ബാര്‍ തൊഴിലാളികളുടെ പുനരധിവാസം നടപ്പാക്കിയില്ല ; സര്‍ക്കാര്‍ പരാജയമെന്ന് സി.എ.ജി

For full experience, Download our mobile application:
Get it on Google Play

തിരുവനന്തപുരം : ബാര്‍ തൊഴിലാളികളുടെ പുനരധിവാസത്തിന് പിരിച്ച പണം വിനിയോഗിക്കുന്നതില്‍ സര്‍ക്കാര്‍ പരാജയപ്പെട്ടുവെന്ന് സി.എ.ജി. 1059 കോടി രൂപ പുനരധിവാസ സെസ് വഴി പിരിച്ചിട്ടും എട്ട് കോടിയോളം രൂപ മാത്രമാണ് തൊഴിലാളികള്‍ക്ക് നല്‍കിയത്. ബാര്‍ തൊഴിലാളികളുടെ പുനരധിവാസം ഇപ്പോഴും പ്രാരംഭ ഘട്ടത്തില്‍ മാത്രമാണെന്നും സി.എ.ജി വിമര്‍ശിക്കുന്നുണ്ട്. 2014-15 കാലയളവില്‍ യു.ഡി.എഫ് സര്‍ക്കാര്‍ ബാറുകള്‍ പൂട്ടിയപ്പോള്‍ തൊഴില്‍ നഷ്ടപ്പെട്ട ജീവനക്കാരെ പുനരധിവസിപ്പിക്കാനാണ് സര്‍ക്കാര്‍ സെസ് ഏര്‍പ്പെടുത്തിയത്. ബിവറേജസ് വഴിവില്‍ക്കുന്ന മദ്യത്തിന്റെ അഞ്ച് ശതമാനമായിരിന്നു സെസ്. 2014 മുതല്‍ 18 വരെ 1059.04 കോടി സെസ് വഴി ശേഖരിച്ചു.

2018- 19ല്‍ തന്നെ സെസ് നിര്‍ത്താലാക്കി. പക്ഷെ പിരിച്ച 1059 കോടിയില്‍ 8.73 കോടി രൂപ മാത്രമാണ് തൊഴില്‍ നഷ്ടപ്പെട്ടവര്‍ക്ക് നല്‍കിയത്. അതും 5851 തൊഴിലാളികള്‍ക്ക് മാത്രം. മദ്യവര്‍ജ്ജന ക്യാമ്പയിനുകളായ സുബോധത്തിന് 1.43 കോടിയും വിമുക്തിക്ക് 20.83 കോടിയും ചിലവഴിച്ചു. 1028.05 രൂപയാണ് ചിലവഴിക്കാതെ സര്‍ക്കാര്‍ അക്കൗണ്ടില്‍ ഉള്ളത്. ഇതിനെതിരെയാണ് സി.എ.ജി വിമര്‍ശനം ഉന്നയിക്കുന്നത്. സെസ് ഏര്‍പ്പെടുത്തി നാല് വര്‍ഷം കഴിഞ്ഞിട്ടും തൊഴില്‍ നഷ്ടപ്പെട്ടവരെ പുനരധിവസിപ്പിക്കാന്‍ ഒരു പദ്ധതിയും സര്‍ക്കാര്‍ നടപ്പാക്കിയില്ല. ഇത് സര്‍ക്കാരിന്റെ പരാജയമാണെന്നാണ് സി.എ.ജി കണ്ടെത്തല്‍. പുനരവധിവാസം നടപ്പാക്കണമെന്നാവശ്യപ്പെട്ട് തൊഴിലാളികള്‍ ഹൈക്കോടതിയെ സമീപിച്ചതിനെ തുടര്‍ന്ന് സുരക്ഷാ സ്വയംതൊഴില്‍ പദ്ധതിക്ക് സര്‍ക്കാര്‍ രൂപം നല്‍കിയെങ്കിലും അതും ആരംഭ ഘട്ടത്തിലാണെന്നും സി.എ.ജി വിമര്‍ശിക്കുന്നുണ്ട്.

dif
previous arrow
next arrow
Advertisment
Josco hosp
previous arrow
next arrow

FEATURED

കോന്നി–അച്ചൻകോവിൽ–തെങ്കാശി–രാജപാളയം വനപാത യാഥാർത്ഥ്യമാക്കണം : അടൂര്‍  എം.എൽ.എ  അഡ്വ സി.വി. ശാന്തകുമാർ

0
കോന്നി: കോന്നി കല്ലേലി ഊരാളി അപ്പൂപ്പൻ കാവ്–അച്ചൻകോവിൽ വഴി തെങ്കാശി–രാജപാളയം വനപാത...

വിദ്യാഭ്യാസ മേഖലയെ കാവിവത്ക്കരിക്കാന്‍ യുഡിഎഫ് കൂട്ടുനില്‍ക്കുന്നു : ലിസിദിവാന്‍

0
റാന്നി: രാജ്യത്തിന്റെ മതേതര വിദ്യാഭ്യാസ മൂല്യങ്ങളെ തകർക്കാനും വർഗീയ അജണ്ടകൾ അടിച്ചേൽപ്പിക്കാനുമുള്ള...

ഇടുക്കിയിൽ ലഹരി വില്പന നടത്തിയ കട പൊളിച്ചു നീക്കി

0
ഇടുക്കി: ശാന്തൻപാറയിൽ ലഹരി വില്പന നടത്തിയ കട പൊളിച്ചു നീക്കി. ഈശ്വരൻ...

കാർഷിക മേഖലയുടെ വികസനത്തിനും കർഷകക്ഷേമത്തിനുമായി കേന്ദ്രപദ്ധതികൾ ക്രിയാത്മകമായി നടപ്പിലാക്കിയത് നരേന്ദ്ര മോദി...

0
പത്തനംതിട്ട: മണ്ണിന്റെ ആരോഗ്യം സംരക്ഷിക്കുകയും കാർഷികോൽപാദനം സുസ്ഥിരമാക്കുകയും ചെയ്യുന്നതിന് സംയോജിത വളപ്രയോഗം...