ആംബുലൻസിൽ കടത്തിയ ഒരു കോടി രൂപയുടെ രക്തചന്ദനത്തടികൾ പിടികൂടി

For full experience, Download our mobile application:
Get it on Google Play

അമരാവതി : ആന്ധ്രാപ്രദേശില്‍ ആംബുലന്‍സിലും മിനി വാനിലുമായി കടത്തിയ രക്തചന്ദനത്തടികള്‍ പിടികൂടി. ചിറ്റൂര്‍ റൂറല്‍ പോലീസാണ് ഒരു കോടിയിലേറെ വിലമതിക്കുന്ന 71 ചന്ദനത്തടികള്‍ പിടിച്ചത്. സംഭവത്തില്‍ 15 അന്തര്‍സംസ്ഥാന കള്ളക്കടത്തുകാരെയും അറസ്റ്റ് ചെയ്തു. പോലീസ് സൂപ്രണ്ട് റിഷാന്ത് റെഡിയുടെ നിര്‍ദേശപ്രകാരം ചിറ്റൂര്‍ റൂറല്‍ പോലീസ് ചിറ്റൂര്‍-വേലൂര്‍ റോഡിലൂടെയുള്ള വാഹനങ്ങള്‍ പരിശോധിക്കുകയായിരുന്നു.

തുടര്‍ന്ന് ഇതുവഴി വന്ന ആംബുലന്‍സ് തടഞ്ഞുനിര്‍ത്തി നോക്കിയപ്പോഴാണ് അകത്ത് രക്തചന്ദനത്തടികള്‍ കണ്ടെത്തിയത്. പിന്നാലെ വന്ന മിനി വാനില്‍ നിന്നും ഏതാനും മരത്തടികള്‍ പിടിച്ചെടുത്തു. തടികള്‍ വാട്ടര്‍ ക്യാനിനുള്ളില്‍ ഒളിപ്പിച്ച നിലയിലായിരുന്നു. തിരുപ്പതിയിലെ ശേഷാചലം വനത്തില്‍ നിന്നാണ് സംഘം മരത്തടികള്‍ മുറിച്ചതെന്നും തടികള്‍ തമിഴ്‌നാട്ടിലേക്ക് കടത്തുന്നതിനിടെയാണ് ഇവര്‍ പിടിയിലായതെന്നും പോലീസ് പറഞ്ഞു.

new 03
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

വന്ദേമാതരം ആലാപനം : വിവാദമായത് കൊണ്ടാണ് കേരളത്തില്‍ പാടേണ്ടെന്ന് വെച്ചത് ; പ്രതികരിച്ച് കെ...

0
തിരുവനന്തപുരം: സ്വാതന്ത്ര്യദിനാഘോഷവുമായി ബന്ധപ്പെട്ട വന്ദേമാതരം ആലാപന വിവാദത്തില്‍ പ്രതികരിച്ച് ആരോഗ്യമന്ത്രി കെ...

ബിജെപിക്ക് വേണ്ടി നാലരക്കോടിയെത്തിയെന്ന വെളിപ്പെടുത്തലിൽ മലക്കം മറിഞ്ഞ് പിസി ജോർജ് ; പ്രാദേശിക നേതാക്കൾ...

0
കോട്ടയം : പൂഞ്ഞാർ മണ്ഡലത്തിൽ ബിജെപി തെരഞ്ഞെടുപ്പ് പ്രവർത്തനത്തിനായി നാലരക്കോടിയെത്തിയെന്ന വെളിപ്പെടുത്തലിൽ...

താമരശ്ശേരി ഫ്രഷ് കട്ട് തർക്കം : വ്യവസായ മന്ത്രി കുഞ്ഞാലിക്കുട്ടിയുമായി ഉടമകൾ ചർച്ച നടത്തി

0
കോഴിക്കോട്: താമരശ്ശേരി അമ്പായത്തോട്ടെ ഫ്രഷ് കട്ട് കോഴി മാലിന്യ സംസ്കരണ കേന്ദ്രവുമായി...

കർഷകർക്ക് ആശ്വാസം ; ഓണവിപണിയിൽ കുതിച്ചുയർന്ന് ഏത്തക്കായ വില

0
കോതമംഗലം : ഓണമടുത്തതോടെ ഏത്തക്കായയ്ക്ക് വില കുതിച്ചുയരുന്നു. ഒരാഴ്ചയ്ക്കിടെ വില ഇരട്ടിയോളമായി....