പത്തനംതിട്ട : പോപ്പുലര്‍ റോയിയുടെ ഇളയ മകള്‍ റേബാ മേരിക്ക് തട്ടിപ്പില്‍ വലിയ പങ്കൊന്നും ഇല്ലെന്ന വിവരമായിരുന്നു നേരത്തെ പുറത്തുവന്നിരുന്നത്. പോലീസിന്റെ അന്വേഷണവും മൂത്ത മക്കള്‍ റിനുവിനെയും റിയയെയും കേന്ദ്രീകരിച്ചായിരുന്നു. എന്നാല്‍ ഇപ്പോള്‍ പുറത്തുവരുന്ന വിവരങ്ങള്‍ വെച്ച് ഇളയ മകള്‍ റേബാ മേരിക്കും തട്ടിപ്പില്‍ കാര്യമായ പങ്കുണ്ടെന്നാണ്.
പോപ്പുലര്‍ റോയിയുടെ മൂന്നു പെണ്മക്കള്‍ക്കും ആസ്ട്രേലിയയില്‍ പി.ആര്‍ എടുക്കുന്നതിനും ബിസിനസ്സിന് ആരംഭിക്കുന്നതിനും കോടികള്‍ ചെലവഴിച്ചുവെന്ന് പത്തനംതിട്ട മീഡിയ വാര്‍ത്ത നല്‍കിയിരുന്നു. ഇത് സാധൂകരിക്കുന്ന തെളിവാണ് ഇളയ മകള്‍ റേബാ മേരിയുടെ ഫെയ്സ് ബുക്ക് അക്കൌണ്ടിലുള്ളത്. 2020 മെയ് അഞ്ചിനാണ് ഫോറെക്സ് കമ്പിനിയുടെ മാനേജര്‍ കര്‍മ്മ ഡി അഡ്‌ക്കിന്‍സ് ന് നന്ദി പറഞ്ഞുകൊണ്ട് റേബാ പോസ്റ്റ് ഇട്ടിരിക്കുന്നത്. ആസ്ട്രേലിയന്‍ പി.ആര്‍ നടപടികള്‍ക്കായി ഇന്ത്യന്‍ കറന്‍സി ആവശ്യമായി വന്നെന്നും അത് പെട്ടെന്ന് തന്നെ നല്‍കി സഹായിച്ചെന്നും പോസ്റ്റില്‍ പറയുന്നു.
പോപ്പുലര്‍ ഫൈനാന്‍സ് തകര്‍ന്നുവെന്ന് ആദ്യമായി വാര്‍ത്ത പുറത്തുവന്നത് പത്തനംതിട്ട മീഡിയയിലൂടെയാണ് ഇതാകട്ടെ 2020 ആഗസ്ത് 14 ന് 02:39 മണിക്കായിരുന്നു. മേയ് മാസത്തിലാണ് ആസ്ട്രേലിയന്‍ പൌരത്വം നേടുവാന്‍ ഇവര്‍ ശ്രമിച്ചത്.
https://www.facebook.com/mediapta/videos/381872832849158/