മലപ്പുറം : പ്രണയം നിരസിച്ചതിന് പെരിന്തല്‍മണ്ണയില്‍ യുവാവ് 21കാരിയെ കുത്തിക്കൊലപ്പെടുത്തി. ഉപദ്രവിക്കുന്നത് തടയാനെത്തിയ സഹോദരിയെ ഗുരുതരമായി കുത്തിപ്പരുക്കേല്‍പ്പിച്ചു. സംഭവത്തില്‍ പ്രതി പിടിയിലായി. ബാലചന്ദ്രന്റെ മകള്‍ ദൃശ്യയാണ് കൊല്ലപ്പെട്ടത്.
കുത്തേറ്റ 13 വയസുള്ള സഹോദരി ഗുരുതരാവസ്ഥയില്‍ ചികിത്സയിലാണ്. വീട്ടിലെത്തിയാണ് പ്രതി വിജേഷ് ദൃശ്യയെ കൊലപ്പെടുത്തിയത്. തടയാന്‍ ശ്രമിച്ചപ്പോഴാണ് സഹോദരിയേയും ആക്രമിച്ചത്. ഇതിന് മുമ്പ് ബാലചന്ദ്രന്റെ കടക്ക് തീകൊളുത്തുകയും ചെയ്തിരുന്നു പ്രതി. പെൺകുട്ടിയുടെ അച്ഛന്റെ കടയ്ക്ക് തീയിട്ട് നശിപ്പിച്ച് ശ്രദ്ധ തിരിച്ചാണ് പ്രതി കൃത്യം നടത്തിയത്. കൊലപാതകത്തിന് ശേഷം ഓട്ടോയിലേക്ക് ഓടിക്കയറി രക്ഷപെടാൻ ശ്രമിച്ച അനീഷിനെ ഓട്ടോ ഡ്രൈവർ നേരെ പോലീസ് സ്റ്റേഷനിൽ എത്തിക്കുകയായിരുന്നു.