Monday, March 31, 2025 12:27 pm

കൊവിഡ് സൃഷ്‌ടിച്ച സാമ്പത്തിക പ്രതിസന്ധിയില്‍ നിന്ന് രാജ്യത്തെ കരകയറ്റാന്‍ സഹായിക്കാന്‍ തയ്യാറാണെന്ന് റിസര്‍വ് ബാങ്ക് മുന്‍ ഗവര്‍ണര്‍ രഘുറാം രാജന്‍

For full experience, Download our mobile application:
Get it on Google Play

ഡല്‍ഹി : കൊവിഡ് 19 സൃഷ്‌ടിച്ച സാമ്പത്തിക പ്രതിസന്ധിയില്‍ നിന്ന് രാജ്യത്തെ കരകയറ്റാന്‍ ഇന്ത്യയിലെത്തി സഹായിക്കാന്‍ തയ്യാറാണെന്ന് റിസര്‍വ് ബാങ്ക് മുന്‍ ഗവര്‍ണര്‍ രഘുറാം രാജന്‍. 2016 സെപ്‌തംബര്‍ വരെ മൂന്നുവര്‍ഷക്കാലം റിസര്‍വ് ബാങ്കിന്റെ ഗവര്‍ണറായിരുന്ന രാജന്‍  ഒരു ദേശീയ മാധ്യമത്തിന് നല്‍കിയ അഭിമുഖത്തിലാണ് ഇക്കാര്യം അറിയിച്ചത്. കൊവിഡ് ലോകത്തെ ആഴത്തിലുള്ള മാന്ദ്യത്തിലേക്ക് തള്ളിയിട്ടുണ്ട്. ഇന്ത്യയില്‍ മാന്ദ്യത്തിന്റെ തുടക്കം സാധാരണ രൂപയുടെ തകര്‍ച്ചയോടെയാണ്.

എന്നാല്‍  ഇക്കുറി രൂപ അല്‍പം ദുര്‍ബലമായെങ്കിലും വലിയതോതില്‍ തകര്‍ന്നിട്ടില്ല. അതേസമയം ബ്രസീല്‍ കറന്‍സി ഇടിഞ്ഞത് 25 ശതമാനമാണ്. 2008-2009ലെ ആഗോളമാന്ദ്യ കാലത്ത് ഉപഭോഗം ഇടിഞ്ഞെങ്കിലും വ്യാപക തൊഴില്‍ നഷ്‌ടം ഉണ്ടായില്ല. നമ്മുടെ സര്‍ക്കാരും സമ്പദ്സ്ഥിതിയും ശക്തമായിരുന്നു. ഇപ്പോള്‍ സ്ഥിതി അപ്രകാരമല്ല. മുഖം നോക്കാതെ കഴിവുള്ളവരെ നിലവിലെ പ്രതിസന്ധി നേരിടാന്‍ സര്‍ക്കാര്‍ തിരഞ്ഞെടുക്കണം. എല്ലാ കാര്യങ്ങളും പ്രധാനമന്ത്രിയുടെ ഓഫീസില്‍ നിന്ന് തീരുമാനിക്കുന്നത് നല്ല കാര്യമല്ലെന്നും രാജന്‍ പറഞ്ഞു.

ഇപ്പോള്‍ അമേരിക്കയിലെ യൂണിവേഴ്‌സിറ്റി ഒഫ് ഷിക്കാഗോയില്‍ അദ്ധ്യാപകവൃത്തി നോക്കുകയാണ് രാജന്‍ (57). ഐ.എം.എഫ് മേധാവി ക്രിസ്‌റ്റലീന ജോര്‍ജിയേവയുടെ 11 അംഗ ബാഹ്യ ഉപദേശക സമിതിയില്‍ രഘുറാം രാജനെയും ഉള്‍പ്പെടുത്തി. നയരൂപീകരണത്തിലും കൊവിഡ് സൃഷ്‌ടിച്ച സാമ്പത്തിക ആഘാതം മറികടക്കാനും ആവശ്യമായ നിര്‍ദേശങ്ങള്‍ സമര്‍പ്പിക്കുകയാണ് സമിതിയുടെ ദൗത്യം.

ncs-up
rajan-new
memana-ad-up
dif
previous arrow
next arrow
Advertisment
silpa-up
asian
sam
WhatsAppImage2022-07-31at72444PM
life-line
previous arrow
next arrow

FEATURED

എയിംസ് വിഷയത്തിൽ കേന്ദ്ര സർക്കാരിനെ വിമർശിച്ച് മുഖ്യമന്ത്രി പിണറായി വിജയൻ

0
തിരുവനന്തപുരം : എയിംസ് വിഷയത്തിൽ കേന്ദ്ര സർക്കാരിനെ വിമർശിച്ച് മുഖ്യമന്ത്രി പിണറായി...

ഉന്നതനിലവാരത്തിൽ നിർമിച്ച വെള്ളക്കുളങ്ങര-മണ്ണടിറോഡിൽ വീണ്ടും കുഴികൾ

0
ചൂരക്കോട് : ഉന്നതനിലവാരത്തിൽ നിർമിച്ച വെള്ളക്കുളങ്ങര-മണ്ണടിറോഡിൽ വീണ്ടും കുഴികൾ. ചൂരക്കോട്...

ശബരിമല ശ്രീധര്‍മശാസ്താ ക്ഷേത്രോത്സവത്തിന് ഏപ്രില്‍ രണ്ടിന് കൊടിയേറും

0
ശബരിമല: ശബരിമല ശ്രീധര്‍മശാസ്താ ക്ഷേത്രോത്സവത്തിന് ബുധനാഴ്ച രാവിലെ 9.45-നും 10.45-നും മധ്യേ...

വള്ളിക്കോട് തൃക്കോവിൽ പദ്മനാഭസ്വാമിക്ഷേത്രത്തിൽ ചെമ്പ് പൊതിഞ്ഞ ശ്രീകോവിൽ സമർപ്പിച്ചു

0
വള്ളിക്കോട് : തൃക്കോവിൽ പദ്മനാഭസ്വാമിക്ഷേത്രം ഏകാദശി ആഘോഷിക്കുന്ന ആരാധനാലയമായി പ്രഖ്യാപിക്കുമെന്ന് ദേവസ്വം...