Friday, April 11, 2025 4:18 pm

കരിമാന്‍തോട് പാലം പുനർ നിര്‍മ്മാണം ; ഡിസൈൻ നടപടികൾ ആരംഭിച്ചു

For full experience, Download our mobile application:
Get it on Google Play

കോന്നി : കരിമാന്‍തോട്  പാലം പുനർ നിർമ്മിക്കുന്നതിന്‍റെ  ഡിസൈൻ നടപടികൾ ആരംഭിച്ചതായി അഡ്വ. കെ.യു ജനീഷ് കുമാർ എംഎൽഎ അറിയിച്ചു. പാലത്തിന്‍റെ പുനർനിർമ്മാണത്തിനായി രണ്ടരക്കോടി രൂപ അനുവദിച്ചിരുന്നു. പാലത്തിന്‍റെ  നിർമ്മാണവുമായി ബന്ധപ്പെട്ട നിരവധി പരാതികൾ ലഭിച്ചതിന്‍റെ അടിസ്ഥാനത്തിൽ അഡ്വ.കെ യു ജനീഷ് കുമാർ എംഎൽഎ പൊതുമരാമത്ത് മന്ത്രിക്ക് നേരിട്ട് നിവേദനം നൽകിയതിനെ തുടർന്നാണ് തുക അനുവദിച്ചത്. പൊതുമരാമത്ത് പാലം വിഭാഗം ഉദ്യോഗസ്ഥരോടൊപ്പം എംഎൽഎയും ജനപ്രതിനിധികളും പാലം സന്ദർശിച്ചു. പുതിയ പാലത്തിന്‍റെ ഡിസൈൻ പൂർത്തിയായാൽ ഉടൻ ടെണ്ടർ നടപടി നടപടി ആരംഭിക്കും.

18 മാസമാണ് നിർമ്മാണ കാലാവധി. പൊതുമരാമത്ത് പാലം വിഭാഗത്തിനാണ് നിർമ്മാണ ചുമതല. എം എൽ എ യോടൊപ്പം പഞ്ചായത്ത്‌ അംഗങ്ങളായ കെ ജെ ജെയിംസ്, വി വി സത്യൻ, പൊതുമരമത്ത് പാലം വിഭാഗം അസിസ്റ്റന്‍റ്  എക്സിക്യുട്ടീവ് എൻജിനീയർ സുഭാഷ്, അസിസ്റ്റന്റ് എൻജിനീയർ ജോയ്, എന്നിവർ പങ്കെടുത്തു.

ncs-up
rajan-new
memana-ad-up
dif
previous arrow
next arrow
Advertisment
silpa-up
asian
sam
WhatsAppImage2022-07-31at72444PM
life-line
previous arrow
next arrow

FEATURED

മുംബൈയിൽ ലഹരി കച്ചവടം എതിർത്തയാളെ കുടുംബത്തിനു മുന്നിലിട്ട് ക്രൂരമായി കൊലപ്പെടുത്തി

0
മുംബൈ: മയക്കു മരുന്ന് കച്ചവടത്തെ എതിർത്തയാളെ കുടുംബാംഗങ്ങളുടെ മുന്നിലിട്ട് ക്രൂരമായി കൊലപ്പെടുത്തി....

അസംഘടിത തൊഴിലാളികളെ സര്‍ക്കാര്‍ അവഗണിക്കുന്നു : പ്രൊഫ. സതീഷ് കൊച്ചുപറമ്പില്‍

0
പത്തനംതിട്ട : പെയിന്‍റര്‍മാര്‍ ഉള്‍പ്പെടെ അസംഘടിത മേഖലകളില്‍ ജോലി ചെയ്യുന്ന തൊഴിലാളികളെ...

കാടുകയറി മല്ലപ്പള്ളി വലിയ പാലത്തിന്റെ നടപ്പാത

0
മല്ലപ്പള്ളി : വലിയപാലത്തോട് ചേർന്നുള്ള നടപ്പാലത്തിൽ കാടുകയറുന്നു. നടപ്പാലത്തിന്റെ സുരക്ഷാവേലിയിലാണ്...

മലപ്പുറത്ത് ബസും ബൈക്കും കൂട്ടിയിടിച്ച് രണ്ടുപേർ മരിച്ചു

0
എടക്കര: ചുങ്കത്തറ കരിമ്പുഴയിൽ ബസും ബൈക്കും കൂട്ടിയിടിച്ച് രണ്ടുപേർ മരിച്ചു. മുട്ടിക്കടവ്...