ഓട്ടോയിൽ നിന്ന് നാടൻ തോക്കും തിരകളും പിടികൂടി

For full experience, Download our mobile application:
Get it on Google Play

നീലേശ്വരം : ഓട്ടോറിക്ഷയിൽ കൊണ്ടുപോവുകയായിരുന്ന നാടൻ തോക്കും തിരകളും ചിറ്റാരിക്കൽ പോലീസ് ഭീമനടിയിൽനിന്ന് പിടികൂടി. പോലീസ് ഓട്ടോറിക്ഷക്ക് കൈകാണിക്കുന്നത് കണ്ട് ഉടമ തോക്ക് ഓട്ടോറിക്ഷയിൽ ഉപേക്ഷിച്ച് ഓടി രക്ഷപ്പെട്ടു. ഓട്ടോയിൽ ലൈസൻസില്ലാത്ത നാടൻതോക്ക് കൊണ്ടുപോകുന്നതായി രഹസ്യവിവരം ലഭിച്ചതിന്റെ അടിസ്ഥാനത്തിൽ ചിറ്റാരിക്കൽ എസ്.ഐ രവീന്ദ്രനും സംഘവും ചീർക്കയത്ത് ഓട്ടോ തടഞ്ഞുനിർത്തുകയായിരുന്നു. പോലീസിനെ കണ്ടയുടൻ തോക്കും തിരകളും ഉപേക്ഷിച്ച് ഓട്ടോറിക്ഷ യാത്രക്കാരൻ ഓടിരക്ഷപ്പെട്ടു. തോക്ക് പോലീസ് കസ്റ്റഡിയിലെടുത്തു.

നിരവധി കേസുകളിൽ പ്രതിയായ പുങ്കംചാൽ സ്വദേശിയാണ് തോക്ക് ഉപേക്ഷിച്ച് ഓടിരക്ഷപ്പെട്ടതെന്നാണ് പോലീസിന് ലഭിച്ച സൂചന. ഇയാളെ കണ്ടെത്താനായി പോലീസ് അന്വേഷണം ഊർജിതമാക്കി. ഭീമനടി കാട്ടിൽ മൃഗവേട്ടക്കായി കൊണ്ടുപോകുന്ന തോക്കാണ് പിടിയിലായതെന്ന് കരുതുന്നു. മലയോര മേഖലയിൽ നിരവധി ആളുകളുടെ കൈവശം കള്ളത്തോക്കുണ്ടെന്ന് പോലീസിന് രഹസ്യവിവരം ലഭിച്ചിട്ടുണ്ട്. എന്നാൽ ഇവരെ കണ്ടെത്താൻ കഴിയാറില്ല. കുറെ കാലങ്ങളായി മലയോര മേഖലയിൽ നായാട്ട് വ്യാപകമായതായി പരാതി ഉയർന്നിരുന്നു. കർഷകർക്ക് ശല്യമാകുന്ന പന്നികളെ വെടിവെക്കാനുള്ള അനുമതിയുടെ മറവിലും തോക്കുകൾ നിർമിക്കുന്ന സംഘവും ജില്ലയിൽ പ്രവർത്തിക്കുന്നതായും പോലീസിന് വിവരം ലഭിച്ചിട്ടുണ്ട്.

new 03
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

പി.എം.കെയേഴ്സ് ഫണ്ട് ; അക്കൗണ്ടിലുള്ളത് 8452 കോടി രൂപ, ചെലവഴിച്ചത് 0.01 ശതമാനം തുക...

0
ന്യൂഡൽഹി : അടിയന്തര സാഹചര്യങ്ങൾ നേരിടാൻ കോവിഡ് മഹാമാരിക്കാലത്ത് കേന്ദ്രസർക്കാർ ആരംഭിച്ച...

മെസിയുടെ പേരിലെ തട്ടിപ്പ് ; അന്വേഷണത്തിന് പ്രത്യേക സംഘം വിജിലൻ ഉദ്യോഗസ്ഥരും സംഘത്തിൽ

0
കൊച്ചി: ലയണൽ മെസിയെ കേരളത്തിലെത്തിക്കുമെന്ന് വാഗ്ദാനം ചെയ്ത് സേവന നികുതി വെട്ടിപ്പ്...

നെഹ്‌റുട്രോഫി വള്ളംകളി : പോസ്റ്ററുകളിലും കൊടിക്കുന്നിൽ സുരേഷ് എം പിയുടെ പേരില്ല ; വിവാദമായതോടെ...

0
ആലപ്പുഴ : കമ്മിറ്റികളിലും യോഗങ്ങളിലും നേരിടുന്ന അവഗണനയ്ക്കുപുറമേ നെഹ്‌റുട്രോഫിക്കുവേണ്ടി പുറത്തിറക്കിയ പോസ്റ്ററുകളിലും...

യുവാക്കൾ പാറ്റകളാകാതെ മികച്ച വ്യക്തികളാകണം ; ഗവർണർ രാജേന്ദ്ര വിശ്വനാഥ് ആർലേക്കർ

0
തിരുവനന്തപുരം : സമൂഹത്തിന് മികച്ച സംഭാവനകൾ നൽകാൻ കെൽപ്പുള്ള വ്യക്തികളായി യുവാക്കൾ...