സര്‍ക്കാര്‍ ജോലി : നിയമന പ്രക്രിയ തുടങ്ങിയ ശേഷം മാനദണ്ഡങ്ങളില്‍ മാറ്റം വരുത്തരുത് : സുപ്രീം കോടതി

For full experience, Download our mobile application:
Get it on Google Play

ന്യൂഡല്‍ഹി : സര്‍ക്കാര്‍ ജോലികളിലേക്കുള്ള നിയമന പ്രക്രിയ തുടങ്ങിയ ശേഷം മാനദണ്ഡങ്ങളില്‍ മാറ്റം വരുത്തരുതെന്ന് സുപ്രീം കോടതി. ഇത്തരത്തില്‍ മാറ്റം വരുത്തുന്നുണ്ടെങ്കില്‍ അക്കാര്യം നേരത്തെ വ്യക്തമാക്കണമെന്നും ചീഫ് ജസ്റ്റിസ് ഡിവൈ ചന്ദ്രചൂഡിന്റെ നേതൃത്വത്തിലുള്ള അഞ്ചംഗ ബെഞ്ച് ഉത്തരവിട്ടു. മാനദണ്ഡങ്ങള്‍ നിയമന പ്രക്രിയ തുടങ്ങും മുമ്പ് നിശ്ചയിച്ചതു തന്നെയാവണം. കളിക്കു മുമ്പാവണം നിയമങ്ങള്‍ നിശ്ചയിക്കേണ്ടതെന്ന് കോടതി പറഞ്ഞു. ഇടയ്ക്കു വച്ച് അതു മാറ്റരുത്. നിയമന ചട്ടങ്ങള്‍ ഏകപക്ഷീയമാവരുത്. അത് ഭരണഘടനയുടെ അനുച്ഛേദം 14 അനുസരിച്ചാവണമെന്ന് കോടതി നിര്‍ദേശിച്ചു. സുതാര്യതയും വിവേചനമില്ലായ്മയും സര്‍ക്കാര്‍ നിയമനങ്ങളുടെ മകുടങ്ങളാവണം. നിയമനത്തിന്റെ ഇടയ്ക്കു വച്ച് മാനദണ്ഡം മാറ്റി ഉദ്യോഗാര്‍ഥികളെ അമ്പരപ്പിക്കരുതെന്ന് കോടതി പറഞ്ഞു. ചീഫ് ജസ്റ്റിസിനു പുറമേ ജസ്റ്റിസുമാരായ ഋഷികേശ് റോയി, പിഎസ് നരസിംഹ, പങ്കജ് മിത്തല്‍, മനോജ് മിശ്ര എന്നിവരായിരുന്നു ബെഞ്ചിലെ അംഗങ്ങള്‍.

സംസ്ഥാന സര്‍ക്കാരിന്റെ ഇന്‍ഫര്‍മേഷന്‍ & പബ്ലിക് റിലേഷന്‍സ് ഡിപ്പാര്‍ട്ട്മെന്റിന്റെ (I&PRD) അംഗീകാരമുള്ള കേരളത്തിലെ 42 ഓണ്‍ ലൈന്‍ ചാനലുകളില്‍ ഒന്നും (മലയാള മനോരമ, ഏഷ്യാനെറ്റ്, മാത്രുഭൂമി തുടങ്ങിയവ ഉള്‍പ്പെടെ) പത്തനംതിട്ട, ഇടുക്കി ജില്ലകളിലെ ഏക അംഗീകൃത ഓണ്‍ലൈന്‍  ചാനലുമാണ് പത്തനംതിട്ട മീഡിയ. കേന്ദ്ര ഇന്‍ഫര്‍മേഷന്‍ & ബ്രോഡ്‌കാസ്റ്റിംഗ് മന്ത്രാലയത്തിന്റെ അംഗീകാരത്തോടെയാണ് പത്തനംതിട്ട മീഡിയയുടെ പ്രവര്‍ത്തനം. പുതിയ IT നിയമം അനുസരിച്ച്  പരാതി പരിഹാരത്തിന് പ്രത്യേക സംവിധാനവും പത്തനംതിട്ട മീഡിയ ഒരുക്കിയിട്ടുണ്ട്. മറ്റുള്ള ചാനലുകള്‍ പോലെ സംസ്ഥാന വാര്‍ത്തകളോടൊപ്പം ദേശീയ, അന്തര്‍ദേശീയ വാര്‍ത്തകളും പ്രസിദ്ധീകരിക്കുന്ന ഓണ്‍ലൈന്‍ ന്യൂസ് പോര്‍ട്ടലാണ് പത്തനംതിട്ട മീഡിയ. വ്യാജ വാര്‍ത്തകളോ കെട്ടിച്ചമച്ച വാര്‍ത്തകളോ പത്തനംതിട്ട മീഡിയയില്‍ ഉണ്ടാകില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ക്കും നിദ്ദേശങ്ങള്‍ക്കും മുന്തിയ പരിഗണന നല്‍കിക്കൊണ്ടാണ് മാനേജ്മെന്റ് മുമ്പോട്ടു പോകുന്നത്. ആപ്പ് പ്ലേ സ്റ്റോറില്‍ ലഭ്യമാണ്, തികച്ചും സൌജന്യമായി ഇത് ഡൌണ്‍ ലോഡ് ചെയ്യാം. https://play.google.com/store/apps/details?id=com.pathanamthitta.media&pcampaignid=pcampaignidMKT-Other-global-all-co-prtnr-py-PartBadge-Mar2515-1

new 3
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

ചെന്നൈക്കടുത്ത് അഡയാറിൽ ടിവികെ പ്രാദേശിക നേതാവിനെ വെട്ടിക്കൊന്നു

0
ചെന്നൈ: ചെന്നൈക്കടുത്ത് അഡയാറിൽ ടിവികെ പ്രാദേശിക നേതാവിനെ വെട്ടിക്കൊന്നു. തമിഴ്‌നാട് പൊലീസിൻ്റെ...

ഡല്‍ഹി ജവഹര്‍ലാല്‍ നെഹ്‌റു സര്‍വകലാശാലയിലെ പ്രഫസര്‍ക്കെതിരെ ലൈംഗികാതിക്രമ പരാതി

0
ന്യൂഡല്‍ഹി: ഡല്‍ഹി ജവഹര്‍ലാല്‍ നെഹ്‌റു സര്‍വകലാശാലയിലെ പ്രഫസര്‍ക്കെതിരെ ലൈംഗികാതിക്രമ പരാതി. 10...

ചിറയിൻകീഴിലെ കയ്യാങ്കളി വിവാദത്തിൽ രമ്യ ഹരിദാസ് എംഎൽഎയുടെ വാദത്തിനെതിരെ കൂടുതൽ വിവരങ്ങൾ പുറത്ത്

0
തിരുവനന്തപുരം: ചിറയിൻകീഴിലെ കയ്യാങ്കളി വിവാദത്തിൽ രമ്യ ഹരിദാസ് എംഎൽഎയുടെ വാദത്തിനെതിരെ കൂടുതൽ...

ജെഎന്‍യു പ്രഫസര്‍ക്കെതിരെ 10 വിദ്യാര്‍ഥികളുടെ ലൈംഗികാതിക്രമ പരാതി

0
ന്യൂഡല്‍ഹി: ഡല്‍ഹി ജവഹര്‍ലാല്‍ നെഹ്‌റു സര്‍വകലാശാലയിലെ പ്രഫസര്‍ക്കെതിരെ ലൈംഗികാതിക്രമ പരാതി. 10...