Saturday, April 20, 2024 1:43 pm

റീറ്റ് ​: ഞായറാഴ്ച രാജസ്​ഥാനിലെ അഞ്ച്​ ജില്ലകളില്‍ 12 മണിക്കൂര്‍ മൊബൈല്‍ ഇന്‍റര്‍നെറ്റ്​ എസ്​.എം.എസ്​ സേവനങ്ങള്‍ ലഭ്യമാകില്ല

For full experience, Download our mobile application:
Get it on Google Play

ജയ്​പൂര്‍: ഞായറാഴ്ച രാജസ്​ഥാനിലെ അഞ്ച്​ ജില്ലകളില്‍ 12 മണിക്കൂര്‍ മൊബൈല്‍ ഇന്‍റര്‍നെറ്റ്​ എസ്​.എം.എസ്​ സേവനങ്ങള്‍ ലഭ്യമാകില്ല. സംസ്​ഥാനത്തെ സര്‍ക്കാര്‍ സ്​കൂളുകളിലെ അധ്യാപക നിയമനത്തിനായി നടത്തുന്ന പരീക്ഷയില്‍ തട്ടിപ്പ്​ തടയാനാണ്​ ഇത്തരമൊരു മുന്‍കരുതല്‍. സര്‍ക്കാര്‍ സ്​കൂളുകളിലേക്കുള്ള 31,000 പോസ്റ്റുകളിലേക്കായി 16 ലക്ഷം ഉദ്യോഗാര്‍ഥികളാണ്​ രാജസ്​ഥാന്‍ എലിജിബിലിറ്റി എക്​സാമിനേഷന്‍ ഫോര്‍ ടീ​ച്ചേഴ്​സ്​ (റീറ്റ്​) എഴുതുന്നത്​.

Lok Sabha Elections 2024 - Kerala

ജയ്​പൂര്‍, അജ്​മീര്‍, ദൗസ, ആള്‍വാര്‍, ജുന്‍ജുനു എന്നീ ജില്ലകളിലെ കലക്​ടര്‍മാരാണ്​ ഇന്‍റര്‍നെറ്റ്​ സേവനം വിച്ഛേദിക്കുന്ന സമയപരിധി നീട്ട​ണോ വേണ്ടയോ എന്ന്​ തീരുമാനിക്കേണ്ടത്​. രാജസ്​ഥാനില്‍ സര്‍ക്കാര്‍ സ്​കൂളുകളില്‍ അധ്യാപകരാകാന്‍ റീറ്റ്​ പാസാകണം. അപേക്ഷകരുടെ എണ്ണം ഉയര്‍ന്നതിനാല്‍ സുരക്ഷ സംവിധാനങ്ങളും കോവിഡ്​ ചട്ടങ്ങളും കര്‍ശനമായി പാലിക്കാനും സര്‍ക്കാര്‍ നിര്‍ദേശം നല്‍കിയിട്ടുണ്ട്​.

പരീക്ഷ കേന്ദ്രങ്ങളിലേക്ക്​ തലേന്ന്​ തന്നെ പുറപ്പെടുന്നതിനാല്‍ സംസ്​ഥാനത്തെ 33 ജില്ലക​ളിലെയും ബസ്​സ്റ്റാന്‍ഡുകളില്‍ ശനിയാഴ്ച വൈകീട്ട്​ മുതല്‍ വലിയ തിരക്ക്​ അനുഭവപ്പെട്ടു. റീറ്റ്​ അപേക്ഷകര്‍ക്ക്​ സര്‍ക്കാര്‍, സ്വകാര്യ ബസുകളില്‍ യാത്ര സൗജന്യമാക്കിയിരുന്നു. മത്സരാര്‍ഥികളുടെ സൗകര്യത്തിനായി റെയില്‍വേ 26 സ്​പെഷ്യല്‍ ട്രെയിനുകളും ഏര്‍പെടുത്തിയിട്ടുണ്ട്​. 3993 പരീക്ഷ കേന്ദ്രങ്ങളിലായി നടക്കുന്ന പരീക്ഷ രാജസ്​ഥാന്‍ ബോര്‍ഡ്​ ഓഫ്​ സെക്കണ്ടറി എജുക്കേഷന്‍ ആണ്​ സംഘടിപ്പിക്കുന്നത്​.

ncs-up
life-line
rajan-new
previous arrow
next arrow
Advertisment
shanthi--up
life-line
sam
WhatsAppImage2022-07-31at72836PM
previous arrow
next arrow

FEATURED

മുംബൈയിൽ ലോറൻസ് ബിഷ്ണോയിയുടെ മാഫിയ സംഘം ആക്രമണം നടത്താൻ ലക്ഷ്യമിടുന്നതായി റിപ്പോർട്ടുകൾ ; സുരക്ഷാ...

0
മുംബൈ: ലോറൻസ് ബിഷ്ണോയിയുടെ മാഫിയ സംഘം മുംബൈയിൽ ആക്രമണം ലക്ഷ്യമിടുന്നുവെന്ന് അജ്ഞാത...

കാട്ടാക്കടയില്‍ ജോലിയിൽ നിന്നും പിരിച്ചുവിട്ടതിന് വാഹന ഉടമയെ വെട്ടിപ്പരിക്കേൽപ്പിച്ച സംഭവത്തിൽ അഞ്ചു പേർ അറസ്റ്റിൽ

0
തിരുവനന്തപുരം : കാട്ടാക്കടയില്‍ ജോലിയിൽ നിന്നും പിരിച്ചുവിട്ടതിന് വാഹന ഉടമയെ വെട്ടിപ്പരിക്കേൽപ്പിച്ച...

പ്രിയങ്ക ഗാന്ധിയുടെ അടുത്ത അനുയായി തജീന്ദർ സിംഗ് ബിട്ടു കോൺഗ്രസ് വിട്ട് ബിജെപിയിൽ 

0
ന്യൂഡൽഹി : പ്രിയങ്ക ഗാന്ധിയുമായി അടുത്ത അനുയായി തജീന്ദർ സിംഗ് ബിട്ടു...

യുവതിയെ വാഹനമിടിച്ച് കൊലപ്പെടുത്തിയ കേസില്‍ സൗദി യുവാവിന്‍റെ വധശിക്ഷ നടപ്പാക്കി

0
റിയാദ് : സൗദി അറേബ്യയില്‍ യുവതിയെ വാഹനമിടിച്ച് കൊലപ്പെടുത്തിയ കേസില്‍ സൗദി...