അടൂരിൽ റീനാ സാമുവൽ നഗരസഭാ അധ്യക്ഷയാകും

For full experience, Download our mobile application:
Get it on Google Play

പത്തനംതിട്ട : അടൂരിൽ കോൺഗ്രസിലെ തർക്കത്തിന് പരിഹാരം. റീനാ സാമുവൽ ആദ്യ മൂന്നുവർഷം അടൂർ നഗരസഭാ അധ്യക്ഷയാകും. പിന്നീട് അധ്യക്ഷപദം വിട്ടുനൽകും. കെപിസിസി ജനറൽ സെക്രട്ടറി പഴകുളം മധു അടക്കമുള്ളവർ നടത്തിയ ചർച്ചയിലൂടെയാണ് തർക്കം പരിഹരിച്ചത്. നേരത്തെ റീന സാമുവേൽ രാജി ഭീഷണി മുഴക്കിയിരുന്നു. പദവി വീതം വെക്കാനുള്ള തീരുമാനത്തിലായിരുന്നു പ്രതിഷേധം. താൻ സീനിയർ എന്നും, വീതം വയ്ക്കില്ലെന്നും റീന വ്യക്തമാക്കി.

പത്തനംതിട്ട നഗരസഭയിൽ ആദ്യത്തെ രണ്ടുവർഷം സിന്ധു അനിൽ നഗരസഭ അധ്യക്ഷയാകും.മൂന്നാമത്തെ വർഷം ഗീത സുരേഷ് അധ്യക്ഷപദത്തിൽ എത്തും. അവസാന രണ്ട് വർഷം അംബികാ വേണു അധ്യക്ഷയാകും. തിരുവല്ല നഗരസഭയിൽ കേരള കോൺഗ്രസ് ജോസഫ് ഗ്രൂപ്പിന്റെ എസ് ലേഖ ആദ്യ നാല് വർഷം നഗരസഭ അധ്യക്ഷയാകും. അവസാന ഒരു വർഷം മുസ്ലിംലീഗിന്റെ വിദ്യാ വിജയൻ അധ്യക്ഷസ്ഥാനത്തേക്ക് വരും. പന്തളം നഗരസഭയിൽ സിപിഐഎമ്മിലെ എം ആർ കൃഷ്ണകുമാരി നഗരസഭ അധ്യക്ഷയാകും.

new 3
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

പോലീസ് സംഘത്തിന് നേരെ ആക്രമണം ; പ്രതിയായ യുവാവ് പിടിയിൽ

0
തിരുവനന്തപുരം: അരുവിക്കരയിൽ പോലീസ് സംഘത്തിന് നേരെ ആക്രമണം. പോലീസ് ജീപ്പിന്റെ ചില്ലുകൾ...

ടോറസ് ലോറിയും സ്കൂട്ടറും കൂട്ടിയിടിച്ച് അപകടം ; സ്കൂട്ടർ യാത്രികൻ മരിച്ചു

0
കൊട്ടാരക്കര: കൊല്ലം കൊട്ടാരക്കര വാളകത്ത് ടോറസ് ലോറിയും സ്കൂട്ടറും കൂട്ടിയിടിച്ചുണ്ടായ ദാരുണമായ...

തെറ്റായ പ്രസ്താവനകളിലൂടെ തൊഴിലാളികളെ പ്രതിക്കൂട്ടിലാക്കാൻ നോക്കുന്നു ; മുഖ്യമന്ത്രിക്കെതിരെ രൂക്ഷ വിമർശനവുമായി കെ.എസ്.ഇ.ബി വർക്കേഴ്‌സ്...

0
തിരുവനന്തപുരം: കെഎസ്ഇബി ജീവനക്കാര്‍ക്ക് എതിരായ മുഖ്യമന്ത്രി വി ഡി സതീശന്റെ പ്രസ്താവനയ്ക്ക്...

പത്തനംതിട്ടയുടെ മണ്ണിൽ ചിറകുകൾ മുളയ്ക്കാൻ ശബരി വിമാനത്താവള പദ്ധതി ; പ്രതീക്ഷയോടെ കൊടുമൺ

0
കൊടുമൺ: നിർദിഷ്ട ശബരി വിമാനത്താവള പദ്ധതി കൊടുമണ്ണിൽ സ്ഥാപിക്കണമെന്ന ആവശ്യവുമായി കൊടുമൺ...