ന​ഗരപരിധിയ്ക്ക് പുറത്ത് കടകള്‍ ; കൂടിയാലോചകള്‍ക്ക് ശേഷം ഇന്ന് തീരുമാനമെടുക്കും ; മന്ത്രി ഇ പി ജയരാജന്‍

For full experience, Download our mobile application:
Get it on Google Play

തിരുവനന്തപുരം : ന​ഗരപരിധിയ്ക്ക് പുറത്ത് കടകള്‍ തുറക്കാനുള്ള അനുമതി നല്‍കിയ തീരുമാനം ആശ്വാസകരമെന്ന് മന്ത്രി ഇ പി ജയരാജന്‍. കേന്ദ്രസര്‍ക്കാര്‍ തീരുമാനം ഇന്നലെ രാത്രി വൈകിയാണ് വന്നത്. കേന്ദ്ര തീരുമാനപ്രകാരം കേരളത്തില്‍ കടകള്‍ തുറക്കുന്നത് സംബന്ധിച്ച്‌ കൂടിയാലോചകള്‍ക്ക് ശേഷം തീരുമാനമെടുക്കും. സംസ്ഥാനത്തെ ഇളവുകള്‍ വൈകാതെ ജനങ്ങളെ അറിയിക്കും. ഇന്നുതന്നെ ഇക്കാര്യത്തില്‍ നിര്‍ദേശം നല്‍കിയേക്കുമെന്നും മന്ത്രി പറഞ്ഞു.

കടുത്ത നിയന്ത്രണങ്ങളെത്തുടര്‍ന്നാണ് മഹാമാരിയെ പിടിച്ചുകെട്ടാന്‍ നമുക്ക് സാധിച്ചത്. അതുകൊണ്ടു തന്നെ ജാ​ഗ്രത ഇനിയും തുടരേണ്ടതുണ്ട്. ഇളവ് നല്‍കി എന്നതുകൊണ്ട് ജനങ്ങള്‍ കൂട്ടത്തോടെ ഇറങ്ങുന്നത് തിരിച്ചടിയായേക്കാം. അതുകൊണ്ട് ജനങ്ങള്‍ സാമൂഹിക അകലം പാലിക്കല്‍ അടക്കം കര്‍ശന നിയന്ത്രണങ്ങള്‍ തുടരേണ്ടതുണ്ടെന്നും മന്ത്രി ജയരാജന്‍ പറഞ്ഞു.

നഗരപരിധിക്ക് വെളിയില്‍ കടകള്‍ തുറക്കാനാണ് കേന്ദ്രസര്‍ക്കാര്‍ അനുമതി നല്‍കിയത്. പഞ്ചായത്ത് പരിധിയില്‍ അവശ്യസര്‍വീസുകള്‍ അല്ലാത്ത കടകളും തുറക്കാനാണ് അനുമതി. ഹോട്ട്‌ സ്‌പോട്ട് പ്രദേശങ്ങള്‍, മുനിസിപ്പാലിറ്റി, കോര്‍പ്പറേഷന്‍ എന്നിവയുടെ പരിധിയില്‍ ഇളവ് ബാധകമല്ല. ഷോപ്പിംഗ് മാളുകള്‍ തുറക്കരുതെന്ന് കേന്ദ്രസര്‍ക്കാര്‍ ആവശ്യപ്പെട്ടു. മാളുകള്‍ക്കുള്ളിലെ കടകള്‍ക്കും തുറക്കാന്‍ അനുവാദമില്ല.

നഗരപരിധിയ്ക്ക് വെളിയില്‍ ഷോപ്പ് ആന്റ് ആന്റ് എസ്റ്റാബ്ലിഷ്‌മെന്റ് ആക്‌ട് പ്രകാരം പ്രവര്‍ത്തിക്കുന്ന എല്ലാ കടകള്‍ക്കും ഇളവ് ബാധകമാണ്. 50 ശതമാനം ജീവനക്കാര്‍ മാത്രമേ പാടൂള്ളൂ. ഇവര്‍ നിര്‍ബന്ധമായും മാസ്‌ക് ധരിക്കണം, സാമൂഹിക അകലം പാലിക്കണം തുടങ്ങിയ നിര്‍ദേശങ്ങള്‍ കേന്ദ്രസര്‍ക്കാര്‍ പുറപ്പെടുവിച്ചിട്ടുണ്ട്. അതേസമയം കമ്പോളങ്ങള്‍ക്ക് നിയന്ത്രണത്തില്‍ ഇളവ് ഇല്ല.

new 03
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

തൃണമൂൽ കോൺഗ്രസിലേക്ക് തിരിച്ചെത്തി വിമത എം.എൽ.എ കാസിം സിദ്ദിഖി; മമത ബാനർജിയാണ് തന്റെ നേതാവെന്ന്...

0
കൊൽക്കത്ത: തൃണമൂൽ കോൺഗ്രസിലെ വിമത എംഎൽഎമാരിൽ ഒരാളായ കാസിം സിദ്ദിഖി മുൻ...

​സി.ബി.എസ്.ഇ വിദ്യാഭ്യാസ സമ്പ്രദായത്തിൽ വലിയ മാറ്റങ്ങൾക്ക് ഒരുങ്ങി കേന്ദ്രം; ഉന്നതതല യോഗം വിളിച്ച് മന്ത്രി...

0
ദില്ലി: സിബിഎസ്ഇയെ അടിമുടി അഴിച്ചുപണിയാനുള്ള നീക്കവുമായി കേന്ദ്ര സർക്കാർ. സിബിഎസ്ഇ അധികൃതരുമായി...

ഗോതമ്പ് പൊടി കയറ്റുമതി നയത്തിൽ നിർണായക ഭേദഗതി വരുത്തി കേന്ദ്രം; ഉൽപ്പന്നങ്ങൾ വിദേശത്തേക്ക് അയക്കുന്നതിനുള്ള...

0
ദില്ലി: ഗോതമ്പ് പൊടി കയറ്റുമതി നിയന്ത്രണം നീക്കി കേന്ദ്ര സർക്കാർ. ആട്ട,...

യാത്രക്കാരെ വലച്ച് സ്പൈസ് ജെറ്റ് സർവീസുകൾ; വിശദീകരണം തേടി സിയാൽ

0
കൊച്ചി: വിമാനക്കമ്പനിയായ സ്പൈസ് ജെറ്റിന് നോട്ടീസ് നൽകി സിയാൽ. സ്പൈസ് ജെറ്റിൻ്റെ...