വിത വരെ പൂർത്തിയാക്കിയ പാടശേഖരങ്ങളിൽ വീണ്ടും മടവീഴ്ച

For full experience, Download our mobile application:
Get it on Google Play

മാന്നാർ : നെൽകൃഷിക്കായുള്ള ഒരുക്കങ്ങൾ നടത്തി വിത വരെ പൂർത്തിയാക്കിയ ചെന്നിത്തല പാടശേഖരങ്ങളിൽ വീണ്ടും മടവീഴ്ച. ശക്തമായ മഴയിൽ അച്ചൻ കോവിലാറ്റിൽ ജലനിരപ്പ് ഉയർന്നതിനെ തുടർന്ന് ചെന്നിത്തല 2, 5, 8, 9 ബ്ലോക്ക് പാടശേഖരങ്ങളിലായിരുന്നു കഴിഞ്ഞയാഴ്ച മടവീഴ്ച ഉണ്ടായത്. അതിന് പിന്നാലെ കഴിഞ്ഞ ദിവസം ഒന്നാം ബ്ലോക്കിലും മൂന്നാം ബ്ലോക്കിലും മടവീഴ്ച ഉണ്ടായി. ഗ്രാവലും മണ്ണും നിറച്ച് ചാക്കുകൾ അട്ടിയിടാനുള്ള പെടാപ്പാടും സാമ്പത്തിക ചിലവും വെള്ളത്തിന്റെ ശക്തമായ തള്ളിച്ചയിൽ പാഴായതിന്റെ വിഷമത്തിലാണ് കർഷകർ. വിതയെല്ലാം നശിച്ചതോടെ വിത്തിനത്തിൽ തന്നെ ലക്ഷങ്ങളുടെ നഷ്ടമാണ് കർഷകർക്ക് ഉണ്ടായിരിക്കുന്നത്. മട വീഴ്ച ഉണ്ടായ സ്ഥലങ്ങളിൽ തെങ്ങും കുറ്റിയടിച്ച് ചെളികുത്തി മുട്ടിട്ട് സംരക്ഷണം ഒരുക്കുവാൻ ഇനിയും ലക്ഷങ്ങൾ വേണ്ടിവരും. വേനൽ മഴയിലും വെള്ളപ്പൊക്കത്തിലും മുമ്പ് കൃഷി നാശം സംഭവിച്ചതിന്റെ ആനുകൂല്യങ്ങളോ ഇൻഷുറൻസ് തുകയോ വർഷങ്ങളായിട്ടും പല കർഷകരിലും എത്തിയിട്ടില്ല.

സംസ്ഥാന സര്‍ക്കാരിന്റെ ഇന്‍ഫര്‍മേഷന്‍ & പബ്ലിക് റിലേഷന്‍സ് ഡിപ്പാര്‍ട്ട്മെന്റിന്റെ (I&PRD) അംഗീകാരമുള്ള കേരളത്തിലെ 42 ഓണ്‍ ലൈന്‍ ചാനലുകളില്‍ ഒന്നും (മലയാള മനോരമ, ഏഷ്യാനെറ്റ്, മാത്രുഭൂമി തുടങ്ങിയവ ഉള്‍പ്പെടെ) പത്തനംതിട്ട, ഇടുക്കി ജില്ലകളിലെ ഏക അംഗീകൃത ഓണ്‍ലൈന്‍  ചാനലുമാണ് പത്തനംതിട്ട മീഡിയ. കേന്ദ്ര ഇന്‍ഫര്‍മേഷന്‍ & ബ്രോഡ്‌കാസ്റ്റിംഗ് മന്ത്രാലയത്തിന്റെ അംഗീകാരത്തോടെയാണ് പത്തനംതിട്ട മീഡിയയുടെ പ്രവര്‍ത്തനം. പുതിയ IT നിയമം അനുസരിച്ച്  പരാതി പരിഹാരത്തിന് പ്രത്യേക സംവിധാനവും പത്തനംതിട്ട മീഡിയ ഒരുക്കിയിട്ടുണ്ട്. മറ്റുള്ള ചാനലുകള്‍ പോലെ സംസ്ഥാന വാര്‍ത്തകളോടൊപ്പം ദേശീയ, അന്തര്‍ദേശീയ വാര്‍ത്തകളും പ്രസിദ്ധീകരിക്കുന്ന ഓണ്‍ലൈന്‍ ന്യൂസ് പോര്‍ട്ടലാണ് പത്തനംതിട്ട മീഡിയ. വ്യാജ വാര്‍ത്തകളോ കെട്ടിച്ചമച്ച വാര്‍ത്തകളോ പത്തനംതിട്ട മീഡിയയില്‍ ഉണ്ടാകില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ക്കും നിദ്ദേശങ്ങള്‍ക്കും മുന്തിയ പരിഗണന നല്‍കിക്കൊണ്ടാണ് മാനേജ്മെന്റ് മുമ്പോട്ടു പോകുന്നത്. ആപ്പ് പ്ലേ സ്റ്റോറില്‍ ലഭ്യമാണ്, തികച്ചും സൌജന്യമായി ഇത് ഡൌണ്‍ ലോഡ് ചെയ്യാം. https://play.google.com/store/apps/details?id=com.pathanamthitta.media&pcampaignid=pcampaignidMKT-Other-global-all-co-prtnr-py-PartBadge-Mar2515-1

dif
previous arrow
next arrow
Advertisment
Josco hosp
previous arrow
next arrow

FEATURED

35 ലക്ഷത്തിന്റെ എംഡിഎംഎയുമായി മലയാളി പൈലറ്റ് കസ്റ്റഡിയിൽ ; പിടിയിലായത് ഗുരുഗ്രാമിൽനിന്ന്

0
ഗുരുഗ്രാം : അന്താരാഷ്ട്ര വിപണിയിൽ ഏകദേശം 35 ലക്ഷം രൂപ വിലമതിക്കുന്ന...

വെച്ചൂച്ചിറ കവലയ്ക്ക് സമീപം വാരിക്കുഴി തീര്‍ത്ത് പൊതുമരാമത്ത് വകുപ്പ് : റോഡരികിലെ ഓടയ്ക്ക് മേൽമൂടിയില്ല

0
​വെച്ചൂച്ചിറ : റോഡിലെ ടാറിങ്ങിനോട് ചേർന്ന് ഓടയ്ക്കായി എടുത്ത വലിയ കുഴി...

പുനർജനി കേസ് : വി.ഡി. സതീശന് വിജിലൻസിന്റെ ക്ലീൻചിറ്റ് ; കേസ് അവസാനിപ്പിച്ചതായി...

0
തിരുവനന്തപുരം : പുനർജനി പദ്ധതിയുമായി ബന്ധപ്പെട്ട ക്രമക്കേടിൽ മുഖ്യമന്ത്രി വി.ഡി.സതീശനെ് ക്ലീൻ...

വിദ്യാർഥിയെ ക്ലാസ് മുറിയിലിട്ട് പൊതിരെ തല്ലി അധ്യാപകൻ , സംഭവം തൃശൂർ വരവൂർ ​​ഗവ....

0
തൃശൂർ: തൃശൂർ വരവൂർ ഗവ. ഹയർ സെക്കൻഡറി സ്കൂളിൽ വിദ്യാർഥിയെ ക്ലാസ്...