പോപ്പുലര്‍ റോയിയുടെ മൂന്നു പെണ്മക്കള്‍ക്കും ആസ്ട്രേലിയയില്‍ പി.ആര്‍ ; റേബാ മേരിയുടെ ഫെയ്സ് ബുക്ക് വീഡിയോ

For full experience, Download our mobile application:
Get it on Google Play

പത്തനംതിട്ട : പോപ്പുലര്‍ റോയിയുടെ ഇളയ മകള്‍ റേബാ മേരിക്ക് തട്ടിപ്പില്‍ വലിയ പങ്കൊന്നും ഇല്ലെന്ന വിവരമായിരുന്നു നേരത്തെ പുറത്തുവന്നിരുന്നത്. പോലീസിന്റെ അന്വേഷണവും മൂത്ത മക്കള്‍ റിനുവിനെയും റിയയെയും കേന്ദ്രീകരിച്ചായിരുന്നു. എന്നാല്‍ ഇപ്പോള്‍ പുറത്തുവരുന്ന വിവരങ്ങള്‍ വെച്ച് ഇളയ മകള്‍ റേബാ മേരിക്കും തട്ടിപ്പില്‍ കാര്യമായ പങ്കുണ്ടെന്നാണ്.

പോപ്പുലര്‍ റോയിയുടെ മൂന്നു പെണ്മക്കള്‍ക്കും ആസ്ട്രേലിയയില്‍ പി.ആര്‍ എടുക്കുന്നതിനും ബിസിനസ്സിന് ആരംഭിക്കുന്നതിനും കോടികള്‍ ചെലവഴിച്ചുവെന്ന് പത്തനംതിട്ട മീഡിയ വാര്‍ത്ത നല്‍കിയിരുന്നു. ഇത് സാധൂകരിക്കുന്ന തെളിവാണ് ഇളയ മകള്‍ റേബാ മേരിയുടെ ഫെയ്സ് ബുക്ക് അക്കൌണ്ടിലുള്ളത്. 2020 മെയ് അഞ്ചിനാണ് ഫോറെക്സ്‌ കമ്പിനിയുടെ മാനേജര്‍  കര്‍മ്മ ഡി അഡ്‌ക്കിന്‍സ് ന് നന്ദി പറഞ്ഞുകൊണ്ട്  റേബാ പോസ്റ്റ്‌ ഇട്ടിരിക്കുന്നത്. ആസ്ട്രേലിയന്‍ പി.ആര്‍ നടപടികള്‍ക്കായി ഇന്ത്യന്‍ കറന്‍സി ആവശ്യമായി വന്നെന്നും അത് പെട്ടെന്ന് തന്നെ നല്‍കി സഹായിച്ചെന്നും പോസ്റ്റില്‍ പറയുന്നു.

പോപ്പുലര്‍ ഫൈനാന്‍സ് തകര്‍ന്നുവെന്ന് ആദ്യമായി വാര്‍ത്ത പുറത്തുവന്നത് പത്തനംതിട്ട മീഡിയയിലൂടെയാണ് ഇതാകട്ടെ 2020 ആഗസ്ത് 14 ന് 02:39 മണിക്കായിരുന്നു. മേയ് മാസത്തിലാണ് ആസ്ട്രേലിയന്‍ പൌരത്വം നേടുവാന്‍ ഇവര്‍ ശ്രമിച്ചത്‌.

https://www.facebook.com/mediapta/videos/381872832849158/

dif
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

വിദ്യാർഥി സമരങ്ങളെ നേരിടുമ്പോൾ സർക്കാർ സംയമനം പാലിക്കണം : സുപ്രീം കോടതി

0
ന്യൂഡൽഹി : വിദ്യാർഥികളുടെ പ്രതിഷേധ സമരങ്ങൾ നേരിടുമ്പോൾ സർക്കാരുകളും സുരക്ഷാ സേനകളും...

കോ​ട്ട​യം മെ​ഡി​ക്ക​ൽ കോ​ള​ജി​ൽ അ​ന​ധി​കൃ​ത നി​യ​മ​ന​ങ്ങ​ൾ നടക്കുന്നതായി പരാതി

0
കോ​ട്ട​യം: സ​ർ​ക്കാ​ർ സം​വി​ധാ​ന​ങ്ങ​ളാ​യ പി.​എ​സ്.​സി​യെ​യും എം​പ്ലോ​യ്മെ​ന്‍റ്​ എ​ക്സ്​​ചേ​ഞ്ചി​നെ​യും നോ​ക്കു​കു​ത്തി​യാ​ക്കി കോ​ട്ട​യം മെ​ഡി​ക്ക​ൽ...

പ്രളയഭീതിയും മാനസിക സമ്മർദ്ദവും അകറ്റാൻ ക്യാമ്പുകളിൽ കഥപറച്ചിൽ ; കോഴിക്കോട് കോർപ്പറേഷന്റെ വേറിട്ട സംരംഭം

0
കോഴിക്കോട്: പ്രളയക്കെടുതിയിൽ വീടുകൾ ഉപേക്ഷിച്ച് ദുരിതാശ്വാസ ക്യാമ്പുകളിലേക്ക് മാറേണ്ടിവന്ന ജനങ്ങളുടെ...

സിജെപി പ്രക്ഷോഭത്തിനിടെ ആക്രമണം നടത്താൻ പദ്ധതി ; ഐഎസ്ഐ ബന്ധമുള്ള സംഘത്തെ പിടികൂടി പഞ്ചാബ്...

0
ന്യൂഡൽഹി : ജന്തർ മന്തറിലെ സിജെപി പ്രക്ഷോഭത്തിനിടെ ആക്രമണം നടത്താൻ ലക്ഷ്യമിട്ട...