റെഡ്‌മി നോട്ട് 14 പ്രോ ഉടൻ വിപണിയിലേക്ക്

For full experience, Download our mobile application:
Get it on Google Play

ചൈനീസ് സ്‌മാര്‍ട്ട്ഫോണ്‍ നിര്‍മാതാക്കളായ റെഡ്‌മിയുടെ നോട്ട് 14 പ്രോ സിരീസ് സെപ്റ്റംബര്‍ 26ന് പുറത്തിറങ്ങും. ചൈനീസ് സോഷ്യല്‍ മീഡിയ പ്ലാറ്റ്ഫോമായ വൈബോ വഴി ഷവോമി ഇക്കാര്യം സ്ഥിരീകരിച്ചു. റെഡ്‌മി നോട്ട് 14 പ്രോ സിരീസിനൊപ്പം റെഡ്‌മി ബഡ്‌സ് 6 ഇയര്‍ബഡ്‌സും കമ്പനി പുറത്തിറക്കുന്നുണ്ട്. കാത്തിരിപ്പിനൊടുവില്‍ റെഡ്‌മി നോട്ട് 13 പ്രോ സീരിസിന് പിന്‍ഗാമികള്‍ എത്തുകയാണ്. റെഡ്‌മി നോട്ട് 14 പ്രോ ലൈനപ്പില്‍ റെഡ്‌മി നോട്ട് 14 പ്രോ, റെഡ്‌മി നോട്ട് 14 പ്രോ പ്ലസ് എന്നീ മോഡലുകളാണ് വരുന്നത്. സെപ്റ്റംബര്‍ 26ന് ഇന്ത്യന്‍ സമയം വൈകിട്ട് നാലരയ്ക്കാണ്. കോര്‍ണിംഗ് ഗോറില്ല ഗ്ലാസ് വിക്ടസ് 2 സുരക്ഷയും ഐപി69 റേറ്റിംഗും ഈ ഫോണുകള്‍ക്കുണ്ടാകും എന്നാണ് റിപ്പോര്‍ട്ട്. മൂന്ന് നിറങ്ങളിലാണ് ഫോണുകള്‍ വരികയെന്ന് ടീസര്‍ വ്യക്തമാക്കുന്നു. ട്രിപ്പിള്‍ റീയര്‍ ക്യാമറ സെറ്റപ്പിനൊപ്പം എല്‍ഇഡി ഫ്ലാഷും നല്‍കിയിരിക്കുന്നതായി കാണാം. 50 മെഗാപിക്സലിന്‍റെതാണ് പ്രധാന ക്യാമറ എന്നാണ് റിപ്പോര്‍ട്ട്. മികച്ച വാട്ടര്‍പ്രൂഫിംഗ് റെഡ്‌മി നോട്ട് 14 പ്രോ സിരീസ് ഉറപ്പുനല്‍കുമെന്ന് റേറ്റിംഗ് ഫലങ്ങള്‍ വ്യക്തമാക്കുന്നു. കഴിഞ്ഞ വര്‍ഷം പുറത്തിറങ്ങിയ റെഡ്‌മി നോട്ട് 13 പ്രോ പ്ലസിന് ഐപി68 റേറ്റിംഗാണുണ്ടായിരുന്നത്. റെഡ്‌മി നോട്ട് 14 പ്രോ സിരീസ് സ്‌നാപ്‌ഡ്രാഗണ്‍ 7എസ് ജെനറേഷന്‍ 3 ചിപ്‌സെറ്റിലാവും ഒരുങ്ങുക എന്നും റിപ്പോര്‍ട്ടുണ്ട്. 90 വാട്ട്‌സിന്‍റെ ഫാസ്റ്റ് ചാര്‍ജിംഗ് ഫോണുകള്‍ക്ക് കരുത്താകും. 1.5കെ റെസലൂഷനിലുള്ള ഡിസ്‌പ്ലെയും ഈ സിരീസിന് പ്രതീക്ഷിക്കുന്നു. അതേസമയം റെഡ്‌മി ബഡ്‌സ് 6 നാല്‍പ്പത്തിയൊമ്പത് ഡെസിബല്‍ നോയ്‌സ് റിഡക്ഷന്‍ നല്‍കും എന്നാണ് സൂചന. 42 മണിക്കൂര്‍ വരെ സംസാരിക്കാനുള്ള ബാറ്ററി ലൈഫും ഈ ഇയര്‍ബഡ്‌സിന് വന്നേക്കും.

സംസ്ഥാന സര്‍ക്കാരിന്റെ ഇന്‍ഫര്‍മേഷന്‍ & പബ്ലിക് റിലേഷന്‍സ് ഡിപ്പാര്‍ട്ട്മെന്റിന്റെ (I&PRD) അംഗീകാരമുള്ള കേരളത്തിലെ 42 ഓണ്‍ ലൈന്‍ ചാനലുകളില്‍ ഒന്നും (മലയാള മനോരമ, ഏഷ്യാനെറ്റ്, മാത്രുഭൂമി തുടങ്ങിയവ ഉള്‍പ്പെടെ) പത്തനംതിട്ട, ഇടുക്കി ജില്ലകളിലെ ഏക അംഗീകൃത ഓണ്‍ലൈന്‍  ചാനലുമാണ് പത്തനംതിട്ട മീഡിയ. കേന്ദ്ര ഇന്‍ഫര്‍മേഷന്‍ & ബ്രോഡ്‌കാസ്റ്റിംഗ് മന്ത്രാലയത്തിന്റെ അംഗീകാരത്തോടെയാണ് പത്തനംതിട്ട മീഡിയയുടെ പ്രവര്‍ത്തനം. പുതിയ IT നിയമം അനുസരിച്ച്  പരാതി പരിഹാരത്തിന് പ്രത്യേക സംവിധാനവും പത്തനംതിട്ട മീഡിയ ഒരുക്കിയിട്ടുണ്ട്. മറ്റുള്ള ചാനലുകള്‍ പോലെ സംസ്ഥാന വാര്‍ത്തകളോടൊപ്പം ദേശീയ, അന്തര്‍ദേശീയ വാര്‍ത്തകളും പ്രസിദ്ധീകരിക്കുന്ന ഓണ്‍ലൈന്‍ ന്യൂസ് പോര്‍ട്ടലാണ് പത്തനംതിട്ട മീഡിയ. വ്യാജ വാര്‍ത്തകളോ കെട്ടിച്ചമച്ച വാര്‍ത്തകളോ പത്തനംതിട്ട മീഡിയയില്‍ ഉണ്ടാകില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ക്കും നിദ്ദേശങ്ങള്‍ക്കും മുന്തിയ പരിഗണന നല്‍കിക്കൊണ്ടാണ് മാനേജ്മെന്റ് മുമ്പോട്ടു പോകുന്നത്. ആപ്പ് പ്ലേ സ്റ്റോറില്‍ ലഭ്യമാണ്, തികച്ചും സൌജന്യമായി ഇത് ഡൌണ്‍ ലോഡ് ചെയ്യാം. https://play.google.com/store/apps/details?id=com.pathanamthitta.media&pcampaignid=pcampaignidMKT-Other-global-all-co-prtnr-py-PartBadge-Mar2515-1

dif
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

നാലാഞ്ചിറ കൊലപാതകം ; പ്രതി സുരേഷ് ജീവനൊടുക്കിയ നിലയില്‍

0
തിരുവനന്തപുരം: നാലാഞ്ചിറയിൽ വീട്ടമ്മയെ കഴുത്തറുത്ത് കൊന്ന കേസിലെ പ്രതി സുരേഷിനെ ജീവനൊടുക്കിയ...

മലയിടംതുരുത്തിലെ ഉന്നതി ഒഴിപ്പിക്കൽ ; പോലീസ് നടപടികൾക്കുള്ള സാവകാശം ജൂണ്‍ 16 വരെ നീട്ടി...

0
കൊച്ചി : കിഴക്കമ്പലം പാര്യത്തുകാവ് മലയിടംതുരുത്തിലെ ഉന്നതി ഒഴിപ്പിക്കലിൽ പോലീസ് നടപടിക്കുള്ള...

ഇന്ധന വില കൂടിയത് നമ്മൾ ഏറു പടക്കം എറിഞ്ഞിട്ടല്ലെന്ന് കേന്ദ്രമന്ത്രി സുരേഷ് ​ഗോപി

0
തിരുവനന്തപുരം: ഇന്ധന വില കൂടിയത് നമ്മൾ ഏറു പടക്കം എറിഞ്ഞിട്ടല്ലെന്ന് കേന്ദ്രമന്ത്രി സുരേഷ്...

ട്രോളിംഗ് നിരോധനത്തിന് മുമ്പേ സംസ്ഥാനത്ത് മീന്‍വില കുത്തനെ ഉയര്‍ന്നു

0
ആലപ്പുഴ : ട്രോളിംഗ് നിരോധനം ആരംഭിക്കാന്‍ ദിവസങ്ങള്‍ മാത്രം ബാക്കിനില്‍ക്കെ സംസ്ഥാനത്ത്...