ഇന്ധന കൊള്ളയുടെ യഥാര്‍ത്ഥ പ്രതി മുഖ്യമന്ത്രി ; പഴകുളം മധു

For full experience, Download our mobile application:
Get it on Google Play

പത്തനംതിട്ട : ധനമന്ത്രി ബാലഗോപാലിന്‍റെ പിന്നില്‍ മുഖം പൂഴ്ത്തി നില്‍ക്കുന്ന മുഖ്യമന്ത്രി പിണറായി വിജയനാണ് സംസ്ഥാനം നടത്തുന്ന ഇന്ധന കൊള്ളയുടെ യഥാര്‍ത്ഥ പ്രതിയെന്ന് കെ.പി.സി.സി ജനറല്‍ സെക്രട്ടറി അഡ്വ.പഴകുളം മധു പറഞ്ഞു. കെ.പി.സി.സി ആഹ്വാനമനുസരിച്ച് ജില്ലാ കോണ്‍ഗ്രസ് കമ്മിറ്റിയുടെ നേതൃത്വത്തില്‍ പത്തനംതിട്ട സെന്‍ട്രല്‍ ജംഗ്ഷനില്‍ സംസ്ഥാന സര്‍ക്കാര്‍ ഇന്ധന നികുതി കുറക്കണമെന്നാവശ്യപ്പെട്ട് നടത്തിയ ചക്രസ്തംഭന സമരം ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം.

ധനമന്ത്രി വെറും ഹിസ് മാസ്റ്റേഴ്സ് വോയ്സ് ആണ്. പരിഹാസം നിറഞ്ഞ ചിരിയോടെ വില കുറക്കില്ലെന്ന് പറയുന്ന ധനമന്ത്രി ജനങ്ങളെ പറ്റിക്കാന്‍ കള്ളക്കണക്കുകളാണ് നിരത്തുന്നത്. മുഖ്യമന്ത്രി പിണറായിക്ക് ഇപ്പോള്‍ കുടുംബക്ഷേമം മാത്രമേ ലക്ഷ്യമുള്ളൂ. ‘മരുമകനെ നിനക്ക് വേണ്ടി ‘ എന്നതാണ് സംസ്ഥാന ഭരണത്തിന്‍റെ മുഖമുദ്ര മന്ത്രിസഭയില്‍ മുഖ്യമന്ത്രിക്കും പി.ഡബ്ല്യൂ.ഡി ടൂറിസം മന്ത്രിക്കും മാത്രമേ പ്രസക്തിയുള്ളു. മറ്റ് മന്ത്രിമാരെല്ലാം വെറും വഴിപാട് മന്ത്രിമാരാണ്. ഉദ്യോഗസ്ഥന്മാര്‍ മറ്റ് മന്ത്രിമാരെ ഗൗനിക്കുന്നേയില്ല. പിണറായി മൗനം വെടിഞ്ഞു ഇന്ധന കൊള്ളയെപറ്റി പ്രതികരിക്കണം. സംസ്ഥാനം ഇതുവരെ ഈടാക്കിയ അധിക നികുതികൊണ്ട് തൃപ്തിപ്പെട്ട് ഉമ്മന്‍ ചാണ്ടിയുടെ മാതൃകയില്‍ ജനങ്ങള്‍ക്ക് ആശ്വാസം നല്‍കണമെന്നും പഴകുളം മധു ആവശ്യപ്പെട്ടു.

ഡി.സി.സി പ്രസിഡന്‍റ് പ്രൊഫ.സതീഷ് കൊച്ചുപറമ്പില്‍ അധ്യക്ഷതവഹിച്ചു. കെ.പി.സി.സി നിര്‍വ്വാഹക സമതി അംഗം ജോര്‍ജ്ജ് മാമ്മന്‍ കൊണ്ടൂര്‍, മുന്‍ ഡി.സി.സി പ്രസിഡന്‍റുമാരായ പി.മോഹന്‍രാജ്, ബാബു ജോര്‍ജ്, കെ.പി.സി.സി സെക്രട്ടറിമാരായ എന്‍.ഷൈലാജ്, അനീഷ് വരിക്കണ്ണാമല, ഡി.സി.സി ഭാരവാഹികളായ അനില്‍ തോമസ്, എ.സുരേഷ് കുമാര്‍, വെട്ടൂര്‍ ജ്യോതിപ്രസാദ്, സാമുവല്‍ കിഴക്കുപുറം, കാട്ടൂര്‍ അബ്ദുള്‍ സലാം, കെ.ജയവര്‍മ്മ, തോപ്പില്‍ ഗോപകുമാര്‍, സുനില്‍ എസ് ലാല്‍, കെ.ജാസിംകുട്ടി, സജി കൊട്ടയ്ക്കാട്, വിനീത അനില്‍, ലാലു ജോണ്‍, സിന്ധു അനില്‍, എം.സ് പ്രകാശ്, സതീഷ് ബാബു, വി.എ അഹമ്മദ്ഷാ, യൂത്ത് കോണ്‍ഗ്രസ് ജില്ലാ പ്രസിഡന്‍റ് എം.ജി കണ്ണന്‍ ഡി.സി.സി നിര്‍വ്വാഹക സമിതി അംഗം സലിം പി ചാക്കോ, ബ്ലോക്ക് കോണ്‍ഗ്രസ് കമ്മിറ്റി പ്രസിഡന്‍റ് അബ്ദുള്‍ കലാം ആസാദ്, മണ്ഡലം കോണ്‍ഗ്രസ് കമ്മിറ്റി പ്രസിഡന്‍റ് റനീസ് മുഹമ്മദ് എന്നിവര്‍ പ്രസംഗിച്ചു.

new 3
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

ബംഗാളിൽ കോൺഗ്രസും ഇടതുമുന്നണിയും സ്ഥാനാർത്ഥികളെ പ്രഖ്യാപിച്ചു ; ബിജെപിയുടെ സ്ഥാനാർത്ഥികളായില്ല

0
കൊൽക്കത്ത: പശ്ചിമ ബംഗാളിലെ നന്ദിഗ്രാം, റെജിനഗർ നിയമസഭാ മണ്ഡലങ്ങളിൽ ഒക്ടോബർ 6-ന്...

അർധരാത്രി അപകടം : ഇടിച്ച വാഹനം നിർത്തിയില്ല ; രക്തം വാർന്ന് റോഡിൽ കിടന്നത്...

0
കോഴിക്കോട്: വാഹനാപകടത്തില്‍ ഗുരുതരമായി പരിക്കേറ്റ് ചികിത്സയിലായിരുന്ന യുവാവ് മരിച്ചു. ഓടക്കുന്ന് കണ്ടംപാറക്കല്‍...

ബ്രിക്‌സ് ഉച്ചകോടി : പ്രധാനമന്ത്രി ഒരുക്കിയ വിരുന്നിൽ വിളമ്പിയത് വെജിറ്റേറിയൻ വിഭവങ്ങൾ

0
ഡൽഹി: ഡൽഹിയിൽ നടക്കുന്ന ഉച്ചകോടിയുടെ ഭാഗമായി ലോകനേതാക്കൾക്കായി പ്രധാനമന്ത്രി നരേന്ദ്ര മോദി...

പോലീസ് സംഘത്തിന് നേരെ ആക്രമണം ; പ്രതിയായ യുവാവ് പിടിയിൽ

0
തിരുവനന്തപുരം: അരുവിക്കരയിൽ പോലീസ് സംഘത്തിന് നേരെ ആക്രമണം. പോലീസ് ജീപ്പിന്റെ ചില്ലുകൾ...