ന്യൂഡല്‍ഹി : സംസ്ഥാനത്ത് ജിഎസ്ടി, കെട്ടിട നികുതി, വാഹനനികുതി, വരുമാന നികുതി എന്നിവ ഈടാക്കുന്നതിന് അധികൃതര്‍ റിക്കവറി നോട്ടീസ് പുറപ്പെടുവിക്കുന്നത് നിര്‍ത്തിവെയ്ക്കണമെന്ന കേരള ഹൈക്കോടതി ഉത്തരവിന് സുപ്രീംകോടതിയുടെ സ്റ്റേ.
കേന്ദ്ര സര്‍ക്കാര്‍ നല്‍കിയ ഹര്‍ജിയിലാണ് സുപ്രീംകോടതി സ്റ്റേ നല്‍കിയത്. കോവിഡ്- 19 രോഗത്തിന്റെ പശ്ചാത്തലത്തില്‍ സംസ്ഥാനത്ത് ബാങ്ക് വായ്പ കുടിശ്ശികയും നികുതി കുടിശ്ശികയും ഈടാക്കുന്നത് നിര്‍ത്തിവെയ്ക്കാനാണ് ഹൈക്കോടതി ഉത്തരവിട്ടത്. ഏപ്രില് 6 വരെ നിര്‍ത്തിവെയ്ക്കാനായിരുന്നു ഉത്തരവ്.