ആർട്ടിഫിഷ്യൽ ഇന്റലിജൻസ് ക്യാമറ വഴി മോട്ടോർ വാഹനങ്ങൾക്ക് പിഴ ചുമത്തണമെന്ന മോട്ടോർ വാഹന വകുപ്പിന്‍റെ ശുപാർശ ; മന്ത്രിസഭ യോഗം പരിഗണിച്ചേക്കും

For full experience, Download our mobile application:
Get it on Google Play

തിരുവനന്തപുരം  : ആർട്ടിഫിഷ്യൽ ഇന്റലിജൻസ് ക്യാമറ വഴി മോട്ടോർ വാഹനങ്ങൾക്ക് പിഴ ചുമത്തണമെന്ന മോട്ടോർ വാഹന വകുപ്പിന്‍റെ ശുപാർശ ഇന്നത്തെ മന്ത്രിസഭ യോഗം പരിഗണിച്ചേക്കും. അനുകൂല തീരുമാനമെടുത്താൽ അടുത്ത മാസം മുതൽ പിഴ ചുമത്തും. സംസ്ഥാനത്താകെ 675 എ.ഐ. ക്യാമറകളാണ് സ്ഥാപിച്ചിരിക്കുന്നത്. എ.ഐ ക്യാമറകൾ വഴി ഹെൽമറ്റിന്‍റെ ഗുണനിലവാരം അടക്കമുള്ള ഏതുതരം ഗതാഗത നിയമ ലംഘനവും കണ്ടെത്താനും പിഴ ഈടാക്കാനും കഴിയും.

ഹെൽമറ്റിന്‍റെ സ്ട്രാപ്പ് ധരിക്കാത്തത് പോലും ഇതുവഴി കണ്ടെത്താനാകും. ഇതോടെ ഇപ്പോൾ ചുമത്തപ്പെടുന്നതിന്‍റെ ഇരട്ടി പിഴതുക സർക്കാർ ഖജനാവിലേക്കെത്തും. ഇക്കഴിഞ്ഞ ബജറ്റിൽ തന്നെ നിരവധി നികുതി വർധനവുകൾ സർക്കാർ കൊണ്ടുവന്നിട്ടുണ്ട്. എ.ഐ ക്യാമറ വഴി പിഴ ഈടാക്കിയാൽ വരുമാനം കൂട്ടാൻ കഴിയുമെന്നാണ് നിരീക്ഷിപ്പെടുന്നത്. ക്യാമറകൾക്കുണ്ടായിരുന്ന സാങ്കേതിക പ്രശ്‌നങ്ങൾ പരിഹരിച്ചിട്ടുണ്ടെന്നാണ് അധികൃതർ പറയുന്നത്.

വീഡിയോ എഡിറ്ററെ ആവശ്യമുണ്ട്
Eastindia Broadcasting Pvt. Ltd. ന്റെ ഉടമസ്ഥതയിലുള്ള പ്രമുഖ ഓണ്‍ലൈന്‍ ന്യൂസ് ചാനല്‍ ആയ പത്തനംതിട്ട മീഡിയായിലേക്ക് വീഡിയോ എഡിറ്ററെ ആവശ്യമുണ്ട്. യോഗ്യരായ ഉദ്യോഗാര്‍ത്ഥികളില്‍ നിന്നും അപേക്ഷകള്‍ ക്ഷണിക്കുന്നു. ഏതെങ്കിലും ഓണ്‍ലൈന്‍ ന്യുസ് ചാനലിന്റെ വീഡിയോ പ്ലാറ്റ്ഫോം കൈകാര്യം ചെയ്തുള്ള പരിചയം ഉണ്ടായിരിക്കണം. പത്തനംതിട്ട ഓഫീസില്‍ ആയിരിക്കും ജോലി ചെയ്യേണ്ടത്. ശമ്പളം തുടക്കത്തില്‍ 15000 രൂപാ പ്രതിമാസം ലഭിക്കും. താല്‍പ്പര്യമുള്ളവര്‍ പാസ്പോര്‍ട്ട് സൈസ് ഫോട്ടോ സഹിതം വിശദമായ ബയോഡാറ്റാ മെയില്‍ ചെയ്യുക. [email protected] കൂടുതല്‍ വിവരങ്ങള്‍ക്ക് 94473 66263, 85471 98263, 0468 2333033 എന്നീ നമ്പരുകളില്‍ ബന്ധപ്പെടാം.

dif
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

സ്കൂൾ അധികൃതരുടെ അനാസ്ഥ : യുവ കര്‍ഷകന്‍റെ കപ്പ കൃഷി വെള്ളം കയറി നശിച്ചു

0
റാന്നി : സ്കൂൾ അധികൃതർ മരം വെട്ടിമാറ്റിയ ശേഷം ബാക്കിവന്ന ഇലകളും...

മഴ മുന്നറിയിപ്പ് കൃത്യമായി നൽകുന്നതിൽ വീഴ്ചയുണ്ടായോ എന്ന് പരിശോധിക്കണമെന്ന് വൈദ്യുതി മന്ത്രി സണ്ണി ജോസഫ്

0
കണ്ണൂർ: സംസ്ഥാനത്തുണ്ടായ മഴക്കെടുതിയുടെ പശ്ചാത്തലത്തിൽ മഴ മുന്നറിയിപ്പ് കൃത്യമായി നൽകുന്നതിൽ വീഴ്ചയുണ്ടായോ...

തിരുവല്ലയിലെ ദുരിതാശ്വാസ ക്യാമ്പുകളില്‍ കുടിവെള്ള ക്ഷാമം രൂക്ഷം : വര്‍ഗീസ് മാമ്മന്‍ എം.എല്‍.എ

0
തിരുവല്ല : തിരുവല്ലയിലെ വിവിധ ദുരിതാശ്വാസ ക്യാമ്പുകളില്‍ കുടിവെള്ള ക്ഷാമം അതിരൂക്ഷമായി തുടരുകയാണെന്ന്...