കശ്​മീരിൽ വീണ്ടും ഏറ്റുമുട്ടൽ: രണ്ട്​ ഭീകരരെ വധിച്ചു

For full experience, Download our mobile application:
Get it on Google Play

ശ്രീനഗർ: കശ്​മീരിൽ രണ്ടിടത്തായി നടന്ന ഏറ്റുമുട്ടലിൽ രണ്ട്​ ഭീകരരെ സുരക്ഷാ സേന വധിച്ചതായി പോലീസ്​ അറിയിച്ചു. മൂന്ന് മണിക്കൂറിനുള്ളിൽ ശ്രീനഗറിലും പുൽവാമയിലുമാണ്​ ഏറ്റുമുട്ടൽ നടന്നത്​. കൊല്ലപ്പെട്ടവർ നിരോധിത സംഘടനയായ ലഷ്​കർ-ഇ-ത്വയ്​ബ പ്രവർത്തകരാണ്​. ശ്രീനഗറിൽ അടു​ത്തിടെ നടന്ന പോലീസുകാരന്‍റെയും സിവിലിയന്‍റെയും കൊലപാതകത്തിൽ ഇവർ പങ്കളായായിട്ടുണ്ടെന്നും പോലീസ്​ പറഞ്ഞു.

സൈന്യവും പോലീസും സിആർപിഎഫും ചേർന്ന് പുൽവാമയിലെ വഹിബഗ് മേഖലയിലാണ് ആദ്യ എൻകൗണ്ടർ ആരംഭിച്ചത്. ഗ്രാമത്തിൽ ഒളിച്ചിരുന്ന ഭീകരരോട്​ ആദ്യം കീഴടങ്ങാൻ ആവശ്യപ്പെട്ടു. എന്നാൽ ഇവർ സുരക്ഷാ സേനക്ക്​ നേരെ വെടിയുതിർത്തതിനെ തുടർന്നുണ്ടായ ഏറ്റുമുട്ടലിൽ ഷാഹിദ് ബഷീർ ഷെയ്ഖ് എന്ന ഭീകരൻ കൊല്ലപ്പെടുകയായിരുന്നുവെന്ന് പോലീസ് പറഞ്ഞു. ഒക്ടോബർ രണ്ടിന് ശ്രീനഗറിലെ ബറ്റാമലൂവിൽ മുഹമ്മദ് ഷാഫി ദാറിനെ കൊലപ്പെടുത്തിയതിൽ ഷാഹിദ് ബഷീറിന്​ പങ്കുണ്ടെന്ന് പോലീസ് പറയുന്നു. ഇയാൾ നാട്ടുകാരെ ഭീഷണിപ്പെടുത്തി പ്രദേശവാസികൾക്കിടയിൽ ഭീതി സൃഷ്​ടിക്കുകയും ചെയ്​തിരുന്നു. ശ്രീനഗറിലെ ഹംദാനിയ കോളനി ബെമിന പ്രദേശത്താണ്​ ശ്രീനഗർ പോലീസിന്‍റെ നേതൃത്വത്തിൽ രണ്ടാമത്തെ ഓപ്പറേഷൻ നടക്കുന്നത്​. തൻസീൽ അഹമ്മദ് എന്ന ഭീകരനാണ് ഇവിടെ​ കൊല്ലപ്പെട്ടത്​. ഇയാൾ അടുത്തിടെയാണ്​ തീവ്രവാദ സംഘങ്ങൾക്കൊപ്പം ചേരുന്നത്​.

സെപ്റ്റംബർ 12 ന് ശ്രീനഗറിലെ ഖനിയാർ പ്രദേശത്ത് സബ് ഇൻസ്പെക്ടർ അർഷിദ് അഷ്റഫിനെ കൊലപ്പെടുത്തിയതിൽ ഇയാൾക്ക് പങ്കുണ്ടെന്നും പോലീസ് പറഞ്ഞു. ഏറ്റുമുട്ടൽ നടന്ന സ്ഥലത്തു നിന്ന് രണ്ട് എകെ 47 തോക്കുകൾ ഉൾപ്പെടെ ആയുധങ്ങളും വെടിക്കോപ്പുകളും കണ്ടെടുത്തു. ഒരാഴ്ചക്കിടെ നടന്ന എട്ട് ഏറ്റുമുട്ടലുകളിൽ 11 ഭീകരർ കൊല്ലപ്പെട്ടതായി കശ്മീരിലെ ഇൻസ്പെക്ടർ ജനറൽ ഓഫ് പോലീസ് വിജയ് കുമാർ അറിയിച്ചു. ഒക്ടോബർ രണ്ടിനും എട്ടിനും ഇടയിൽ നടന്ന ഭീകരാക്രമണങ്ങളിൽ ഏഴുപേരും കൊല്ലപ്പെട്ടു.

new 03
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

രാഷ്ട്രീയ നേതാവിന്റെ മകന്റെ വാഹനം ഇടിച്ചുണ്ടായ അപകടം; ഹൈദരാബാദിൽ യുവതിക്ക് ദാരുണാന്ത്യം

0
ഹൈദരാബാദ്: ആന്ധ്രാപ്രദേശിൽ നിന്നുള്ള രാജ്യസഭാംഗത്തിന്റെ മകന്‍ ഓടിച്ച കാര്‍ ഇടിച്ച് യുവതിക്ക്...

ബാങ്ക് ലോക്കറിൽ നിന്നും 81 ലക്ഷം രൂപയുടെ സ്വർണം കവർന്നു; മുൻ ഡെപ്യൂട്ടി മാനേജർ...

0
മുംബൈ: മുബെെയിലെ സ്വകാര്യ ബാങ്കിലെ ലോക്കറില്‍ നിന്ന് 81.8 ലക്ഷം രൂപ...

വിവാഹമോചനം നേടാതെ രണ്ടാമത് വിവാഹം കഴിച്ചെന്ന് പരാതി; ഭർത്താവിന്റെ വീടിന് മുന്നിൽ ഡോക്ടറുടെ കുത്തിയിരിപ്പ്...

0
തൃശൂർ: ഭർത്താവിന്റെ വീടിനു മുന്നിലെ ഒരു ഡോക്ടറുടെ ഒറ്റയാൾ സമരം സാമൂഹ്യ...

വിലക്കയറ്റം തടയാൻ കർശന നടപടി; 10 ലക്ഷം മെട്രിക് ടൺ പഞ്ചസാര ഇറക്കുമതി ചെയ്യാൻ...

0
ദില്ലി: പഞ്ചസാര വില വർധന നിയന്ത്രിക്കാനായി 10 ലക്ഷം മെട്രിക് ടൺ...