ഒമിക്രോണിനൊക്കെ പുല്ലുവില ; മൈസൂരുവിലേക്ക് സഞ്ചാരികളുടെ കുത്തൊഴുക്ക്

For full experience, Download our mobile application:
Get it on Google Play

മൈസൂരു : കോവിഡ് പശ്ചാത്തലത്തിലും മൈസൂരുവിലെത്തുന്ന വിനോദസഞ്ചാരികളുടെ എണ്ണം വർധിക്കുന്നു. 2020 മാർച്ചിനുശേഷം ആദ്യമായി മൈസൂരു കൊട്ടാരത്തിൽ പ്രതിമാസ സന്ദർശകരുടെ എണ്ണം ഒരുലക്ഷം കടന്നു. ഒക്ടോബർ, നവംബർ മാസങ്ങളിലാണ് ഒരുലക്ഷത്തിലധികംപേർ കൊട്ടാരം സന്ദർശിച്ചത്. ഒമിക്രോൺ ഭീഷണി നിലനിൽക്കുന്ന സാഹചര്യത്തിലും സന്ദർശകരുടെ എണ്ണം ഇടിഞ്ഞിട്ടില്ല. കോവിഡ് രണ്ടാംതരംഗവേളയിൽ ഏർപ്പെടുത്തിയ നിയന്ത്രണങ്ങൾ പിൻവലിച്ചതോടെയാണ് നഗരത്തിലേക്ക് സഞ്ചാരികളുടെ ഒഴുക്ക് ആരംഭിച്ചത്. മുഖാവരണം ധരിക്കലും സാമൂഹിക അകലം പാലിക്കലും നിർബന്ധമാക്കാത്തത് ഒട്ടേറെപ്പേരെ ആകർഷിച്ചു. മൈസൂരു കൊട്ടാരം ബോർഡിന്റെ കണക്കുപ്രകാരം 1.7 ലക്ഷം സന്ദർശകരാണ് ഒക്ടോബറിൽ കൊട്ടാരത്തിലെത്തിയത്. ഇവരിൽ 110 പേർ വിദേശികളാണ്. നവംബറിൽ 79 വിദേശികളടക്കം ഒരുലക്ഷത്തിലധികംപേർ സന്ദർശിച്ചു.

സെപ്റ്റംബർ (92,500), ഓഗസ്റ്റ് (51,060), ജൂലായ് (50,447) എന്നിങ്ങനെയാണ് കഴിഞ്ഞ മാസങ്ങളിൽ കൊട്ടാരത്തിലെത്തിയ സന്ദർശകരുടെ എണ്ണം. വരുംമാസങ്ങളിൽ സന്ദർശകരുടെ എണ്ണം ഇനിയും കൂടുമെന്നാണ് അധികൃതരുടെ പ്രതീക്ഷ. അതേസമയം, കോവിഡിനുമുമ്പ് പ്രതിമാസം ശരാശരി മൂന്നുലക്ഷത്തോളം പേരാണ് കൊട്ടാരം സന്ദർശിച്ചിരുന്നത്. കൊട്ടാരത്തിനു പുറമേ നഗരത്തിലെ മറ്റ് പ്രധാന വിനോദസഞ്ചാരകേന്ദ്രങ്ങളായ മൃഗശാല, കരഞ്ചി തടാകം, ചാമുണ്ഡിമല എന്നിവിടങ്ങളിലും സന്ദർശകരുടെ തിരക്കുണ്ട്. കേരളത്തിൽനിന്നുള്ളവർക്ക് ആർ.ടി.പി.സി.ആർ നെഗറ്റീവ് സർട്ടിഫിക്കറ്റ് വേണമെന്നതിനാൽ സന്ദർശകരുടെ എണ്ണം പഴയരീതിയിലേക്ക് ഉയർന്നിട്ടില്ല.

new 03
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

യുഎഇക്കു നേരെ ഇറാന്റെ മിസൈൽ ആക്രമണം ; ഏതു ഭീഷണിയെയും നേരിടാൻ സജ്ജമെന്ന് പ്രതിരോധ...

0
ദുബായ് : ഒരു മാസത്തിലേറെ നീണ്ട ഇടവേളയ്ക്കു ശേഷം യുഎഇക്കു നേരെ...

പാലക്കാട് ഇൻസ്റ്റഗ്രാം പോസ്റ്റിനെ ചൊല്ലി തമ്മിലടിച്ച വിദ്യാർത്ഥികളെ തടഞ്ഞ യുവാവിനെ കത്തികൊണ്ട് കുത്തി പ്ലസ്...

0
മുതലമട: പാലക്കാട് മുതലമടയിൽ പ്ലസ് വൺ വിദ്യാർത്ഥിയുടെ കുത്തേറ്റ് ഒരാൾക്ക് പരുക്ക്....

പേരൂർക്കടയിൽ ആൽമരകൊമ്പ് രണ്ട് തവണ ഒടിഞ്ഞു വീണു ; രണ്ടാമത് വീണത് കാറിനു മുകളിലേക്ക്...

0
​തിരുവനന്തപുരം: പേരൂർക്കട-കുടപ്പനക്കുന്ന് റോഡിൽ ആൽമരം വീണ് ഗതാഗത തടസമുണ്ടായതിന് പിന്നാലെ ഉച്ചയ്ക്ക്...

13 കാരി വയോധികനെ കൊല്ലാനുള്ള കാരണം വിശ്വസിക്കാതെ പോലീസ് ; രാത്രി വീട്ടിലെത്തി കൊന്നത്...

0
ഹരിപ്പാട്: ആലപ്പുഴ ഹരിപ്പാടിന് അടുത്ത് കരുവാറ്റയിൽ വയോധികന്‍റെ കൊലപാതകത്തിൽ അടുത്ത ബന്ധുവായ...