രണ്ടു കാലും കൂട്ടികെട്ടിയ നിലയില്‍ ; 13 കാരനെ വീടിന്റെ ടെറസില്‍ കയര്‍ കുരുങ്ങി മരിച്ച നിലയില്‍ കണ്ടെത്തിയ സംഭവത്തില്‍ ദുരൂഹത

For full experience, Download our mobile application:
Get it on Google Play

ഇടുക്കി : 13 കാരനെ വീടിന്റെ ടെറസില്‍ കയര്‍ കുരുങ്ങി മരിച്ച നിലയില്‍ കണ്ടെത്തിയ സംഭവത്തില്‍ വിശദമായ അന്വേഷണത്തിനു പ്രത്യേക സംഘം. കുട്ടിയുടെ കഴുത്തില്‍ കയര്‍ അബദ്ധത്തില്‍ കുടുങ്ങിയതല്ലെന്നും കയറില്‍ കുരുക്കിട്ട് സ്വയം തൂങ്ങിയതാവാമെന്നാണ് സംഭവസ്ഥലം പരിശോധിച്ച പോലീസിന്റെ കണ്ടെത്തല്‍. കാരണം കണ്ടെത്താന്‍ വിശദമായ അന്വേഷണം നടത്തുകയാണെന്ന് സിഐ ബി.എസ്.ബിനു പറഞ്ഞു.

വാഴവര പരപ്പനങ്ങാടി മടത്തുംമുറിയില്‍ ബിജു ഫിലിപ്പ്‌-സൗമ്യ ദമ്പതികളുടെ മകന്‍ ജെറോള്‍ഡിനെയാണ് കഴിഞ്ഞ ദിവസം കയര്‍ കുടുങ്ങി മരിച്ച നിലയില്‍ കണ്ടെത്തിയത്. കാലില്‍ കയര്‍ ചുറ്റിക്കെട്ടിയ നിലയിലായിരുന്നു മൃതദേഹം. ഇതേക്കുറിച്ച്‌ കൂടുതല്‍ അന്വേഷിക്കും. ഇവിടെ നിന്ന് ഒരു ദുപ്പട്ടയും പോലീസ് കണ്ടെത്തിയിട്ടുണ്ട്. ഇടുക്കി മെഡിക്കല്‍ കോളജില്‍ പോസ്റ്റ്മോര്‍ട്ടം നടത്തിയ ശേഷം ജെറോള്‍ഡിന്റെ മൃതദേഹം ബന്ധുക്കള്‍ക്കു വിട്ടുനല്‍കി.

ബിജു ഫിലിപ്പിന്റെ സഹോദരിയുടെ നെടുങ്കണ്ടത്തെ വീട്ടിലാണ് അപകടം നടന്നത്. കുട്ടിയുടെ കഴുത്തില്‍ കയര്‍ മുറുകിയ നിലയിലായിരുന്നു. കൂടാതെ ഇരുകാലുകളിലും കയര്‍ വരിഞ്ഞുമുറുക്കി കൂട്ടിക്കെട്ടിയിരുന്നു. കളിക്കുന്നതിനിടെ അബദ്ധത്തില്‍ കയര്‍ കുരുങ്ങിയെന്നാണ് ആദ്യം കരുതിയത്. ഒരു മാസമായി ജെറോള്‍ഡ് ഇവിടെ താമസിച്ചുവരികയായിരുന്നു.

new 03
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

സ്വകാര്യ ബസിൽ ഇതര സംസ്ഥാനക്കാരായ യാത്രക്കാർക്ക് മർദ്ദനം ; ബസ് ജീവനക്കാർ അറസ്റ്റിൽ

0
കൊച്ചി: സ്വകാര്യ ബസിൽ യാത്ര ചെയ്ത ഇതര സംസ്ഥാനക്കാരെ മർദിച്ച സംഭവത്തിൽ...

ആംബുലൻസ് ഉപയോ​ഗിച്ച് ഓണാഘോഷം ; ജീവൻരക്ഷാ വാഹനത്തെ ദുരുപയോഗം ചെയ്തുവെന്ന് ആംബുലൻസ് ​ഡ്രൈവർമാർ ;...

0
പാലക്കാട്: പാലക്കാട് ആംബുലൻസ് ഉപയോ​ഗിച്ച് ഓണാഘോഷം. മോയൻസ് എൽപി സ്കൂളിൽ വെച്ച്...

ചോദ്യപേപ്പർ ചോർച്ചാ പ്രചാരണങ്ങൾ വ്യാജം ; ഉദ്യോഗാർത്ഥികൾക്ക് മുന്നറിയിപ്പ് നൽകി എൻബിഇഎംഎസ്

0
ന്യൂഡൽഹി : പരീക്ഷയുടെ ചോദ്യപേപ്പർ ചോർന്നെന്ന രീതിയിൽ സാമൂഹിക മാധ്യമങ്ങളിൽ പ്രചരിക്കുന്ന...

തിരുവനന്തപുരത്ത് കെഎസ്ആർടിസി ബസുകൾക്ക് നേരെ ആക്രമണം ; ചില്ലുകൾ തകർത്തു

0
തിരുവനന്തപുരം : തിരുവനന്തപുരത്ത് കെഎസ്ആർടിസി പ്രിയദർശിനി ബസുകളുടെ ചില്ലുകൾ തകർത്തു. ഇന്നലെ...