‘പരാമർശം അംഗീകരിക്കുന്നില്ല’ ; കെഎസ് ഹരിഹരന്റെ സ്ത്രീവിരുദ്ധ പരാമർശത്തിൽ കെകെ രമ

For full experience, Download our mobile application:
Get it on Google Play

വടകര : സിപിഐഎമ്മിനെതിരായ യുഡിഎഫ് ജനകീയ ക്യാമ്പയിനിൽ ആർഎംപി നേതാവ് കെഎസ് ഹരിഹരന്റെ സ്ത്രീവിരുദ്ധ പരാമർശം തള്ളി കെകെ രമ എംഎൽഎ. ഒരു തരത്തിലും പരാമർശം അം​ഗീകരിക്കുന്നില്ലെന്ന് കെകെ രമ പ്രതികരിച്ചു. പരാമർശം ഒരു തരത്തിലും ന്യായീകരിക്കാനാവില്ലെന്ന് രമ പറഞ്ഞു. ഹരിഹരൻ തെറ്റ് മനസിലാക്കി ഖേ​​ദം പ്രകടിപ്പിച്ചത് സ്വാ​ഗതം ചെയ്യുന്ന മാതൃകയാണെന്ന് കെകെ രമ പറഞ്ഞു. ഏത് വ്യക്തികളായാലും സ്ത്രീകൾക്കെതിരെ പരാമർശം നടത്തുന്നതും മോശക്കാരാക്കുന്നതും ഒരു കാരണവശാലും അം​ഗീകരിക്കില്ലെന്ന് രമ പറഞ്ഞു. സംഭവത്തിന് ശേഷം ഹരിഹരനുമായി സംസാരിച്ചിരുന്നെന്നും ഖേദം പ്രകടിപ്പിക്കണമെന്ന് ആവശ്യപ്പെടുകയും ചെയ്തെന്ന് കെകെ രമ പറയുന്നു.

അദ്ദേഹം ഖേദം പ്രകടിപ്പിച്ചതോടെ വിവാദം അവസാനിപ്പിക്കണമെന്ന് രമ ആവശ്യപ്പെട്ടു. സിപിഐഎം വർഗീയതക്കെതിരെ നാട് ഒരുമിക്കണം എന്ന മുദ്രാവാക്യവുമായി വടകരയിൽ യുഡിഎഫ് സംഘടിപ്പിച്ച ജനകീയ ക്യാംപയിനിലാണ് ആർഎംപി കേന്ദ്ര കമ്മിറ്റി അംഗം കെഎസ് ഹരിഹരൻ സ്ത്രീവിരുദ്ധ പരാമർശം നടത്തിയത്. കെകെ ശൈലജയെയും നടി മഞ്ജു വാര്യരെയും അധിക്ഷേപിക്കുന്ന രീതിയിലായിരുന്നു പരാമർശം. പരിപാടിയുടെ ഉദ്ഘാടകനായ വി.ഡി സതീശനും വടകരയിലെ യു.ഡി എഫ് സ്ഥാനാർഥി ഷാഫി പറമ്പിലും പരിപാടിയിൽ സന്നിഹിതയായിരുന്നു.

new 03
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

സപ്ലൈകോ ഓണം ഫെയര്‍ ഓഗസ്റ്റ്‌ 14 മുതല്‍

0
പത്തനംതിട്ട: സപ്ലൈകോ ജില്ല ഓണം ഫെയര്‍ 2026 ഓഗസ്റ്റ് 14 മുതല്‍...

ഗണേഷ് കുമാറിനെ എൻഎസ്എസിൽ നിന്ന് പുറത്താക്കണമെന്ന് കൊട്ടാരക്കര താലൂക്ക് കരയോഗം യൂണിയൻ

0
തിരുവനന്തപുരം: സുകുമാരൻ നായർക്കെതിരായ വിമർശനത്തിൽ കെ ബി ഗണേഷ് കുമാറിനെതിരെ എൻ...

നശാ മുക്ത് ഭാരത് അഭിയാന്‍ : പാലക്കാട് ജില്ലയില്‍ ഏകദിന ലഹരിവിരുദ്ധ ശില്പശാല സംഘടിപ്പിച്ചു.

0
പാലക്കാട് : നശാ മുക്ത് ഭാരത് അഭിയാന്റെ ഭാഗമായി സാമൂഹ്യനീതി വകുപ്പ്...

പാലക്കാട് ചെക്ക്‌പോസ്റ്റിൽ ശരീരത്തിൽ തുണിസഞ്ചി കെട്ടിവച്ച് അനധികൃതമായി കടത്താൻ ശ്രമിച്ച 16 ലക്ഷം രൂപയുമായി...

0
വേലന്താവളം: പാലക്കാട് വേലന്താവളം ചെക്ക്‌പോസ്റ്റിൽ ശരീരത്തിൽ തുണിസഞ്ചി കെട്ടിവച്ച് അനധികൃതമായി കടത്താൻ ശ്രമിച്ച...