ഗൂഡല്ലൂര്‍ : ഊട്ടിയില്‍ റിസപ്ഷനിസ്റ്റിനെ യുവാവ് കുത്തിക്കൊന്നു. ഊട്ടി ബോട്ട് ഹൗസ് റോഡില്‍ കോട്ടേജ് റിസപ്ഷനിസ്റ്റിനെ കാന്‍റീന്‍ ഉടമ കുത്തിക്കൊന്നു. വിവേകാനന്ദ നഗര്‍ സ്വദേശി രാമകൃഷ്ണന്റെ മകന്‍ ശിവ (28)നെ ഊട്ടി സ്വദേശി ഭരത് (26) ആണ് കുത്തികൊന്നത്. തിങ്കളാഴ്ച വൈകീട്ടാണ് സംഭവം. കോട്ടേജിലെ സഞ്ചാരികള്‍ക്ക് ഭക്ഷണം നല്‍കുന്നത് സംബന്ധിച്ച തര്‍ക്കമാണ് കൊലപാതകത്തില്‍ കലാശിച്ചത്. ഭരത് അമ്മയോടൊപ്പം സ്കൂട്ടറില്‍ പോകുമ്പോള്‍ ശിവയും ഭരതും തമ്മില്‍ വീണ്ടും തര്‍ക്കമുണ്ടായി. ഭരത് കൈവശമുണ്ടായിരുന്ന കത്തി ഉപയോഗിച്ച് ശിവയെ കുത്തുകയായിരുന്നു. പോലീസ് അറസ്റ്റ് ചെയ്ത ഭരതിനെ റിമാന്‍ഡ് ചെയ്തു.
ഊട്ടിയില്‍ റിസപ്ഷനിസ്റ്റിനെ യുവാവ് കുത്തിക്കൊന്നു
RECENT NEWS
Advertisment