കോഴഞ്ചേരിയില്‍ വീടിന്റെ തറയില്‍ രക്തം കണ്ടത് ഇങ്ങനെ ….

For full experience, Download our mobile application:
Get it on Google Play

കോഴഞ്ചേരി : കഴിഞ്ഞദിവസം കോഴഞ്ചേരി പനച്ചിക്കുഴിയിലെ വീട്ടില്‍ കണ്ട രക്തം ഏതോ ചെറിയ ജീവിയുടെയെന്നു തെളിഞ്ഞു. കഴിഞ്ഞ രണ്ടാം തീയതി വൈകിട്ട് ഏഴു മണിയോടെയാണ് കോഴഞ്ചേരി ഗ്രാമ പഞ്ചായത്ത് ആറാം വാര്‍ഡിലെ കുരങ്ങുമലയിലെ ഒരു വീട്ടില്‍ തറയില്‍ രക്തം കണ്ടത്. വിവരം അറിഞ്ഞതോടെ പ്രദേശത്തേക്ക് ജനം ഒഴുകിയെത്തി. ജനപ്രതിനിധികളും പോലീസും റവന്യൂ അധികൃതരും സ്ഥലത്തെത്തി പരിശോധന നടത്തുകയും രക്തത്തിന്റെ സാമ്പിള്‍ എടുക്കുകയും ചെയ്തിരുന്നു.

രാത്രി പത്തു മണിയോടെ പത്തനംതിട്ട മീഡിയ ഈ സംഭവം ലൈവില്‍ കാണിക്കുകയും ചെയ്തിരുന്നു. തറയില്‍ നിന്നും രക്തം പൊടിഞ്ഞു വരുന്നു എന്നാണ് വീട്ടുകാര്‍ പറഞ്ഞത്. തുടച്ചു കളഞ്ഞിട്ടും വീണ്ടും രക്തം വന്നുകൊണ്ടിരുന്നു എന്നും പറഞ്ഞിരുന്നു. എന്നാല്‍ വിശദമായ പരിശോധനയില്‍ ഏതോ ജീവി എന്തിനെയോ കടിച്ചുകൊന്നപ്പോള്‍ വീണ രക്തമാണെന്ന് സ്ഥിരീകരിച്ചു. ഇതോടെ ജനങ്ങളുടെയും വീട്ടുകാരുടെയും ആശങ്ക മാറി.

new 03
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

തുണിക്കച്ചവടത്തിന്റെ മറവില്‍ ലഹരിവില്‍പ്പന ; തിരുവനന്തപുരത്ത് അമ്മയും മകനും അടക്കം നാല് പേര്‍ പിടിയില്‍

0
തിരുവനന്തപുരം: തിരുവനന്തപുരം നെയ്യാറ്റിന്‍കരയില്‍ വന്‍ എംഡിഎംഎ വേട്ട. തുണിക്കച്ചവടത്തിന്റെ മറവില്‍ എംഡിഎംഎ...

കരുവാറ്റ കൊലപാതകം ; മുത്തച്ഛനെ കൊല്ലാൻ 13കാരി തന്ത്രങ്ങൾ മെനഞ്ഞത് ദിവസങ്ങളെടുത്ത്

0
ആലപ്പുഴ: കരുവാറ്റയിൽ മുത്തച്ഛനെ കൊല്ലാനുള്ള തന്ത്രങ്ങൾ മെനയാൻ 13കാരി എടുത്തത് ദിവസങ്ങൾ...

മാസപ്പടിക്കേസ് ; ഇഡി നടപടികളെ രാഷ്ട്രീയമായി നേരിടാന്‍ സിപിഎം

0
തിരുവനന്തപുരം: പ്രതിപക്ഷനേതാവ് പിണറായി വിജയന്‍റെ മകൾ ടി.വീണക്കെതിരായ മാസപ്പടി കേസിൽ ഇഡി...

ആലപ്പുഴ അമ്പലപ്പുഴയിൽ ഒന്നര വയസുകാരൻ ട്രെയിൻ തട്ടി മരിച്ചു

0
ആലപ്പുഴ: അമ്പലപ്പുഴയിൽ ഒന്നര വയസുകാരൻ ട്രെയിൻ തട്ടി മരിച്ചു. അമ്പലപ്പുഴ വടക്ക്...