Friday, January 3, 2025 7:41 am

അടിമാലി മരം മുറി ; ജോജി ജോണിന്റെ മുന്‍കൂര്‍ ജാമ്യാപേക്ഷ തള്ളി സുപ്രീംകോടതി

For full experience, Download our mobile application:
Get it on Google Play

ന്യൂഡൽഹി : അടിമാലി മരംമുറി കേസിലെ ഒന്നാം പ്രതി മുൻ റേഞ്ച് ഓഫീസർ ജോജി ജോണിൻറെ മുൻകൂർ ജാമ്യാപേക്ഷ സുപ്രീം കോടതി തള്ളി. ജസ്റ്റിസ് യു.യു ലളിത് അധ്യക്ഷനായ ബെഞ്ചാണ് മുൻകൂർ ജാമ്യാപേക്ഷ തള്ളിയത്. ജോജി ജോണിനോട് തിങ്കളാഴ്ച അന്വേഷണ ഉദ്യോഗസ്ഥൻ മുന്നിൽ ഹാജരാകാൻ സുപ്രീം കോടതി നിർദേശിച്ചു. ജോജി ജോണിനെ തിങ്കൾ മുതൽ ബുധൻ വരെ ചോദ്യം ചെയ്യാനും കോടതി അന്വേഷണ ഉദ്യോഗസ്ഥർക്ക് അനുമതി നൽകി.

മൂന്ന് ദിവസവും രാവിലെ 11 മണിക്ക് പോലീസ് സ്റ്റേഷനിൽ ഹാജരാകണം. വൈകുന്നേരം 5 മണി വരെ സ്റ്റേഷനിൽ തങ്ങണം. അദ്ദേഹത്തെ ചോദ്യം ചെയ്യണോ അറസ്റ്റ് ചെയ്യണമോ തുടങ്ങിയ വിഷയങ്ങളിൽ അന്തിമ തീരുമാനമെടുക്കേണ്ടത് അന്വേഷണ ഉദ്യോഗസ്ഥനാണെന്ന് സുപ്രീം കോടതി പറഞ്ഞു. അടിമാലിയിലെ മങ്കുവ പുറമ്പോക്ക് ഭൂമിയിൽ നിന്ന് എട്ട് തേക്ക് മരങ്ങൾ മുറിച്ച് കടത്തിയതിൻ വെള്ളത്തൂവൽ പൊലീസ് സ്റ്റേഷനിൽ രജിസ്റ്റർ ചെയ്ത കേസിലാണ് ജോജി ജോൺ മുൻകൂർ ജാമ്യാപേക്ഷ നൽകിയത്. കേസിലെ മറ്റ് രണ്ട് പ്രതികൾക്കും മുൻകൂർ ജാമ്യം ലഭിച്ചതായി ജോജി ജോണിൻറെ അഭിഭാഷകൻ കോടതിയെ അറിയിച്ചു.

tvs 2
ncs-up
rajan-new
memana-ad-up
previous arrow
next arrow
Advertisment
silpa-up
asian
sam
WhatsAppImage2022-07-31at72444PM
life-line
previous arrow
next arrow

FEATURED

മന്നം ജയന്തി ആഘോഷത്തിൽ പങ്കെടുത്തതിൽ പ്രത്യേക ലക്ഷ്യമോ പ്ലാനിംഗോ ഇല്ലെന്ന് രമേശ് ചെന്നിത്തല

0
തിരുവനന്തപുരം : എൻഎസ്എസ് മതേതര ബ്രാൻഡാണ്. മന്നം ജയന്തി ആഘോഷത്തിൽ പങ്കെടുത്തതിൽ...

പാര്‍ക്കിങ്ങിനുള്ള അമിത നിരക്ക് ഈടാക്കിയത് ചോദ്യംചെയ്ത യാത്രക്കാരനെ ടോള്‍ ബൂത്തിലുള്ളവര്‍ മര്‍ദിച്ചു

0
കൊണ്ടോട്ടി : കരിപ്പൂർ വിമാനത്താവളത്തിൽ പാര്‍ക്കിങ്ങിനുള്ള അമിത നിരക്ക് ഈടാക്കിയത് ചോദ്യംചെയ്ത...

രമേശ് ചെന്നിത്തല കോൺഗ്രസിനുള്ളിൽ വീണ്ടും ശക്തനാകുന്നു

0
തി​രു​വ​ന​ന്ത​പു​രം : രമേശ് ചെന്നിത്തല കോൺഗ്രസിനുള്ളിൽ വീണ്ടും ശക്തനാകുന്നു. സാമുദായിക സംഘടനകളുടെ പരിപാടികളിൽ...

അർജുന അവാർഡ് ലഭിച്ചതില്‍ അഭിമാനമെന്ന് മലയാളി നീന്തൽ താരം സജന്‍ പ്രകാശ്

0
തിരുവനന്തപുരം : അർജുന അവാർഡ് ലഭിച്ചതില്‍ അഭിമാനമെന്ന് മലയാളി നീന്തൽ താരം...