അടച്ചിട്ട വീട്ടിലെ റഫ്രിജറേറ്ററിന് തീപിടിച്ചു

For full experience, Download our mobile application:
Get it on Google Play

കൊടുങ്ങല്ലൂര്‍ : അടച്ചിട്ട വീട്ടിലെ റഫ്രിജറേറ്ററിന് തീപിടിച്ചു. ഫയര്‍ ഫോഴ്സി​ന്റെ  ഇടപെടലിനെ തുടര്‍ന്ന് നഷ്ടത്തി​ന്റെ വ്യാപ്തികുറഞ്ഞു. എറിയാട് ജി.കെ.വി.എച്ച്‌ .എസ്.എസിന് സമീപം അധ്യാപകനായ യു.മുഹമ്മദ് റാഫിയുടെ വീട്ടിലാണ് സംഭവം.

ഇദ്ദേഹം കുടുംബസമേതം വീട് അടിച്ചിട്ട് ബുധനാഴ്ച ആലപ്പുഴയില്‍ പോയതായിരുന്നു. വ്യാഴാഴ്ച വൈകിട്ട് ആറോടെ വീട്ടില്‍നിന്ന് പുക ഉയരുന്നതുകണ്ട് നാട്ടുകാരാണ്​ ​പോലീസില്‍ വിവരം അറിച്ചത്​. തുടര്‍ന്ന് കൊടുങ്ങല്ലൂര്‍ ഫയര്‍ഫോഴ്സ് സ്ഥലത്തെത്തി വാതില്‍ ചവിട്ടിപ്പൊളിച്ച്‌ അകത്ത് കടക്കുകയായിരുന്നു.

തീപിടുത്തത്തില്‍ അടുക്കളയും ഗൃഹോപകരണങ്ങളും പുകയും കരിയും പിടിച്ച്‌ നാശമായി. അടുത്തുണ്ടായിരുന്ന പാചകവാതക സിലിണ്ടറിന് തീ പിടിക്കാതിരുന്നത് വന്‍ അപകടം ഒഴിവാക്കിയതായും ഷോര്‍ട്ട് സര്‍ക്യൂട്ടാണ് അപകട കാരണമെന്നും ഫയര്‍ഫോഴ്സ് അധികൃതര്‍ പറഞ്ഞു. സീനിയര്‍ ഫയര്‍ ആന്‍ഡ്​ റെസ്ക്യൂ ഓഫിസര്‍ പി.ബി. സുനിയുടെ നേതൃത്വത്തില്‍ ഫയര്‍ ആന്‍ഡ്​ റെസ്ക്യൂ ഓഫിസര്‍മാരായ പി.എസ്. ശ്രീജിത്ത്, ദിലീപ്, ആര്‍. ശ്രീജിത്ത്, സിനില്‍ കുമാര്‍, ഹോംഗാര്‍ഡ് ജോണ്‍സന്‍ എന്നിവര്‍ രക്ഷാപ്രവര്‍ത്തനത്തില്‍ പങ്കുടുത്തു. കൊടുങ്ങല്ലൂര്‍ പോലീസും ഉണ്ടായിരുന്നു.

dif
previous arrow
next arrow
Advertisment
Josco hosp
previous arrow
next arrow

FEATURED

​വൈറ്റ് ഫോസ്ഫറസ് ചോർച്ച; ദക്ഷിണ കൊറിയയിലെ യു.എസ് വ്യോമത്താവളത്തിൽ അതീവ ജാഗ്രത

0
സിയോൾ: ദക്ഷിണ കൊറിയയിലെ യുഎസ് സൈനികത്താവളത്തിൽ രാസചോർച്ച. തലസ്ഥാനമായ സിയോളിന് സമീപത്തെ...

കങ്കണ റണാവത്തിനെതിരെ കടുത്ത വിമർശനവുമായി സൗരവ് ദാസ്; ജനാധിപത്യ സംരക്ഷണത്തിൽ യുവതലമുറയുടെ പങ്ക് വലുത്

0
ന്യൂഡല്‍ഹി: നീറ്റ് പരീക്ഷാ ചോദ്യപേപ്പര്‍ ചോര്‍ച്ചയുമായി ബന്ധപ്പെട്ട സമരത്തിനെതിരായ ബിജെപി എംപി...

വടകര ലഹരിക്കേസ്: ഓൺലൈൻ ഡെലിവറി ബോയ് അറസ്റ്റിൽ

0
കോഴിക്കോട്: വടകരയിലെ ലഹരിക്കേസില്‍ വീണ്ടും അറസ്റ്റ്. ഇരിട്ടി സ്വദേശിയായ ജിജില്‍ കുര്യാക്കോസ്...

മേക്കൊഴൂർ വഴി കെ.എസ്.ആർ.ടി.സി ബസ്സ് സർവീസ് ആരംഭിക്കണം : കോൺഗ്രസ്

0
പത്തനംതിട്ട: മേക്കൊഴുരിൽ രൂക്ഷമായി അനുഭപ്പെടുന്ന യാത്രാക്ലേശം പരിഹരിക്കുവാൻ പത്തനംതിട്ടയിൽ നിന്നും മൈലപ്ര,...