Saturday, May 10, 2025 12:30 pm

മുൻകൂർ അനുമതിയില്ലാതെ വാർത്താസമ്മേളനം വിളിക്കരുത് ; വിവരങ്ങൾ മാധ്യമങ്ങൾക്ക് നൽകരുതെന്ന് നിർദ്ദേശം

For full experience, Download our mobile application:
Get it on Google Play

തിരുവനന്തപുരം : മുൻകൂർ അനുമതിയില്ലാതെ ജില്ലാ മെഡിക്കൽ ഓഫീസർമാർ വാർത്താ സമ്മേളനങ്ങൾ നടത്തരുതെന്നും വിവരങ്ങൾ മാധ്യമങ്ങൾക്ക് നൽകരുതെന്നും ആരോഗ്യവകുപ്പിന്റെ നിർദ്ദേശം. ഇക്കാര്യത്തിൽ ആരോഗ്യ ഡയറക്ടർ സർക്കുലർ പുറത്തിറക്കി. ആരോഗ്യവകുപ്പുമായി ബന്ധപ്പെട്ട പൊതുവായ വിവരങ്ങൾ പങ്കുവെക്കരുതെന്നും ഡിഎംഒമാർ മുൻകൂർ അനുമതിയില്ലാതെ വിവരങ്ങൾ മാധ്യമങ്ങൾക്ക് കൈമാറരുതെന്നാണ് സർക്കുലറിൽ ആവശ്യപ്പെടുന്നത്.

ആശയക്കുഴപ്പവും ജനങ്ങൾക്കിടയിൽ തെറ്റിധാരണ ഉണ്ടാക്കുന്നതും ഒഴിവാക്കാനാണ് നിർദേശമെന്നാണ് ആരോഗ്യവകുപ്പിന്റെ വിശദീകരണം. ആധികാരികമല്ലാത്ത വിവരങ്ങൾ വകുപ്പിന്റെ യശസിന് കളങ്കം വരുത്തുന്നുവെന്നും ഉത്തരവിൽ പറയുന്നു. ഈ മാസം  മൂന്നാം തീയതിയാണ് ഉത്തരവ് ഇറങ്ങിയത്. നേരത്തെ കോഴിക്കോട് ഡിഎംഒ, ജില്ലയിൽ നിന്നും ഒമൈക്രോൻ സാമ്പിൾ പരിശോധനയ്ക്ക് അയച്ചത് സംബന്ധിച്ച് വാർത്താ സമ്മേളനം നടത്തിയത് ചർച്ചകൾക്ക് വഴിവെച്ചിരുന്നു. ഇതാണ് പ്രധാന കാരണമായി ചൂണ്ടിക്കാട്ടപ്പെടുന്നത്.

അതിനിടെ അട്ടപ്പാടിയിലെ ശിശു മരണവും ഗർഭിണികളുടെ പ്രശ്നങ്ങളും മാധ്യമങ്ങൾ പുറത്തു കൊണ്ടുവന്നത് ചർച്ചയാകുകയും ആരോഗ്യ വകുപ്പിന് തന്നെ നാണക്കേടുണ്ടായ സംഭവം വിമർശനങ്ങൾക്ക് വഴിവെക്കുകയും ചെയ്തിരുന്നു. ഇതിനെല്ലാം പിന്നാലെയാണ് ജില്ലാ മെഡിക്കൽ ഓഫീസർമാർ വിവരങ്ങൾ മാധ്യമങ്ങൾക്ക് നൽകരുതെന്ന നിർദ്ദേശം.

ncs-up
rajan-new
memana-ad-up
dif
previous arrow
next arrow
Advertisment
silpa-up
asian
sam
WhatsAppImage2022-07-31at72444PM
life-line
previous arrow
next arrow

FEATURED

ഇന്ത്യാ പാക് സംഘർഷം ; സംയമനം പാലിക്കണമെന്ന് ചൈന

0
ദില്ലി : ഇന്ത്യാ പാക് സംഘർഷം രൂഷമാക്കരുതെന്നും ആക്രമണങ്ങൾ അവസാനിപ്പിച്ച് സംയമനം...

സുഹൃത്തുക്കൾക്കൊപ്പം ട്രെയിൻ യാത്രക്കിടെ വെച്ചൂച്ചിറ സ്വദേശിയായ യുവാവിനെ കാണാതായത് കോഴിക്കോടിനും കുറ്റിപ്പുറത്തിനും ഇടയിൽ

0
റാന്നി : സുഹൃത്തുക്കൾക്കൊപ്പം ട്രെയിൻ യാത്രക്കിടെ വെച്ചൂച്ചിറ സ്വദേശിയായ യുവാവിനെ...

പാകിസ്താന്റെ വ്യാജപ്രചരണങ്ങൾ തെളിവുസഹിതം പൊളിച്ചടുക്കി ഇന്ത്യ

0
ന്യൂഡല്‍ഹി: പാകിസ്താന്റെ കള്ള പ്രചാരണങ്ങൾ തെളിവുകള്‍ സഹിതം പൊളിച്ചടുക്കി ഇന്ത്യ. ശനിയാഴ്ച...

അതിര്‍ത്തിയിലെ സംഘര്‍ഷങ്ങളുടെ പശ്ചാത്തലത്തില്‍ പൊതുപരിപാടികള്‍ മാറ്റിവെക്കാന്‍ സിപിഐ

0
തിരുവനന്തപുരം : അതിര്‍ത്തിയിലെ സംഘര്‍ഷങ്ങളുടെ പശ്ചാത്തലത്തില്‍ പാര്‍ട്ടിയുടെ പൊതുപരിപാടികള്‍ മാറ്റിവെക്കാന്‍ സിപിഐ....