കെ-റെയിലിനു പിന്നിൽ റിയൽ എസ്‌റ്റേറ്റ് താത്പര്യം ; എം.കെ മുനീർ

For full experience, Download our mobile application:
Get it on Google Play

അഴിയൂർ:  കെ – റെയിൽ പദ്ധതി വെറും റിയൽ എസ്റ്റേറ്റ് താത്പര്യം സംരക്ഷിക്കാൻ വേണ്ടി മാത്രമാണെന്ന് എം.കെ മുനീർ എംഎൽഎ ആരോപിച്ചു. ജപ്പാനിൽ 30 വർഷം നടപ്പാക്കി പരാജയപ്പെട്ട പദ്ധതി ഇവിടെ കൊണ്ടുവരാനാണ് ഇടതുസർക്കാർ ശ്രമിക്കുന്നത്. ഇത് തികച്ചും ജനവിരുദ്ധമാണ്.

വടകര മണ്ഡലം യുഡിഎഫ്- ആർഎംപി എന്നിവയുടെ നേതൃത്വത്തിൽ കെ.കെ രമ എംഎൽഎ അഴിയൂർ മുതൽ വടകര വരെ നടത്തുന്ന കെ-റെയിൽ വിരുദ്ധ ജനകീയ മാർച്ചിന്റെ ഉദ്ഘാടനം നിർവഹിച്ച് സംസാരിക്കുകയായിരുന്നു അദ്ദേഹം. ഇതു വരെ കേന്ദ്രാനുമതി ലഭിക്കാത്ത പദ്ധതിക്ക് സ്ഥലം ഏറ്റെടുക്കുന്നത് നിർത്തിവെക്കണമെന്നും മുനീർ ആവശ്യപ്പെട്ടു. അജ്മാൻ ഇസ്മായിൽ അധ്യക്ഷനായി. കോട്ടയിൽ രാധാകൃഷ്ണൻ, കെ.കെ രമ, കെ.എസ് ഹരിഹരൻ, പാറക്കൽ അബ്ദുല്ല, എൻ.വേണു, ആയിഷ ഉമ്മർ, പ്രദീപ് ചോമ്പാല, എൻ.പി അബ്ദുല്ലഹാജി, ഒ.കെ കുഞ്ഞബ്ദുല്ല, പുറന്തോടത്ത് സുകുമാരൻ, പി.ബാബുരാജൻ, ശശിധരൻ തോട്ടത്തിൽ, പി.എം മുസ്തഫ, സി.നിജിൽ, വി.പി പ്രകാശൻ എന്നിവർ സംസാരിച്ചു. മാർച്ച് മുക്കാളിയിൽ നിന്ന് തുടങ്ങി വൈകീട്ട് നാലു മണിക്ക് വടകര കോട്ടപ്പറമ്പിൽ സമാപിക്കും. സമാപന സമ്മേളനം പ്രതിപക്ഷ നേതാവ് വി.ഡി സതീശൻ ഉദ്ഘാടനം ചെയ്യും.

new 03
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

രാഷ്ട്രീയ നേതാവിന്റെ മകന്റെ വാഹനം ഇടിച്ചുണ്ടായ അപകടം; ഹൈദരാബാദിൽ യുവതിക്ക് ദാരുണാന്ത്യം

0
ഹൈദരാബാദ്: ആന്ധ്രാപ്രദേശിൽ നിന്നുള്ള രാജ്യസഭാംഗത്തിന്റെ മകന്‍ ഓടിച്ച കാര്‍ ഇടിച്ച് യുവതിക്ക്...

ബാങ്ക് ലോക്കറിൽ നിന്നും 81 ലക്ഷം രൂപയുടെ സ്വർണം കവർന്നു; മുൻ ഡെപ്യൂട്ടി മാനേജർ...

0
മുംബൈ: മുബെെയിലെ സ്വകാര്യ ബാങ്കിലെ ലോക്കറില്‍ നിന്ന് 81.8 ലക്ഷം രൂപ...

വിവാഹമോചനം നേടാതെ രണ്ടാമത് വിവാഹം കഴിച്ചെന്ന് പരാതി; ഭർത്താവിന്റെ വീടിന് മുന്നിൽ ഡോക്ടറുടെ കുത്തിയിരിപ്പ്...

0
തൃശൂർ: ഭർത്താവിന്റെ വീടിനു മുന്നിലെ ഒരു ഡോക്ടറുടെ ഒറ്റയാൾ സമരം സാമൂഹ്യ...

വിലക്കയറ്റം തടയാൻ കർശന നടപടി; 10 ലക്ഷം മെട്രിക് ടൺ പഞ്ചസാര ഇറക്കുമതി ചെയ്യാൻ...

0
ദില്ലി: പഞ്ചസാര വില വർധന നിയന്ത്രിക്കാനായി 10 ലക്ഷം മെട്രിക് ടൺ...