അദാനി വിവാദത്തിൽ ആശങ്ക വേണ്ടെന്ന് ആർബിഐ ; ബാങ്കിംഗ് മേഖല സുരക്ഷിതമെന്ന് വിശദീകരണം

For full experience, Download our mobile application:
Get it on Google Play

ദില്ലി : അദാനി വിവാദത്തിൽ ആശങ്ക വേണ്ടെന്ന് ആർബിഐയുടെ വിശദീകരണം. നിലവിൽ ബാങ്കിംഗ് മേഖല സുസ്ഥിരവും സുരക്ഷിതവുമാണ്. ബാങ്കിംഗ് മേഖലയുടെ സ്ഥിരത നിരീക്ഷിക്കുകയാണെന്നും സാമ്പത്തിക സ്ഥിരത നിലനിർത്താൻ ബാങ്കിംഗ് മേഖലയിലും വ്യക്തിഗത ബാങ്കുകളിലും നിരന്തരമായ ജാഗ്രത പുലർത്തുന്നുണ്ടെന്നും ആർബിഐ അധികൃതർ വ്യക്തമാക്കുന്നു. വിവാദത്തിന് ശേഷം ആദ്യമായാണ് ആർബിഐ പ്രതികരിക്കുന്നത്.

അദാനി ഗ്രൂപ്പുമായുള്ള ഇന്ത്യൻ ബാങ്കുകളുടെ വായ്പാ ഇടപാടുകളുമായി ബന്ധപ്പെട്ട് മാധ്യമ റിപ്പോർട്ടുകൾ പുറത്തുവരുന്നതിനിടെയാണ് ആർബിഐയുടെ പ്രസ്താവനയെന്നതും ശ്രദ്ധേയമാണ്. ‘ഇന്ത്യൻ ബാങ്കുകൾ അദാനി ഗ്രൂപ്പുമായി സമ്പർക്കം പുലർത്തുന്നതിനെക്കുറിച്ച് ആശങ്ക പ്രകടിപ്പിക്കുന്ന മാധ്യമ റിപ്പോർട്ടുകൾ പുറത്തുവന്നിരുന്നു. ബാങ്കുകളുടെ റെഗുലേറ്ററും സൂപ്പർവൈസറും എന്ന നിലയിൽ സാമ്പത്തിക സുസ്ഥിരത നിലനിർത്താൻ വ്യക്തിഗത ബാങ്കുകളിലും ബാങ്കിങ് മേഖലയിലും ആർബിഐ നിരന്തര ജാഗ്രത പുലർത്തുകയാണ്’. ആർബിഐ വ്യക്തമാക്കുന്നു.

പ്രതിപക്ഷം അദാനി വിവാദം ഉന്നയിക്കുന്നതിനിടെ രാജ്യത്തെ വിപണികൾ നല്ല രീതിയിൽ നിയന്ത്രിക്കപ്പെടുകയാണെന്ന അഭിപ്രായപ്രകടന വുമായി ധനമന്ത്രി നിർമ്മല സീതാരാമൻ രംഗത്തെത്തിയിരുന്നു. കേന്ദ്ര ബജറ്റ് അവതരിപ്പിച്ച് രണ്ട് ദിവസങ്ങൾക്ക് ശേഷമാണ് നിർമ്മല സീതാരാമന്റെ പ്രസ്‌താവന വന്നിരിക്കുന്നത്. കള്ളപ്പണം വെളുപ്പിക്കൽ, ഓഹരി കൃത്രിമം, നികുതി വെട്ടിപ്പ് എന്നിവ ആരോപിച്ച് ഹിൻഡൻബർഗിന്റെ റിപ്പോർട്ട് പുറത്ത് വന്നതിന് പിന്നാലെയാണ് അദാനി ഗ്രൂപ്പിന്റെ ഓഹരികൾ ഇടിഞ്ഞത്. അദാനി ഗ്രൂപ്പിന്റെ കടം വർദ്ധിച്ചുവരുകയാണെന്നും ഹിൻഡൻബർഗ് വ്യക്തമാക്കിയിരുന്നു.

ന്യുസ് ചാനലില്‍ ബിസിനസ് ഡെവലപ്മെന്റ് മാനേജരുടെ ഒഴിവുകള്‍
Eastindia Broadcasting Pvt. Ltd. ന്റെ ഉടമസ്ഥതയിലുള്ള പ്രമുഖ ഓണ്‍ലൈന്‍ ന്യൂസ് ചാനല്‍ ആയ പത്തനംതിട്ട മീഡിയായില്‍ ബിസിനസ് ഡെവലപ്മെന്റ് മാനേജരുടെ ഒഴിവുകളുണ്ട് . യോഗ്യരായ ഉദ്യോഗാര്‍ത്ഥികളില്‍ നിന്നും അപേക്ഷകള്‍ ക്ഷണിക്കുന്നു. ഏതെങ്കിലും മാധ്യമ സ്ഥാപനത്തിന്റെ പരസ്യ വിഭാഗത്തില്‍ മുന്‍പരിചയം അഭികാമ്യം. പത്തനംതിട്ടയിലെ ഓഫീസ് കേന്ദ്രീകരിച്ചായിരിക്കും ജോലി. 18000 രൂപാ പ്രതിമാസ ശമ്പളവും 5000 രൂപാ യാത്രാ ചെലവും ലഭിക്കും. കൂടാതെ നിശ്ചിത നിരക്കില്‍ കമ്മീഷനും ലഭിക്കും. താല്‍പ്പര്യമുള്ളവര്‍ പാസ്പോര്‍ട്ട് സൈസ് ഫോട്ടോ സഹിതം വിശദമായ ബയോഡാറ്റാ മെയില്‍ ചെയ്യുക. [email protected] കൂടുതല്‍ വിവരങ്ങള്‍ക്ക് 94473 66263, 85471 98263, 0468 2333033 എന്നീ നമ്പരുകളില്‍ ബന്ധപ്പെടാം.

new 03
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

സിഗരറ്റ് വലിക്കുന്നതിനെ ചൊല്ലിയുണ്ടായ തർക്കത്തെ തുടർന്ന് യുവാവിനെ ആക്രമിച്ച കേസ്; മൂന്നുപേർ അറസ്റ്റിൽ

0
തിരുവനന്തപുരം: തിരുവനന്തപുരത്ത് സിഗരറ്റ് വലിക്കുന്നതിനെ ചൊല്ലിയുണ്ടായ തർക്കത്തിനിടെ യുവാവിനെ മർദിച്ച...

വടകര എം.ഡി.എം.എ കേസ് ; അധ്യാപികമാരെ കോടതി മൂന്ന് ദിവസത്തെ കസ്റ്റഡിയിൽ വിട്ടു

0
കോഴിക്കോട്: വടകര എം.ഡി.എം.എ കേസിൽ അറസ്റ്റിലായ അധ്യാപികമാരെ ഒരുമിച്ച്‌ ചോദ്യം ചെയ്യാനായി...

കെപിസിസി അധ്യക്ഷ പദവിയിലേക്ക് മുഴുവൻ സമയ നേതാവ് വേണമെന്ന ആവശ്യവുമായി രമേശ് ചെന്നിത്തല

0
ഡൽഹി: കെപിസിസി അധ്യക്ഷ പദവിയിലേക്ക് മുഴുവൻ സമയ നേതാവ് വേണമെന്ന ആവശ്യവുമായി...

ഭാര്യയെയും സഹോദരിയെയും വെടിവെച്ച് കൊലപ്പെടുത്തിയ ശേഷം ബാങ്ക് ജീവനക്കാരൻ ജീവനൊടുക്കി

0
ലഖ്നൗ: ബാങ്ക് ജീവനക്കാരിയായ ഭാര്യയെയും സഹോദരിയെയും വെടിവെച്ച് കൊലപ്പെടുത്തിയ ശേഷം ബാങ്ക്...