സോണിയാ ഗാന്ധിയെക്കുറിച്ചുള്ള പരാമർശം ; അമിത് ഷാക്കെതിരെ അവകാശലംഘന നോട്ടീസ് നൽകി

For full experience, Download our mobile application:
Get it on Google Play

ന്യൂഡൽഹി: കേന്ദ്ര ആഭ്യന്തരമന്ത്രി അമിത് ഷാക്കെതിരെ അവകാശലംഘനത്തിന് നോട്ടീസ് നൽകി കോൺഗ്രസ്. സോണിയാ ഗാന്ധിക്കെതിരെ വസ്തുതാവിരുദ്ധമായ പരാമർശം നടത്തിയെന്ന് ആരോപിച്ച് എഐസിസി ജനറൽ സെക്രട്ടറി ജയറാം രമേശ് ആണ് നോട്ടീസ് നൽകിയത്. ദുരന്തനിവാരണ ബില്ലിൽ നടന്ന ചർച്ചക്ക് മറുപടി പറയുമ്പോഴായിരുന്നു സോണിയ ഗാന്ധിയുടെ പേര് പറയാതെ അമിത് ഷായുടെ വിമർശനം. സോണിയാ ഗാന്ധിയുടെ പ്രശസ്തിക്ക് കളങ്കം വരുത്തുകയെന്ന ഉദ്ദേശത്തോടെ വസ്തുതാവിരുദ്ധമായ പരാമർശം നടത്തിയെന്നാണ് ജയറാം രമേശിന്റെ നോട്ടീസിൽ പറയുന്നത്.

സോണിയ ഗാന്ധിയുടെ പേര് ആഭ്യന്തരമന്ത്രി പരാമർശിച്ചില്ലെങ്കിലും, അദ്ദേഹം അവരെ വ്യക്തമായി പരാമർശിക്കുകയും അവരുടെ പേരിൽ ആരോപണമുന്നയിക്കുകയും ചെയ്തു. സോണിയാ ഗാന്ധിയുടെ പ്രശസ്തിയെ അപകീർത്തിപ്പെടുത്തുക എന്ന ഉദ്ദേശത്തോടെയാണ് ആഭ്യന്തരമന്ത്രി അവർക്കെതിരെ അടിസ്ഥാനരഹിതമായ ആരോപണങ്ങൾ ഉന്നയിച്ചത്. ആഭ്യന്തരമന്ത്രിയുടെ പ്രസ്താവന തികച്ചും വ്യാജവും അപകീർത്തികരവുമാണെന്ന് ജയറാം രമേശ് പറഞ്ഞു.

new 03
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

കരുനാഗപ്പള്ളിയിൽ ബിവറേജസിൽ മദ്യത്തിന് കൈക്കൂലി വാങ്ങിയെന്ന് പരാതിയില്‍ നടപടി

0
കൊല്ലം: കൊല്ലം കരുനാഗപ്പള്ളിയിൽ ബിവറേജസിൽ മദ്യത്തിന് കൈക്കൂലി വാങ്ങിയെന്ന് പരാതിയില്‍ നടപടി....

മല്ലികാർജുൻ ഖാർഗെയ്ക്കെതിരെ ഉത്തരാഖണ്ഡിലെ ഹല്‍ദ്വാനിയില്‍ നടന്നത് ജാതീയമായ അധിക്ഷേപമാണെന്നും വിഷയത്തിൽ പ്രധാനമന്ത്രി മാപ്പ് പറയണമെന്നും...

0
മലപ്പുറം: കോൺഗ്രസ് അധ്യക്ഷൻ മല്ലികാർജുൻ ഖാർഗെയ്ക്കെതിരെ ഉത്തരാഖണ്ഡിലെ ഹല്‍ദ്വാനിയില്‍ നടന്നത് ജാതീയമായ...

ക്ഷേത്ര ദർശനത്തിനിടെ പോലീസുകാരിയുമായി വാക്കുതർക്കം; എംഎൽഎയുടെ മകൾ മർദ്ദിച്ചെന്ന പരാതിയിൽ അന്വേഷണം

0
ബംഗളൂരു: കർണാടകയിൽ പൊലീസുകാരിയെ ബിജെപി എംഎൽഎയുടെ മകൾ മർദ്ദിച്ചതായി പരാതി. മാണ്ഡ്യ...

സിബിഐയുടെ പേരിൽ വ്യാജ ഭീഷണി; ഡിജിറ്റൽ അറസ്റ്റിൽപ്പെട്ട് മുൻ ജഡ്ജിക്ക് നഷ്ടമായത് രണ്ടര കോടി

0
ജയ്പൂര്‍: ഡിജിറ്റൽ അറസ്റ്റ് തട്ടിപ്പിന് ഇരയായി 90 കാരനായ മുന്‍ ജഡ്ജിയും....