ഗുസ്തിയിൽ ഇന്ത്യയുടെ മെഡല്‍ പ്രതീക്ഷകൾക്കു തിരിച്ചടി ; ക്വാർട്ടറിൽ പൊരുതി വീണ് റീതിക ഹൂഡ

For full experience, Download our mobile application:
Get it on Google Play

പാരിസ്: ഒളിംപിക്സ് ഗുസ്തിയിൽ ഇന്ത്യയുടെ മെഡല്‍ പ്രതീക്ഷകൾക്കു തിരിച്ചടി. ഇന്ത്യൻ താരം മത്സരിക്കുന്ന അവസാന ഇനമായ വനിതാ ഫ്രീസ്റ്റൈൽ 76 കിലോഗ്രാം ഗുസ്തിയിൽ റീതിക ഹൂഡ ക്വാർട്ടറിൽ തോറ്റുപുറത്തായി. ക്വാർട്ടറിൽ കിർഗിസ്ഥാൻ താരം അയ്പേറി മെഡെറ്റ് കിസിയോട് വാശിയേറിയ പോരാട്ടത്തിനൊടുവിലാണ് റീതിക കീഴടങ്ങിയത്. കിർഗിസ്ഥാൻ താരം ഫൈനലിൽ കടന്നാൽ റീതികയ്ക്ക് ഇനി റെപ്പഷാജ് മത്സരത്തിൽ പങ്കെടുക്കാൻ അവസരം ലഭിക്കും. ലോക ഒന്നാം നമ്പർ താരമാണ് അയ്പേറി മെഡെറ്റ് കിസി. ആവേശകരമായ പ്രീക്വാർട്ടർ പോരാട്ടത്തിൽ ഹംഗറിയുടെ എട്ടാം സീഡും രണ്ടു തവണ യൂറോപ്യൻ ചാംപ്യനുമായ ബെർഡെത്തിനെയാണ് റീതിക തോൽപ്പിച്ചത്. 12–2 എന്ന സ്കോറിലാണ് റീതികയുടെ വിജയം.

ഗോൾഫ് വനിതാ വ്യക്തിഗത വിഭാഗത്തിൽ അദിതി അശോക്, ദിക്ഷ ദാഗർ എന്നിവരും ഇന്നു മത്സരിക്കുന്നുണ്ട്. ഇതിനു പുറമേ അത്‍ലറ്റിക്സിൽ ഇന്ന് പുരുഷ 4–400 മീറ്റർ റിലേ ഫൈനൽ ഇന്നു രാത്രി 12.30നും വനിതകളുടെ ഫൈനൽ 12.45നും നടക്കും. പുരുഷ 800 മീറ്റർ ഫൈനൽ, വനിതാ ജാവലിൻ ത്രോ ഫൈനൽ, പുരുഷ ഹൈ ജംപ് ഫൈനൽ, പുരുഷ മാരത്തൺ ഫൈനൽ തുടങ്ങിയവയും ഇന്നാണ്. വനിതാ ഫുട്ബോൾ ഫൈനലിൽ ഇന്ന് രാത്രി 8.30ന് ബ്രസീലും യുഎസ്എയും ഏറ്റുമുട്ടും.

new 3
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

ഡൽഹിയിൽ വീണ്ടും കെട്ടിടം തകർന്നുവീണു; ഒരു കുട്ടിക്ക് പരിക്ക്

0
ന്യൂഡല്‍ഹി: ഡല്‍ഹിയില്‍ വീണ്ടും കെട്ടിടം തകര്‍ന്നുവീണ് അപകടം. കെട്ടിടാവശിഷ്ടങ്ങള്‍ വീണ് ഒരു...

പുനലൂർ മൂവാറ്റുപുഴ സംസ്ഥാന പാതയിൽ കെഎസ്ആർടിസി ബസും കാറും കൂട്ടിയിടിച്ച് വനിതാ ജൂനിയർ ഹെൽത്ത്...

0
പത്തനംതിട്ട: പുനലൂർ മൂവാറ്റുപുഴ സംസ്ഥാന പാതയിൽ വീണ്ടും വാഹനാപകടം. കെഎസ്ആർടിസി ബസും...

പാർട്ടിക്കുണ്ടായ പ്രശ്നങ്ങൾ മറികടന്ന് മുന്നോട്ട് പോകാമെന്നും അതിനുവേണ്ട കർമ്മ പദ്ധതികൾ എന്തൊക്കെയാണ് എന്ന് ചർച്ച...

0
തിരുവനന്തപുരം: പാർട്ടിക്കുണ്ടായ പ്രശ്നങ്ങൾ മറികടന്ന് മുന്നോട്ട് പോകാമെന്നും അതിനുവേണ്ട കർമ്മ പദ്ധതികൾ...

സ്കൂട്ടറിൽ യാത്ര ചെയ്ത വീട്ടമ്മയുടെ പിന്നാലെ ബൈക്കിലെത്തിയ സംഘം സ്വർണ്ണമാല കവർന്നു

0
കൊല്ലം: സ്കൂട്ടറിൽ യാത്ര ചെയ്ത വീട്ടമ്മയുടെ പിന്നാലെ ബൈക്കിലെത്തിയ സംഘം സ്വർണ്ണമാല...