ഓണക്കാലത്ത് സഹകരണ മേഖലയിൽ നടന്നത് റെക്കോർഡ് വില്പന

For full experience, Download our mobile application:
Get it on Google Play

തിരുവനന്തപുരം : ഓണക്കാലത്ത് സഹകരണ മേഖലയിൽ നടന്നത് റെക്കോർഡ് വില്പന. 312 കോടി രൂപയുടെ വിൽപ്പന നേട്ടം. കൺസ്യൂമർഫെഡിന് ലഭിച്ചത് 187 കോടി രൂപ. കൺസ്യൂമർഫെഡിന്റെ നേതൃത്വത്തിൽ സഹകരണ മേഖലയിലെ 750 ഓളം സൂപ്പർ മാർക്കറ്റുകളിലൂടെ നടത്തിയ ഓണവിപണികളിലൂടെ 125 രൂപയുടെ വില്പനയും നടന്നു. കൺസ്യൂമർഫെഡ് നേരിട്ട് നടത്തിയ ഓണവിപണിയുടെ 187 കോടി രൂപയുടെ വില്പനയും നടത്തി. ഇങ്ങനെ 312 കോടി രൂപയുടെ വില്പന നടന്നു. ഓണ ചന്തകളിലൂടെ വിൽപ്പന നടത്തിയത് 339 രൂപയ്ക്ക് 15 ലക്ഷം ലിറ്റർ വെളിച്ചെണ്ണ. കൺസ്യൂമർഫെഡിൽ ഓണക്കാലത്ത് 110 കോടി രൂപയുടെ മദ്യ വില്പനയും നടന്നു. ഉത്രാടം വരെയുള്ള കണക്കാണിത്. ഓഗസ്റ്റ് മാസം ആകെ 250 കോടിയുടെ മദ്യ വിൽപ്പന നടന്നു. 3 ബിയർ യൂണിറ്റ് ഉൾപ്പെടെ 49 വിദേശമദ്യ ഷോപ്പുകളിലൂടെ ആയിരുന്നു വിൽപ്പന.

മിൽമ, റെയ്ഡ്‌കോ, ദിനേശ് തുടങ്ങി സഹകരണ സ്ഥാപനങ്ങളുടെ വിപണി ലഭ്യമാക്കാൻ കൺസ്യൂമർ ഫെഡ് ഓണച്ചന്തകൾവഴി കഴിഞ്ഞു. സഹകരണ സംഘങ്ങൾ ഉൽപ്പാദിപ്പിക്കുന്ന പച്ചക്കറികൾ ശേഖരിച്ച്‌ ത്രിവേണി സൂപ്പർ മാർക്കറ്റുകളിൽ പച്ചക്കറി ചന്തകൾ ഒരുക്കി. 9536.28 ടൺ അരി, 1139 ടൺ പഞ്ചസാര, 800 ടൺ ചെറുപയർ, 875 ടൺ ഉഴുന്ന്, 822 ടൺ കടല, 593 ടൺ വൻപയർ, 748 ടൺ തുവര, 604 ടൺ മുളക്, 357 ടൺ മല്ലി എന്നിവ ഓണക്കാല വിപണിയിലൂടെ വിൽപ്പന നടന്നതായി കൺസ്യൂമർഫെഡ് അധികൃതർ അറിയിച്ചു.

dif
previous arrow
next arrow
Advertisment
Josco hosp
previous arrow
next arrow

FEATURED

സ്ത്രീത്വത്തെ അപമാനിച്ചു എന്ന് ചൂണ്ടിക്കാട്ടി ലക്ഷ്മിപ്രിയക്കെതിരെ പോലീസിൽ പരാതി നൽകി അൻസിബ ഹസൻ

0
കൊച്ചി : സ്ത്രീത്വത്തെ അപമാനിച്ചു എന്ന് ചൂണ്ടിക്കാട്ടി ലക്ഷ്മിപ്രിയക്കെതിരെ പോലീസിൽ പരാതി...

ഗൾഫിലേക്ക് കൂടുതൽ സർവീസുകൾ തുടങ്ങാൻ എയർ ഇന്ത്യ എക്സ്‍പ്രസ്

0
ദുബായ് : വടക്കുകിഴക്കൻ ഇന്ത്യയെയും പശ്ചിമേഷ്യയെയും തമ്മിൽ ബന്ധിപ്പിച്ച് ചരിത്രത്തിലാദ്യമായി നേരിട്ടുള്ള...

മീനച്ചിലാറ്റിലേക്ക് ചാടിയ യുവതി മരിച്ചു

0
കോട്ടയം : പാലാ ചേർപ്പുങ്കൽ പാലത്തിൽ നിന്നും മീനച്ചിലാറ്റിലേക്ക് ചാടിയ...

പിണറായി വിജയനെ പരിഹസിച്ച രാഹുൽ മാങ്കൂട്ടത്തിലിന് എതിരെ ബി​ഗ് ബോസ് താരം നാദിറ മെഹ്റിൻ

0
എറണാകുളം : ജലപീരങ്കിയിൽ മലിന ജലം ഉപയോ​ഗിച്ചെന്ന് ചൂണ്ടിക്കാട്ടിയ പ്രതിപക്ഷ...