സാമൂഹിക പുരോഗതിക്ക് വായന അത്യന്താപേക്ഷിതം : ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് ദീനാമ്മ റോയി

For full experience, Download our mobile application:
Get it on Google Play

പത്തനംതിട്ട : വ്യക്തിത്വ വികാസത്തിനും സാമൂഹിക പുരോഗതിക്കും വായന ഒഴിച്ചുകൂടാനാകാത്തതാണെന്ന് ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് ദീനാമ്മ റോയി പറഞ്ഞു. പൊതുവിദ്യാഭ്യാസ വകുപ്പ്, ഇന്‍ഫര്‍മേഷന്‍ ആന്റ് പബ്ലിക് റിലേഷന്‍സ് വകുപ്പ് എന്നിവയുടെ സഹകരണത്തോടെ പി.എന്‍. പണിക്കര്‍ ഫൗണ്ടേഷന്‍ സംഘടിപ്പിച്ച ദേശീയ വായനാമാസാചരണത്തിന്റെ സമാപന സമ്മേളനം ചെന്നീര്‍ക്കര എസ്.എന്‍.ഡി.പി ഹയര്‍ സെക്കന്‍ഡറി സ്‌കൂളില്‍ ഉദ്ഘാടനം ചെയ്തുകൊണ്ട് സംസാരിക്കുകയായിരുന്നു അവര്‍. പാഠപുസ്തകങ്ങളോടൊപ്പം മറ്റുള്ളവയും കുട്ടികള്‍ വായിക്കണം. ലോകത്ത് നടക്കുന്ന കാര്യങ്ങള്‍ കൃത്യമായി അറിയാന്‍ ഇതിലൂടെ സാധിക്കും.

ഗ്രന്ഥശാലകളില്‍ നിന്ന് പുസ്തകങ്ങള്‍ എടുത്ത് വായന വളര്‍ത്തണം. എല്ലാ ദിവസവും വായനയ്ക്കായി സമയം മാറ്റിവെയ്ക്കണം. ഗ്രന്ഥശാല പ്രസ്ഥാനത്തിന് രൂപം നല്‍കി വായനയില്‍ വിപ്ലവം തീര്‍ത്ത വ്യക്തിയാണ് പി.എന്‍ പണിക്കര്‍. ‘വായിച്ചു വളരുക, ചിന്തിച്ച് വിവേകം നേടുക’ എന്ന അദ്ദേഹത്തിന്റെ ആശയം തലമുറകള്‍ ഏറ്റെടുത്തതാണെന്നും ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് പറഞ്ഞു. പി.എന്‍ പണിക്കര്‍ ഫൗണ്ടേഷന്‍ ചെയര്‍പേഴ്‌സണ്‍ ഫാ.എബ്രഹാം മുളമൂട്ടില്‍ അധ്യക്ഷത വഹിച്ചു. ജില്ലാ പഞ്ചായത്ത് വൈസ് പ്രസിഡന്റ് അനീഷ് വരിക്കണ്ണാമല മുഖ്യപ്രഭാഷണം നടത്തി. കാന്‍ഫെഡ് ജില്ലാ പ്രസിഡന്റ് എസ്.അമീര്‍ ജാന്‍, പി.എന്‍ പണിക്കര്‍ അനുസ്മരണം നടത്തി.

പി.എന്‍ പണിക്കര്‍ ഫൗണ്ടേഷന്‍ സെക്രട്ടറി സി.കെ നസീര്‍, വൈസ് ചെയര്‍മാന്‍ ജോണ്‍ മാത്യൂസ്, പി.ടി.എ പ്രസിഡന്റ് ആര്‍.രഞ്ജിനി, ജില്ലാ ഇന്‍ഫര്‍മേഷന്‍ ഓഫീസ് അസിസ്റ്റന്റ് എഡിറ്റര്‍ രാഹുല്‍ പ്രസാദ്, സ്‌കൂള്‍ മാനേജര്‍ എം.ആര്‍ മനുകുമാര്‍, പ്രിന്‍സിപ്പല്‍ റ്റി.എസ് രാജേഷ്, പ്രധാനധ്യാപിക ഷീബ, വിദ്യാരംഗം കോര്‍ഡിനേറ്റര്‍ ബീന ഉല്ലാസ് എന്നിവര്‍ പങ്കെടുത്തു. പി.എന്‍ പണിക്കര്‍ ഫൗണ്ടേഷന്‍ സംഘടിപ്പിച്ച ജില്ലാതല ‘വായിച്ചു വളരുക’ പ്രശ്‌നോത്തരിയിലും ചിത്രരചന മല്‍സരത്തിലും വിജയികളായവര്‍ക്കുള്ള സമ്മാനദാനം ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് നിര്‍വഹിച്ചു. ദീര്‍ഘകാല സേവനത്തിന് ശേഷം സ്‌കൂളില്‍ നിന്ന് വിരമിച്ച അധ്യാപക ദമ്പതികളായ എം.കെ പുരുഷോത്തമന്‍, ജി.സുലോചന എന്നിവരെ ആദരിച്ചു.

new 3
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

ആയിരത്തിലധികം ജീവനുകൾ കവർന്ന് നേപ്പാൾ മിന്നൽ പ്രളയം ; 3916 പേരെക്കൂടി കണ്ടെത്താനുണ്ടെന്ന് ഔദ്യോഗിക...

0
കാഠ്മണ്ഡു: നേപ്പാൾ മിന്നൽ പ്രളയത്തിൽ മരിച്ചവരുടെ എണ്ണം 1000 കടന്നു. നേപ്പാളിൽ...

കേന്ദ്രമന്ത്രി ചിരാഗ് പാസ്വാന് വധഭീഷണി ; ഭീകരർ വധിക്കുമെന്നറിയിച്ച് തപാലിൽ കത്ത് ലഭിച്ചു

0
ന്യൂഡൽഹി: കേന്ദ്ര ഭക്ഷ്യ സംസ്കരണ വ്യവസായ മന്ത്രി ചിരാ​ഗ് പാസ്വാന് വധഭീഷണി....

പന്തളം കുരമ്പാലയിൽ അയൽവാസിയെ കുത്തി പരിക്കേൽപ്പിച്ചയാൾ റിമാൻഡിൽ

0
പന്തളം : പന്തളം കുരമ്പാല ഈരിക്കലയ്യത്ത് ജംഗ്ഷനിൽ വീടിനു മുന്നിൽ റോഡ്...

കോന്നി ചെങ്ങറയിൽ ഇലക്ട്രീഷ്യൻ ഷോക്കേറ്റ് മരിച്ചു

0
കോന്നി: ചെങ്ങറയിൽ നിർമാണത്തിലിരുന്ന പുതിയ വീടിന്റെ വയറിങ് ജോലികൾക്കിടെ ഇലക്ട്രീഷ്യൻ ഷോക്കേറ്റ്...