കാസർകോട്: സംസ്ഥാനത്ത് എല്ലാ ആംബുലൻസുകളിലും ജീവൻ രക്ഷ ഉപകരണമായ എ.ഇ.ഡി സ്ഥാപിക്കണമെന്ന് അഗ്നിരക്ഷാസേന ആഭ്യന്തരവകുപ്പ് സെക്രട്ടറിയോട് ശിപാർശ ചെയ്തു. ഹൃദയാഘാതം സംഭവിക്കുന്നവർക്ക് ജീവൻ രക്ഷാ ഉപകരണമാണ് എ.ഇ.ഡി എന്ന ആർട്ടിഫിഷ്യൽ എക്സ്റ്റേണൽ ഡെഫിബ്രില്ലേറ്റർ. ആഘാതം സംഭവിക്കുന്ന ആളുടെ നെഞ്ചിന്റെ മുകൾ ഭാഗത്തും ഹൃദയഭാഗത്തും വളരെ കൃത്യമായി സ്ഥാപിച്ച് ഹൃദയത്തിന്റെ പ്രവർത്തനം മനസ്സിലാക്കി ഷോക്ക് നൽകണമോ അല്ലെങ്കിൽ സി.പി.ആർ നൽകിയാൽ മതിയോ എന്ന് തീരുമാനമെടുക്കാൻ എ.ഇ.ഡി വഴി സാധിക്കും. കിറ്റ് രൂപത്തിൽ ലഭിക്കുന്ന എ.ഇ.ഡി വാഹനങ്ങളിൽ പ്രത്യേകമായി സ്ഥാപിക്കാതെതന്നെ ഉപയോഗിക്കുവാൻ സാധിക്കുമെന്നതാണ് പ്രത്യേകത. 2022 ൽ നടത്തിയ ഒരു പഠനത്തിൽ എ.ഇ.ഡി സ്ഥാപിച്ചാൽ അപകടത്തിൽപെട്ടയാളെ രക്ഷിക്കാൻ 70 ശതമാനം സാധ്യതയുണ്ട് എന്ന് കണ്ടെത്തിയിരുന്നു. സംസ്ഥാനത്ത് പ്രതിവർഷം 63,000 പേർ ഹൃദയസ്തംഭനം കാരണം അത്യാസന്ന നിലയിലേക്ക് മാറുന്നുവെന്ന് ഇതേ പഠനത്തിൽ പറയുന്നു.
മലയാളത്തിലെ പ്രമുഖ ന്യൂസ് പോര്‍ട്ടലുകളില്‍ ഒന്നായ പത്തനംതിട്ട മീഡിയയില്‍ പ്രസിദ്ധീകരിക്കുവാനുള്ള വാര്‍ത്തകള്‍ ആര്‍ക്കും എവിടെനിന്നും നല്‍കാം. ഗൂഗിള്‍ മലയാളത്തില്‍ ടൈപ്പ് ചെയ്ത വാര്‍ത്തയോടൊപ്പം ഉചിതമായ ചിത്രവും നല്‍കേണ്ടതാണ്. പത്തനംതിട്ട ജില്ലയിലെ പ്രാദേശിക വാര്‍ത്തകള്‍ക്കും മറ്റുജില്ലകളിലെ പ്രാധാന വാര്‍ത്തകള്‍ക്കുമായിരിക്കും പരിഗണന. കുറഞ്ഞത് ഒരു പാരഗ്രാഫ് എങ്കിലും വാര്‍ത്തകള്‍ ഉണ്ടായിരിക്കണം. വാര്‍ത്തയുടെ ആധികാരികതക്ക് ആവശ്യമായ രേഖകളും ഇതോടൊപ്പം നല്‍കണം.
പത്രത്തില്‍ പ്രസിദ്ധീകരിച്ചതും കാലഹരണപ്പെട്ടതുമായ വാര്‍ത്തകള്‍ പ്രസിദ്ധീകരിക്കുന്നതല്ല. വാര്‍ത്തകള്‍ പ്രസിദ്ധീകരിക്കുന്നതിനോ തിരസ്കരിക്കുന്നതിനോ ഉള്ള അവകാശം എഡിറ്റോറിയല്‍ ബോര്‍ഡില്‍ നിക്ഷിപ്തമായിരിക്കും. രഹസ്യ സ്വഭാവമുള്ള വാര്‍ത്തകളും വിവരങ്ങളും ചീഫ് എഡിറ്റര്‍ക്ക് കൈമാറാം. ഇന്‍ഫോര്‍മറെക്കുറിച്ചുള്ള വിവരങ്ങള്‍ അതീവ രഹസ്യമായി സൂക്ഷിക്കുന്നതാണ്.
———————–
വാര്‍ത്തകള്‍ നല്കുവാന് വാട്സാപ്പ് 751045 3033/ 94473 66263 mail – [email protected]
———————–
ന്യുസ് പോര്‍ട്ടലില്‍ പരസ്യം നല്കുവാന് 702555 3033/ mail – [email protected]
———————-
ചീഫ് എഡിറ്റര്‍ – 94473 66263, 85471 98263, 0468 2333033, e mail – [email protected]






























