ന്യൂഡല്‍ഹി: റിപ്പബ്ലിക് ദിനത്തിലെ ചെങ്കോട്ട ആക്രമണ കേസില്‍ പ്രതിയായ സുഖ്‌ദേവ് സിങ് അറസ്റ്റില്‍. ഇതോടെ റിപ്പബ്ലിക് ദിന അക്രമത്തില്‍ അറസ്റ്റിലായവരുടെ എണ്ണം 127 ആയി. ഹരിയാനയിലെ കര്‍ണാല്‍ സ്വദേശിയായ സുഖ്‌ദേവിനെ കണ്ടെത്തുന്നവര്‍ക്ക് 50,000 രൂപ പാരിതോഷികം പ്രഖ്യാപിച്ചിരുന്നു. ചണ്ഢിഗഢില്‍ നിന്നാണ് ഇയാളെ ഡല്‍ഹി പോലീസ് പിടികൂടിയത്. കഴിഞ്ഞ 10 ദിവസമായി ഡല്‍ഹി പോലീസിന്റെ ക്രൈംബ്രാഞ്ച് വിഭാഗം സുഖ്‌ദേവ് സിങിനെ അന്വേഷിക്കുകയായിരുന്നു.
രഹസ്യവിവരം ലഭിച്ചതിനെത്തുടര്‍ന്നാണ് ഡല്‍ഹി പോലീസ് ചണ്ഢിഗഢിലെത്തിയത്. സെന്റേര മാളിനടുത്ത് നിന്നാണ് ഇയാള്‍ അറസ്റ്റിലായത്. കാര്‍ഷിക നിയമങ്ങള്‍ക്ക് എതിരായ ഡല്‍ഹി അതിര്‍ത്തികളിലെ സമരം 75-ാം ദിവസത്തിലേക്ക് കടന്നു. ഡല്‍ഹി അതിര്‍ത്തികള്‍ക്കൊപ്പം പ്രാദേശികതലത്തിലേക്കും സമരം വ്യാപിപ്പിക്കാനൊരുങ്ങുകയാണ് കര്‍ഷകര്‍.