Friday, June 28, 2024 7:13 pm

കുഞ്ഞുങ്ങള്‍ക്ക് ചിത്രം വരയ്ക്കാന്‍ നഗ്നശരീരം വിട്ടു നല്‍കിയ സംഭവം ; ആക്ടിവിസ്റ്റും ഫൊറന്‍സിക് സര്‍ജനുമായ ഡോ.ജെ.എസ്.വീണയുടെ പ്രതികരണം

For full experience, Download our mobile application:
Get it on Google Play

കൊച്ചി: കഴിഞ്ഞ ദിവസങ്ങളില്‍ ഏറെ ചര്‍ച്ച ചെയ്യപ്പെട്ട ഒന്നായിരുന്നു കുഞ്ഞുങ്ങള്‍ക്ക് ചിത്രം വരയ്ക്കാന്‍ നഗ്നശരീരം വിട്ടു നല്‍കിയ രഹ്ന ഫാത്തിമയ്‌ക്കെതിരെ പോലീസ് കേസെടുത്തത്. സമൂഹ മാധ്യമങ്ങളില്‍ വന്‍ ചര്‍ച്ചയ്ക്കാണ് ഇത് ഇടയാക്കിയത്. എന്നാല്‍ വിഷയത്തില്‍ ശബരിമല വിവാദമാണ് രഹ്നയെ ഇത്രയ്ക്കും വേട്ടയാടുന്നത് എന്ന അഭിപ്രായവും കുഞ്ഞുങ്ങളുടെ വളര്‍ച്ചാ ഘട്ടത്തില്‍ ഇത്തരം നടപടികള്‍ അവരെ സമ്മര്‍ദത്തിലാക്കുമെന്നും അതേസമയം മാതാപിതാക്കളുടെ ശരീരം കുഞ്ഞുങ്ങള്‍ കണ്ടു വളരണം എന്ന അഭിപ്രായങ്ങളുമാണ് ചര്‍ച്ചയില്‍ കൂടുതലായി ഉയരുന്നത്. ഇപ്പോള്‍ ഇതാ ആക്ടിവിസ്റ്റും ഫൊറന്‍സിക് സര്‍ജനുമായ ഡോ. ജെ.എസ്.വീണ ഈ വിഷയത്തെ കുറിച്ച്‌ ഒരു കുറിപ്പ് സമൂഹ മാധ്യമത്തിലൂടെ പങ്കുവയ്ക്കുകയാണ്.

ഡോ.വീണ ജെ.എസിന്റെ ഫെയ്‌സ്ബുക്ക് കുറിപ്പിന്റെ പൂര്‍ണരൂപം

വിഷയം അച്ഛന്റെ മാറും അമ്മയുടെ മാറും തമ്മിലുള്ള വ്യത്യാസം അല്ല. അച്ഛനും അമ്മയും കുട്ടികളെക്കൊണ്ട് നഗ്‌നതയുടെ മേല്‍ സ്പര്‍ശനവും കലയുമൊന്നും പരീക്ഷിക്കരുത് എന്നത് മാത്രമാണ്. വസ്ത്രം മാറുക എന്നതുപോലെ സ്വാഭാവികമാണ് സ്പര്‍ശം, ബോഡി പെയിന്റിംഗ് എന്നൊക്കെ കരുതുന്നവര്‍ ഉണ്ടാകും. അങ്ങനെ കരുതുന്നവര്‍ മറന്നുപോകുന്ന ഒന്നുണ്ട്. കുഞ്ഞുങ്ങള്‍ക്ക് അച്ഛനമ്മമാരേക്കാള്‍ പ്രാധാന്യമുള്ളവരാണ് peer groups and teachers.. ജീവിതത്തിന്റെ ഒരു ഘട്ടത്തിലെങ്കിലും അച്ഛനമ്മമാരേക്കാള്‍ peer groupsനു പ്രാധാന്യം ഇല്ലാത്തവരായി ഒരാളെങ്കിലും ഉണ്ടോ?
‘എന്റെ അച്ഛനും അമ്മയും സാധാരണ അച്ഛനും അമ്മയും ആയി മാറണം’ എന്നുവരെ പ്രാര്‍ഥിച്ചിട്ടുണ്ട് എന്ന് ഒരു അഭിമുഖത്തില്‍ കേട്ടിട്ടുണ്ട്. വളര്‍ച്ചയുടെ ഘട്ടങ്ങളില്‍ വലിയ സ്‌ട്രെസ് ആണ് ഇതൊക്കെയും. പിന്നീട് ഓക്കേ ആകും എന്ന സാധ്യത ഉണ്ട്. എന്നാല്‍ വളര്‍ച്ചയുടെ ഓരോ ഘട്ടത്തിലും സ്‌ട്രെസ് അനുഭവിച്ചു നേടാന്‍ മാത്രം എന്ത് പ്രാധാന്യമാണ് നഗ്‌നതയുടെ രാഷ്ട്രീയത്തിനുള്ളത്?? അമ്മയുടെ മാറ് ആയതിനാല്‍ അല്ല ഇവിടെ പുകിലുണ്ടാകുന്നത്. സ്ത്രീയുടെ മാറില്‍ adult ആയ ആരെങ്കിലും ആണെങ്കില്‍, സ്ത്രീയുടെ consent ഉണ്ടെങ്കില്‍ ആര്‍ക്ക് എന്ത് പ്രശ്‌നം?
പക്വതയില്ലാത്ത സമൂഹത്തില്‍ മേല്‍പറഞ്ഞ അഭിപ്രായം പറഞ്ഞതിനാല്‍ ഒരു സ്ത്രീക്കെതിരായി സമൂഹം മാറുന്നു എന്ന് എഴുതിക്കണ്ടു. ഏത് പക്വതയുള്ള സമൂഹത്തിലാണ് മുതിര്‍ന്നവരുടെമേല്‍ ബോഡി പെയിന്റിംഗ് കുട്ടികളെക്കൊണ്ട് ചെയ്യിക്കുന്നത് എന്ന് എനിക്കറിയില്ല.

കുഞ്ഞുങ്ങളുടെ മുന്നില്‍വെച്ചു Upper body നഗ്‌നമാക്കിയതിനാല്‍ ‘കുഞ്ഞുങ്ങള്‍ step mother ന്റെ കൂടെ വളരരുത്’ എന്ന് തീരുമാനിച്ച ഒരു രാജ്യം ഉണ്ടെന്ന് ഇന്നലെ ഒരു സുഹൃത്തില്‍ നിന്നും അറിഞ്ഞു.
ഇവിടെ വൈറല്‍ ആയ വീഡിയോയിലെ അമ്മ കുഞ്ഞിനെ മോശമായി ഉപയോഗിച്ചു എന്ന് കുഞ്ഞിന്റെ അഭിമാനത്തെപ്രതി എനിക്ക് തോന്നുന്നുണ്ട്. കാരണം നഗ്‌നതയെ മുന്‍നിര്‍ത്തി സമൂഹത്തിനുള്ള ധാരണകള്‍ വളരെ വികലമാണ്. അതുകൊണ്ട് തന്നെ ‘നിങ്ങള്‍ വീട്ടില്‍ പിന്നെ ഇതൊക്കെയല്ലേ’ എന്ന ചീഞ്ഞ സംഭാഷണം പോലും ഭാവിയില്‍ കുഞ്ഞ് കേള്‍ക്കേണ്ടിവരും എന്ന കാര്യത്തില്‍ എനിക്ക് സംശയമില്ല. അതാണ് പേടിയും.
‘ആ കുഞ്ഞിനെ അറിയാത്തതുകൊണ്ടാണ് ഈ ബോഡി പെയിന്റിങ്ങിനെ എതിര്‍ക്കുന്നത്’ എന്ന അഭിപ്രായവും കണ്ടു. ലൈംഗികഅക്രമം പോലും സ്വാഭാവികമെന്ന് കുട്ടിക്കാലത്തു വിശ്വസിച്ചിരുന്ന എത്ര പേരുണ്ടെന്ന് നിങ്ങള്‍ക്കറിയാമോ? കുഞ്ഞുങ്ങള്‍ അനുനിമിഷം വളര്‍ന്നുകൊണ്ടിരിക്കുന്ന ചെടികളാണ്. സമൂഹത്തില്‍നിന്നേല്‍ക്കുന്ന ക്ഷതം പോലും അതിന്റെ വളര്‍ച്ചയെ ബാധിച്ചേക്കാം എന്നത് മാത്രമാണ് നമ്മള്‍ കരുതേണ്ടുന്ന കാര്യം.
ഇവിടെ ആ സ്ത്രീക്കെതിരെയുള്ള അക്രമം അല്ല വേണ്ടത്. ‘കുട്ടികളോട് ഇടപെടുമ്പോള്‍ അച്ഛനമ്മമാര്‍ എന്തൊക്കെ ചെയ്യരുത്’ എന്ന കാര്യത്തില്‍ വ്യക്തമായ മാര്‍ഗനിര്‍ദേശങ്ങളും നിയമങ്ങളും ഉണ്ടാകണം. സന്താനോല്പാദനത്തിനു/വിവാഹത്തിന് മുന്നേ ആ നിയമങ്ങള്‍ ഓരോ രക്ഷിതാവും അറിഞ്ഞിരിക്കണം എന്ന മുന്നറിയിപ്പുകളും വേണം.

ncs-up
rajan-new
previous arrow
next arrow
Advertisment
shanthi--up
life-line
sam
WhatsAppImage2022-07-31at72836PM
previous arrow
next arrow

FEATURED

ഇന്ദിരാജിയുടെ അടിയന്തിരാവസ്ഥ ഇന്ത്യയുടെ സുരക്ഷക്കും അഖണ്ഡതക്കും വേണ്ടി ആയിരുന്നു ; കേരളാ പ്രദേശ് ഗാന്ധി...

0
പത്തനംതിട്ട : ഇന്ദിരാജിയുടെ അടിയന്തിരാവസ്ഥ ഇന്ത്യയുടെ സുരക്ഷക്കും അഖണ്ഡതക്കും വേണ്ടി ആയിരുന്നു...

കെ ആർ ഡി എസ് എ പത്തനംതിട്ട ജില്ലാ കൺവെൻഷൻ നടത്തി

0
പത്തനംതിട്ട: കെ ആർ ഡി എസ് എ പത്തനംതിട്ട ജില്ലാ കൺവെൻഷൻ...

കഞ്ചാവ് കടത്തുകയായിരുന്ന കാറിനെ സാഹസികമായി പിന്തുടർന്ന് പിടികൂടി വടക്കഞ്ചേരി പോലീസ്

0
പാലക്കാട്: കഞ്ചാവ് കടത്തുകയായിരുന്ന കാറിനെ സാഹസികമായി പിന്തുടർന്ന് പിടികൂടി വടക്കഞ്ചേരി പോലീസ്....

റാന്നി ബ്ലോക്കില്‍ ആദ്യ ഹരിതസ്ഥാപന പദവി കരസ്ഥമാക്കി റാന്നി ഗ്രാമപഞ്ചായത്ത്

0
പത്തനംതിട്ട : പരിസ്ഥിതി പരിപാലനത്തിന്റെ സംസ്‌കാരം സമൂഹത്തിന് പകര്‍ന്നു നല്‍കാനായി ഹരിത...