യു​വ​തി ആ​ത്മ​ഹ​ത്യ ചെ​യ്​​ത കേ​സി​ല്‍ യു​വാ​വ് അ​റ​സ്​​റ്റി​ല്‍

For full experience, Download our mobile application:
Get it on Google Play

ഇ​രി​ങ്ങാ​ല​ക്കു​ട: യു​വ​തി ആ​ത്മ​ഹ​ത്യ ചെ​യ്​​ത കേ​സി​ല്‍ യു​വാ​വ് അ​റ​സ്​​റ്റി​ല്‍. മൂ​ത്ര​ത്തി​ക്ക​ര ഇ​ട്ടി​യാ​ട​ന്‍ വീ​ട്ടി​ല്‍ ബി​നീ​ഷി​നെ​യാ​ണ്​ (27) ഡി​വൈ.​എ​സ്. പി ​ഫെ​യ്മ​സ് വ​ര്‍​ഗീ​സിന്റെ നി​ര്‍​ദേ​ശ​പ്ര​കാ​രം ഇ​ന്‍​സ്പെ​ക്ട​ര്‍ എം.​ജെ. ജി​ജോ​യും സം​ഘ​വും അ​റ​സ്​​റ്റ്​ ചെ​യ്ത​ത്.

സ്വ​കാ​ര്യ ആ​ശു​പ​ത്രി​യി​ല്‍ ന​ഴ്സ് ആ​യി​രു​ന്ന ഇ​രി​ങ്ങാ​ല​ക്കു​ട സ്വ​ദേ​ശി​നി​യാ​ണ്​ ആ​ത്മ​ഹ​ത്യ ചെ​യ്​​ത​ത്. പ്ര​തി പ്ര​ണ​യം ന​ടി​ച്ച്‌ വി​വാ​ഹ വാ​ഗ്ദാ​നം ന​ല്‍​കി പീ​ഡി​പ്പി​ച്ചെ​ന്നും ഗ​ര്‍​ഭി​ണി​യാ​യ​പ്പോ​ള്‍ അ​ബോ​ര്‍​ഷ​ന്‍ ന​ട​ത്തി​യെ​ന്നും പ​ണ​വും മൊ​ബൈ​ല്‍ ഫോ​ണും ത​ട്ടി​യെ​ടു​ത്തു​വെ​ന്നു​മാ​ണ്​ പ​രാ​തി.

പ്ര​തി​ക്ക് മ​റ്റു പ​ല യു​വ​തി​ക​ളു​മാ​യും ബ​ന്ധ​മു​ണ്ടെ​ന്ന് മ​ന​സ്സി​ലാ​ക്കി​യ യു​വ​തി ആ​ത്മ​ഹ​ത്യ ചെ​യ്യു​ക​യാ​യി​രു​ന്നു​വെ​ന്ന്​ പോ​ലീ​സ്​ അ​റി​യി​ച്ചു. ഒ​ളി​വി​ലാ​യി​രു​ന്ന ലോ​റി ഡ്രൈ​വ​റാ​യ പ്ര​തി ഇ​ത​ര സം​സ്ഥാ​ന ലോ​റി കമ്പ​നി​യി​ല്‍ ജോ​ലി​ക്കാ​യി പോ​കാ​നു​ള്ള ത​യ്യാ​റെ​ടു​പ്പി​നി​ട​യി​ല്‍ അ​ന്വേ​ഷ​ണ സം​ഘ​ത്തിന്റെ പി​ടി​യി​ലാ​വു​ക​യാ​യി​രു​ന്നു. ഇ​രി​ങ്ങാ​ല​ക്കു​ട എ​സ്.​ഐ അ​നൂ​പ്, എ.​എ​സ്.​ഐ ജെ​യ്സ​ന്‍, സി.​പി.​ഒ​മാ​രാ​യ അ​നൂ​പ് ലാ​ല​ന്‍, വൈ​ശാ​ഖ് മം​ഗ​ല​ന്‍ എ​ന്നി​വ​രാ​ണ് പ്ര​ത്യേ​ക അ​ന്വേ​ഷ​ണ സം​ഘ​ത്തി​ല്‍ ഉ​ണ്ടാ​യി​രു​ന്ന​ത്. കോ​ട​തി​യി​ല്‍ ഹാ​ജ​രാ​ക്കി റി​മാ​ന്‍​ഡ്​ ചെ​യ്തു.

dif
previous arrow
next arrow
Advertisment
Josco hosp
previous arrow
next arrow

FEATURED

എച്ച്1എൻ1 പടരുന്നു: പാലക്കാട് ജില്ലയിൽ വീണ്ടും മരണം സ്ഥിരീകരിച്ചു

0
പാലക്കാട്: സംസ്ഥാനത്ത് വീണ്ടും എച്ച്1 എന്‍1 മരണം. പാലക്കാടാണ് മരണം റിപ്പോര്‍ട്ട്...

പാസ്‌പോർട്ട് പൗരത്വത്തിനുള്ള ആധികാരിക രേഖയല്ല; വിദേശകാര്യ മന്ത്രാലയം

0
ന്യൂഡല്‍ഹി: പാസ്‌പോർട്ട് ഒരു യാത്രാ രേഖ മാത്രമാണെന്നും പൗരത്വ രേഖ അല്ലെന്നും...

ലാൻഡിംഗിനിടെ പാക് അതിർത്തിക്കുള്ളിൽ കടന്ന് എയർ ഇന്ത്യ വിമാനം; അന്വേഷണം തുടങ്ങി

0
അമൃത്സർ: ലാൻഡിംഗ് ശ്രമത്തിനിടെ എയർ ഇന്ത്യ വിമാനം പാകിസ്താൻ അതിർത്തി കടന്നു....

ട്രെയിൻ വാതിൽ അടയ്ക്കുന്നതുമായി ബന്ധപ്പെട്ട് വഴക്ക്; മുംബൈയിൽ ഓടിക്കൊണ്ടിരുന്ന തീവണ്ടിയിൽ ക്രൂരമായ കൊലപാതകം

0
മുംബൈ: മുംബൈയില്‍ ഓടിക്കൊണ്ടിരുന്ന ട്രെയിനില്‍ യുവാവിനെ കുത്തിക്കൊന്നു. ചൊവ്വാഴ്ചയായിരുന്നു സംഭവം. മഴയെ...