പരിയാരം–കോമളം റോഡിലെ തേരടിപ്പുഴ കൊടുംവളവിൽ സ്പീഡ് ബ്രേക്കർ സ്ഥാപിക്കാന്‍ ശുപാര്‍ശ

For full experience, Download our mobile application:
Get it on Google Play

മല്ലപ്പള്ളി : പഞ്ചായത്ത് ഓഫിസ്–പരിയാരം–കോമളം റോഡിലെ തേരടിപ്പുഴ കൊടുംവളവിൽ അപകടമൊഴിവാക്കാൻ സ്പീഡ് ബ്രേക്കർ സ്ഥാപിക്കാൻ കെഎസ്ടിപി റോഡ് സുരക്ഷാവിഭാഗത്തിന്റെ ശുപാർശ. തുടർച്ചയായി അപകടമുണ്ടാകുന്ന തേരടിപ്പുഴ കൊടുംവളവിൽ മാത്യു ടി. തോമസ് എംഎൽഎയുടെ നേതൃത്വത്തിൽ കെഎസ്ടിപി റോഡ് സുരക്ഷാ വിദഗ്ധൻ ഇമഥ്യാസ് മാലിക്കും സന്ദർശിച്ചാണ് പ്രശ്നപരിഹാരമാർഗം കണ്ടെത്തിയത്. പരിയാരത്തുനിന്നുള്ള റോഡിന്റെ ഭാഗത്ത് സ്പീഡ് ബ്രേക്കർ സ്ഥാപിക്കുന്നതിനാണ് ശുപാർശ ചെയ്തിരിക്കുന്നത്. വാഹനങ്ങൾ ഇടിച്ചു തകർന്ന റോഡിന്റെ സംരക്ഷണഭിത്തിയും പൂർണമായും കോൺക്രീറ്റ് ചെയ്യുന്നതിനും ശുപാർശ ചെയ്തിട്ടുണ്ട്.

തേരടിപ്പുഴയിൽ നടപ്പിലാക്കേണ്ട പദ്ധതി റിപ്പോർട്ട് കെഎസ്ടിപി ചീഫ് എൻജിനീയർക്ക് കൈമാറിയിട്ടുണ്ട്. കെഎസ്ടിപി അധികൃതരും ജനപ്രതിനിധികളും ഉൾപ്പെടെയുള്ളവരുടെ സംഘവും തേരടിപ്പുഴ സന്ദർശിക്കാനെത്തിയിരുന്നു. വാഹനങ്ങൾ ഇടിച്ചു തകർന്ന സംരക്ഷണഭിത്തി ഇല്ലാതായ ഭാഗത്ത് മണ്ണുനിറച്ച വീപ്പകൾ വെച്ചാണ് താൽക്കാലിക സുരക്ഷ ഒരുക്കിയിരിക്കുന്നത്. കൊടുംവളവ്, വേഗം കുറയ്ക്കുക എന്ന മുന്നറിയിപ്പ് ബോർഡ് പരിയാരം സ്നേഹിതരുടെ നേതൃത്വത്തിൽ വിവിധയിടങ്ങളിലായി സ്ഥാപിച്ചിട്ടുണ്ട്.

new 3
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

ഏവര്‍ക്കും തിരുവോണാശംസകള്‍ – ഇന്ന് ഓഫീസ് അവധി ആയതിനാല്‍ വാര്‍ത്താ അപ്ഡേറ്റ് ഉണ്ടായിരിക്കുന്നതല്ല

0
ഏവർക്കും ഹൃദയം നിറഞ്ഞ തിരുവോണാശംസകൾ -- നാടും വീടും ഓണാഘോഷത്തിന്റെ സന്തോഷത്താൽ നിറയുന്ന ഈ...

മൂഴിയാർ ഡാമിൽ ജലനിരപ്പ് ഉയരുന്നു ; ഷട്ടറുകൾ തുറക്കാൻ സാധ്യത, ജാഗ്രത നിർദേശം...

0
പത്തനംതിട്ട: വൃഷ്ടിപ്രദേശത്ത് മഴ തുടരുന്നതിനിടെ മൂഴിയാർ അണക്കെട്ടിലെ ജലനിരപ്പ് ഉയരുന്നു. ഇന്നലെ...

രാഷ്ട്രീയത്തിൽ നിന്ന് വിരമിക്കുന്നുവെന്ന പ്രചാരണം തള്ളി നിതിൻ ഗഡ്കരിയുടെ ഓഫീസ്; പ്രസ്താവന തെറ്റായി വ്യാഖ്യാനിച്ചതാണെന്ന്...

0
ദില്ലി: രാഷ്ട്രീയത്തിൽ നിന്ന് വിരമിക്കുമെന്ന അഭ്യൂഹങ്ങൾ തള്ളി കേന്ദ്രമന്ത്രി നിതിൻ ഗഡ്കരിയുടെ...

ആശിർവാദ് ആട്ടയുടെ പരസ്യ വാഗ്ദാന വിവാദം; ലൈസൻസ് റദ്ദാക്കുന്നതിൽ നിന്ന് എഫ്.എസ്.എസ്.ഐയെ തടഞ്ഞ് ഡൽഹി...

0
ന്യൂഡല്‍ഹി: ആശിര്‍വാദ് എംപി ആട്ടയുടെ 100% ഗോതമ്പ് എന്ന അവകാശവാദവുമായി ബന്ധപ്പെട്ട...