15 ബൂത്തുകളിൽ ഇന്ന് റീ പോളിം​ഗ് ; പശ്ചിമ ബംഗാളിൽ രാഷ്ട്രീയപ്പോര് ശക്തം

For full experience, Download our mobile application:
Get it on Google Play

കൊൽക്കത്ത: പശ്ചിമ ബം​ഗാളിൽ 15 ബൂത്തുകളിൽ ഇന്ന് റീ പോളിം​ഗ്. സൗത്ത് 24 പർ​ഗാനസിലെ 2 മണ്ഡലങ്ങളിലായാണ് റീ പോളിം​ഗ് നടക്കുക. വോട്ടിം​ഗ് മെഷീനിൽ ടേപ്പ് ഒട്ടിച്ചതടക്കം പരാതി ഉയർന്ന ഇടങ്ങളിലാണ് ഇപ്പോൾ റീപോളിം​ഗ് നടത്തുന്നത്. സംസ്ഥാനത്തെ 294 സീറ്റുകളിൽ 142 ഇടത്താണ് വോട്ടെടുപ്പ് നടന്നത്. ആകെ വോട്ടർമാരുടെ എണ്ണം 3.21 കോടി ആണ്. ഇതിൽ 1,64,35,627 പുരുഷന്മാരും 1,57,37,418 സ്ത്രീകളും 792 ട്രാൻസ്ജെൻഡർമാരും ഉൾപ്പെടുന്നു. മൊത്തം 1448 സ്ഥാനാർഥികളാണ് മത്സരരം​ഗത്ത് ഉള്ളത്. ജനുവരി 23ന് നടന്ന ഒന്നാംഘട്ട വോട്ടെടുപ്പിൽ 152 മണ്ഡലങ്ങളാണ് വിധിയെഴുതിയത്. 93.19 ശതമാനമായിരുന്നു പോളിങ്. ഇത്തവണ രണ്ട് ഘട്ടങ്ങളിലായാണ് പശ്ചിമ ബം​ഗാളിൽ തെരഞ്ഞെടുപ്പ് നടത്തിയത്. 294 അം​ഗ നിയമസഭയിലേയ്ക്ക് ഏപ്രിൽ 23നും 29നുമാണ് പോളിം​ഗ് നടന്നത്. കഴിഞ്ഞ മൂന്ന് നിയമസഭാ തെരഞ്ഞെടുപ്പുകളിലും (2011, 2016, 2021) മമത ബാനർജിയുടെ നേതൃത്വത്തിലുള്ള തൃണമൂൽ കോൺഗ്രസാണ് വിജയിച്ചത്. 34 വർഷത്തെ ഇടത് ഭരണം അവസാനിപ്പിച്ചുകൊണ്ടാണ് 2011ൽ തൃണമൂൽ അധികാരത്തിൽ വന്നത്.

തൃണമൂലിനെ താഴെയിറക്കാനായി അരയും തലയും മുറുക്കി ഇറങ്ങിയിരിക്കുകയാണ് ബിജെപി. അതിനാൽ ഇത്തവണ ശക്തമായ പോരാട്ടം തന്നെയാണ് സംസ്ഥാനത്ത് നടന്നിട്ടുള്ളത്. ഒന്നിലധികം രാഷ്ട്രീയ ആഖ്യാനങ്ങൾ ബംഗാളിലെ നിയമസഭ തെരഞ്ഞെടുപ്പിൽ ശ്രദ്ധ പിടിച്ചുപറ്റുന്നുണ്ട്. തുടർച്ചയും മാറ്റവും തമ്മിലുള്ള ഒരു മത്സരമായി ബം​ഗാളിലെ തെരഞ്ഞെടുപ്പ് രൂപപ്പെട്ടു. വോട്ടർമാരെ സംബന്ധിച്ചിടത്തോളം പ്രത്യയശാസ്ത്രത്തിനപ്പുറമുള്ള മുൻ​ഗണനകളാണ് വോട്ടിം​ഗിൽ പ്രതിഫലിക്കാൻ സാധ്യതയുള്ളതെന്നാണ് വിലയിരുത്തൽ.

new 03
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

ആസൂത്രണബോർഡ് പരീക്ഷാ ക്രമക്കേട് ; പിഎസ്‌സി ഓഫീസിൽ റെയ്‌ഡ് നടത്തി ക്രൈംബ്രാഞ്ച്

0
തിരുവനന്തപുരം: ആസൂത്രണബോർഡ് പരീക്ഷാ ക്രമക്കേടുമായി ബന്ധപ്പെട്ട് പിഎസ്‌സി ഓഫീസിൽ റെയ്‌ഡ് നടത്തി...

ശിവസൂര്യയെ കുറിച്ച് സൂചനകളില്ല ; കേരളത്തിന് പുറത്തും വ്യാപക തിരച്ചില്‍

0
കണ്ണൂര്‍: പെരിങ്ങത്തൂരില്‍ നിന്ന് കാണാതായ പ്ലസ്ടു വിദ്യാര്‍ത്ഥി ശിവസൂര്യയ്ക്കായി അന്വേഷണം ഊര്‍ജിതം....

ഒറ്റപ്പെട്ട ശക്തമായ മഴയ്ക്ക് സാധ്യത ; ഇന്ന് നാല് ജില്ലകളില്‍ യെല്ലോ അലേര്‍ട്ട്

0
തിരുവനന്തപുരം: സംസ്ഥാനത്ത് ഇന്നും ഒറ്റപ്പെട്ട ശക്തമായ മഴയ്ക്ക് സാധ്യത. നാല് ജില്ലകളില്‍...

ബൈക്കിന്റെ ശബ്ദം ചോദ്യം ചെയ്തതിന് മർദ്ദനം ; തൃശൂരിൽ 4 പേർ പിടിയിൽ

0
തൃശൂര്‍: ബൈക്ക് സൈലന്‍സറിന്റെ അമിത ശബ്ദം ചോദ്യം ചെയ്തതിലുള്ള വൈരാഗ്യത്തിൽ യുവാക്കളെ...