കോട്ടയം: സംസ്ഥാനത്ത് ഇന്നും വ്യാപക മഴയ്ക്ക് സാധ്യതയെന്ന് കാലാവസ്ഥ കേന്ദ്രത്തിന്റെ മുന്നറിയിപ്പ്. എല്ലാ ജില്ലകളിലും യെല്ലോ അലര്‍ട്ട് പ്രഖ്യാപിച്ചു. തമിഴ്‌നാട് മുതല്‍ പടിഞ്ഞാറന്‍ വിദര്‍ഭ വരെ ന്യൂന മര്‍ദ്ദ പാത്തി നിലനില്‍ക്കുന്നു. ഇതിന്റെ ഫലമായി അടുത്ത അഞ്ച് ദിവസം വ്യാപക മഴ തുടരാന്‍ സാധ്യതയെന്നാണ് മുന്നറിയിപ്പ്. റൂള്‍ കര്‍വ് പ്രകാരം ജലനിരപ്പ് എത്തിയതോടെ മലമ്പുഴ ഡാമിന്റെ നാല് ഷട്ടറുകള്‍ രാവിലെ തുറന്നു.
മുക്കൈപ്പുഴ, കല്‍പ്പാത്തിപ്പുഴ, ഭാരതപ്പുഴ എന്നിവയുടെ തീരങ്ങളില്‍ താമസിക്കുന്നവര്‍ക്ക് ജാഗ്രത നിര്‍ദേശം നല്‍കി. കെ.എസ്.ഇ.ബിയുടെ എത്ത് അണക്കെട്ടുകളില്‍ റെഡ് അലര്‍ട്ട് നല്‍കി. കേരള-ലക്ഷദ്വീപ് തീരത്ത് മത്സ്യബന്ധനത്തിന് വിലക്കേര്‍പ്പെടുത്തി. സിഗ്നല്‍ തകരാര്‍ ഇന്നും ട്രെയിന്‍ സര്‍വീസിനെ ബാധിച്ചു. എറണാകുളം-ബിലാസ്പുര്‍ സൂപ്പര്‍ ഫാസ്റ്റ് 2.45 മണിക്കൂര്‍ വൈകും. കായംകുളം-എറണാകുളം പാസഞ്ചര്‍ റദ്ദാക്കി. ഏറനാട് എക്‌സ്പ്രസ് ഒരു മണിക്കൂര്‍ വൈകിയോടുന്നു. കൊച്ചുവേളിയില്‍ നിന്നുള്ള റപ്തസാഗര്‍ ആറ് മണിക്കൂര്‍ വൈകുന്നു.