പാർട്ടി അധ്യക്ഷ സ്ഥാനം ഒഴിയാൻ തയ്യാർ ; വൈകാരിക പ്രഖ്യാപനവുമായി ഉദ്ധവ് താക്കറെ

For full experience, Download our mobile application:
Get it on Google Play

മുംബൈ: ശിവസേന ഉദ്ധവ് താക്കറെ വിഭാ​ഗത്തിൽ ആഭ്യന്തര കലഹവും എംപിമാരുടെ വിമത നീക്കവും ശക്തമാകുന്നതിനിടെ താൻ പാർട്ടി അധ്യക്ഷ പദവി ഒഴിയാൻ തയ്യാറാണെന്ന വൈകാരിക പ്രഖ്യാപനവുമായി ഉദ്ധവ് താക്കറെ. അണികൾക്ക് തന്നിലുള്ള വിശ്വാസം നഷ്ടപ്പെട്ടുവെന്ന് തോന്നുകയാണെങ്കിൽ പാർട്ടി അധ്യക്ഷ സ്ഥാനം ഒഴിഞ്ഞു കൊടുക്കാൻ താൻ തയ്യാറാണെന്ന് അദ്ദേഹം പറഞ്ഞു. ശിവസേന സ്ഥാപകദിനത്തിൽ പ്രവർത്തകരെ അഭിസംബോധന ചെയ്യുകയായിരുന്നു അദ്ദേഹം. താൻ സ്ഥാനങ്ങളിൽ കടിച്ചുതൂങ്ങി കിടക്കാൻ ആഗ്രഹിക്കുന്നില്ല. സാധാരണക്കാരായ ഏത് പാർട്ടി പ്രവർത്തകനെ വേണമെങ്കിലും അധ്യക്ഷനാക്കാൻ താൻ ഒരുക്കമാണ്. എന്നാൽ, പാർട്ടിയുടെ പ്രത്യയശാസ്ത്രത്തിനും നിലനിൽപ്പിനും വേണ്ടിയുള്ള പോരാട്ടത്തിൽ നിന്നും ഒരടി പോലും പിന്നോട്ടില്ലെന്നും ഉദ്ധവ് താക്കറെ പറഞ്ഞു.ശിവസേന സ്ഥാപകൻ ബാൽതാക്കറെയുടെ വാക്കുകൾ ഉദ്ധരിച്ചായിരുന്നു ഉദ്ധവിൻ്റെ പ്രസം​ഗം.

“ചിലർ നമ്മൾ പ്രതീക്ഷ കൈവിടുമെന്ന് കരുതുന്നുണ്ടാകാം. എന്നാൽ, നമ്മൾ തളരില്ല. പാർട്ടിയെ വഞ്ചിക്കുന്നവരെ തകർക്കാൻ പണ്ട് ബാലാസാഹേബ് അണികൾക്ക് നിർദ്ദേശം നൽകിയിരുന്നു, ആ പോരാട്ട വീര്യം നമ്മൾ തുടരും.”- ഉദ്ധവ് പറഞ്ഞു.

new 03
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

ബരിമല സ്വർണ്ണക്കൊള്ളയിൽ പി എസ് പ്രശാന്തും എ അജികുമാറും വീണ്ടും റിമാൻഡില്‍

0
കൊച്ചി: ശബരിമല സ്വർണ്ണക്കൊള്ളയിൽ ദേവസ്വം ബോർഡ് മുൻ പ്രസിഡന്റ് പി...

ഇന്ത്യൻ റെയിൽവേയിൽ ജൂനിയർ എൻജിനീയർ/ഡിപ്പോ മെറ്റീരിയൽ സൂപ്രണ്ട് തസ്തികകളിലേക്ക് വിജഞാപനം

0
ഡൽഹി: ഇന്ത്യൻ റെയിൽവേയിൽ ജൂനിയർ എൻജിനീയർ/ഡിപ്പോ മെറ്റീരിയൽ സൂപ്രണ്ട് തസ്തികകളിലേക്ക് വിജഞാപനം...

കുവൈത്തിലെ തുറമുഖത്ത് വൻ റേഷൻ വേട്ട

0
കുവൈത്ത് സിറ്റി: സബ്‌സിഡി നിരക്കിൽ പൗരന്മാർക്ക് നൽകുന്ന റേഷൻ സാധനങ്ങൾ...

മൊബൈൽ ഫോൺ വാങ്ങിവച്ചതിൽ ആത്മഹത്യയ്ക്ക് ശ്രമിച്ച പതിനേഴുകാരിയെ രക്ഷിച്ച് ചടയമംഗലം പോലീസ്

0
കൊല്ലം: വീട്ടുകാർ മൊബൈൽ ഫോൺ വാങ്ങിവച്ചതിൽ മനംനൊന്ത് ആത്മഹത്യയ്ക്ക് ശ്രമിച്ച പതിനേഴുകാരിയെ...