Friday, March 29, 2024 8:04 pm

കുപ്രസിദ്ധ മോഷ്ടാക്കൾ കുന്നംകുളത്ത് പിടിയിൽ

For full experience, Download our mobile application:
Get it on Google Play

കുന്നംകുളം : കുപ്രസിദ്ധ മോഷ്ടാക്കളായ രണ്ടുപേർ ബൈക്ക് മോഷണ കേസിൽ കുന്നംകുളത്ത് പിടിയിലായി. ചേലക്കര പത്തുകൂടി പുതുവീട്ടിൽ പോത്ത് റഹീം (അബ്ദുൽ റഹീം -30), എറണാകുളം ശ്രീമൂലനഗരം കൈപറ മാടവന വീട്ടിൽ സിദ്ദീഖ് (48) എന്നിവരെയാണ് കുന്നംകുളം എ.സി.പി ടി.എസ്. സിനോജിന്റെ നേതൃത്വത്തിലുള്ള പോലീസ് സംഘം അറസ്റ്റ് ചെയ്തത്. ബൈക്ക്, മൊബൈൽ ഫോൺ, കന്നുകാലി, ടയർ, ബാറ്ററി മുതലായവ മോഷ്ടിക്കുന്ന ഇവരെ കുന്നംകുളം സ്റ്റേഷൻ പരിധിയിൽനിന്ന് ബൈക്കുകളും മൊബൈൽ ഫോണുകളും മോഷ്ടിച്ച കേസിലാണ് അറസ്റ്റ് ചെയ്തത്.

Lok Sabha Elections 2024 - Kerala

കേച്ചേരി പട്ടിക്കര സ്വദേശികളായ പുതുവീട്ടിൽ നൗഫൽ, രായംമരക്കാർ വീട്ടിൽ നബീൽ എന്നിവരുടെ ബൈക്കുകൾ മോഷ്ടിച്ച കേസിൽ പ്രതികളാണ് ഇവർ. നൗഫലിന്റെ പൾസർ ബൈക്ക് നവംബർ 19നും നബീലിന്റെ പാഷൻ പ്രൊ ബൈക്ക് നവംബർ 25നുമാണ് മോഷണം പോയത്. പട്ടിക്കര മമ്മസ്രായില്ലത്ത് വീട്ടിൽ സലീമിന്റെ ഇരുപതിനായിരത്തോളം രൂപ വില വരുന്ന ടി.സി.എൽ കമ്പനിയുടെ മൊബൈൽ ഫോണും പട്ടിക്കര മുസ്ലിം ജുമുഅത്ത് പള്ളിയുടെ വാടക വീട്ടിൽ താമസിക്കുന്ന മുജീബ് റഹ്മാന്റെ വീട്ടിൽനിന്ന് ഇരുപതിനായിരത്തോളം രൂപ വില വരുന്ന റെഡ്‌മിയുടെ സ്മാർട്ട് ഫോണും റഹീം മോഷ്‌ടിച്ചിരുന്നുവെന്ന് പോലീസ് പറഞ്ഞു. തുറന്നുകിടക്കുന്ന ജനാലയുടെ ഇടയിലൂടെ രാത്രി സമയത്താണ് റഹീം മൊബൈൽ ഫോണുകൾ മോഷ്ടിക്കുന്നത്.

പാലക്കാട്, തൃശൂർ, മലപ്പുറം, കോഴിക്കോട്, എറണാകുളം ജില്ലകളിലായി നാൽപതിലേറെ കേസുകളാണ് ഇവരുടെ പേരിലുള്ളത്. മോഷണ കേസിൽ പൊന്നാനി ജയിലിൽവെച്ചാണ് റഹീമും സിദ്ദീഖും പരിചയപ്പെടുന്നത്. ജാമ്യത്തിലിറങ്ങിയ ഇരുവരും ഒന്നിച്ചാണ് ബൈക്കുകൾ മോഷ്ടിച്ചത്. മാല മോഷണം ഉൾെപ്പടെ നിരവധി കേസുകളിൽ പ്രതിയാണ് സിദ്ദീഖ്. മോഷ്ടിച്ച ബൈക്കുകൾ പാർക്കിങ് ഗ്രൗണ്ടിലും മറ്റു സൗകര്യപ്രദമായ സ്ഥലങ്ങളിലും വെച്ച് പിന്നീട് ആ ഭാഗങ്ങളിൽ ബൈക്കുകൾ ഉപയോഗിച്ച് മാല പൊട്ടിക്കൽ ഉൾെപ്പടെ കുറ്റകൃത്യങ്ങൾ നടത്തുന്നതാണ് ഇവരുടെ രീതി. കുന്നംകുളം പോലീസ് സബ് ഇൻസ്‌പെക്ടർ ശ്രീജിത്ത്, ഷക്കീർ ഹുസൈൻ, എ.എസ്.ഐ ഗോകുലൻ, സി.പി.ഒ മാരായ ഹംദ്, അബ്ദുൽ റഷീദ്, സന്ദീപ്, സുജിത് കുമാർ, റിജിൻദാസ്, ഷജീർ, ഗഗേഷ്, രതീഷ് കുമാർ, ഷിബിൻ, സന്ദീപ് എന്നിവരും അന്വേഷണസംഘത്തിൽ ഉണ്ടായിരുന്നു.

ncs-up
life-line
rajan-new
previous arrow
next arrow
Advertisment
shanthi--up
life-line
sam
WhatsAppImage2022-07-31at72836PM
previous arrow
next arrow

FEATURED

മന്ദിരം പടിയിലെ ഈസ്റ്റർ സ്‌പെഷ്യൽ ചന്ത നാളെ

0
റാന്നി : റാന്നി പഞ്ചായത്തിന്റെയും കുടുംബശ്രീ സിഡിഎസിന്റെയും നേതൃത്വത്തിൽ നാട്ടുകാരുടെയും നാടൻ...

ഗോള്‍ഡന്‍ – സില്‍വര്‍ ലൈസന്‍സ് നടപ്പിലാക്കാന്‍ യുഎഇ ; കാലാവധി പത്തുവര്‍ഷം

0
യുഎഇ : പത്തു വര്‍ഷം വരെ സാധുതയുള്ള ഗോള്‍ഡന്‍, സില്‍വര്‍ ബിസിനസ്...

സമ്പൂർണ സൂര്യ​ഗ്രഹണം ഏപ്രിൽ 8ന് ; വിമാനങ്ങൾ മുന്നറിയിപ്പ്

0
വാഷിങ്ടൺ: സൂര്യഗ്രഹണം ഏപ്രിൽ എട്ടിന് നടക്കാനിരിക്കെ വിമാനങ്ങൾക്ക് സുരക്ഷാ മുന്നറിയിപ്പുമായി യുഎസ്...

ചക്കിട്ടപ്പാറ ചവറമ്മൂഴിയിൽ വിനോദസഞ്ചാരത്തിനെത്തിയ 22 വയസുകാരൻ മുങ്ങി മരിച്ചു

0
കോഴിക്കോട്: ചക്കിട്ടപ്പാറ ചവറമ്മൂഴിയിൽ വിനോദസഞ്ചാരത്തിനെത്തിയ 22 വയസുകാരൻ മുങ്ങി മരിച്ചു. പോണ്ടിച്ചേരി...