ലക്ഷദ്വീപ് സന്ദര്‍ശന ; എം.പിമാരുടെ അപേക്ഷ നിരസിച്ച നടപടി നിയമവിരുദ്ധം – ഹൈക്കോടതി

For full experience, Download our mobile application:
Get it on Google Play

കൊച്ചി : ലക്ഷദ്വീപ് സന്ദർശനത്തിന് എം.പി മാരുടെ അപേക്ഷ നിരസിച്ച നടപടി നിയമവിരുദ്ധമെന്ന് ഹൈക്കോടതി. തീരുമാനം പുനഃപരിശോധിക്കാൻ അഡ്മിനിസ്ട്രേറ്ററോട് കോടതി നിർദേശിച്ചു. ഒരു മാസത്തിനകം ഇക്കാര്യത്തിൽ തീരുമാനമെടുക്കണമെന്നാണ് ഹൈക്കോടതി നിർദേശിച്ചിരിക്കുന്നത്.

കോൺഗ്രസ് എം.പി.മാരായ ടി.എൻ.പ്രതാപനും ഹൈബി ഈഡനും നൽകിയ അപേക്ഷ നേരത്തേ ലക്ഷദ്വീപ് ഭരണകൂടം നിരസിച്ചിരുന്നു. കോവിഡ് പ്രോട്ടോക്കോൾ അനുസരിച്ച് ഇവർക്ക് ലക്ഷദ്വീപിൽ പ്രവേശിക്കാനാവില്ലെന്നാണ് ദ്വീപ് ഭരണകൂടം ഇറക്കിയ ഉത്തരവ്. ഇതിനെ ചോദ്യം ചെയ്തുകൊണ്ടാണ് എം.പി.മാർ കോടതിയെ സമീപിച്ചത്. ഹൈക്കോടതി ഈ നടപടി തെറ്റാണെന്ന് കണ്ടെത്തി. ഇക്കാര്യത്തിൽ എം.പി.മാരുടെ വാദം കേൾക്കാതെ തീരുമാനമെടുത്തത് ശരിയായില്ല.

അപേക്ഷ പരിഗണിക്കുമ്പോൾ എം.പി.മാർക്ക് എന്ത് പറയാനുണ്ടെന്ന് കൂടി കേൾക്കാൻ ലക്ഷദ്വീപ് ഭരണകൂടത്തിന് ബാധ്യതയുണ്ടായിരുന്നു എന്നാണ് ഹൈക്കോടതി ചൂണ്ടിക്കാണിച്ചിരിക്കുന്നത്. അതുകൊണ്ട് എം.പി മാരുടെ വാദങ്ങൾ കൂടി പരിഗണിച്ചുകൊണ്ട് ഒരുമാസത്തിനകം തീരുമാനം എടുക്കണം എന്നാണ് ഹൈക്കോടതി നിർദേശിച്ചിരിക്കുന്നത്. ഹൈക്കോടതിക്ക് ഈ വിഷയത്തിൽ ഇടപെടാൻ സാധിക്കില്ലെന്നായിരുന്നു ലക്ഷദ്വീപ് ഭരണകൂടം ഇന്ന് കോടതിയിൽ എടുത്ത നിലപാട്. എന്നാൽ ഇത് ഹൈക്കോടതി അംഗീകരിച്ചില്ല.

new 03
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

സിബിഎസ്ഇയെ അടിമുടി അഴിച്ചുപണിയാനുള്ള നീക്കവുമായി കേന്ദ്ര സർക്കാർ ; സിബിഎസ്ഇ അധികൃതരുമായി ചർച്ച നടത്തി...

0
ന്യൂഡൽഹി: സിബിഎസ്ഇയെ അടിമുടി അഴിച്ചുപണിയാനുള്ള നീക്കവുമായി കേന്ദ്ര സർക്കാർ. സിബിഎസ്ഇ അധികൃതരുമായി...

സൈബർ ഭീകരാക്രമണ കേസ് : 5 സംസ്ഥാനങ്ങളിൽ എൻഐഎ റെയ്ഡ് ; ഡിജിറ്റൽ ഉപകരണങ്ങൾ...

0
ന്യൂഡൽഹി: സൈബർ ഭീകരാക്രമണ കേസിൽ രാജ്യത്തെ 5 സംസ്ഥാനങ്ങളിൽ ദേശീയ അന്വേഷണ...

തൃണമൂൽ കോൺഗ്രസിലേക്ക് തിരിച്ചെത്തി വിമത എം.എൽ.എ കാസിം സിദ്ദിഖി; മമത ബാനർജിയാണ് തന്റെ നേതാവെന്ന്...

0
കൊൽക്കത്ത: തൃണമൂൽ കോൺഗ്രസിലെ വിമത എംഎൽഎമാരിൽ ഒരാളായ കാസിം സിദ്ദിഖി മുൻ...

​സി.ബി.എസ്.ഇ വിദ്യാഭ്യാസ സമ്പ്രദായത്തിൽ വലിയ മാറ്റങ്ങൾക്ക് ഒരുങ്ങി കേന്ദ്രം; ഉന്നതതല യോഗം വിളിച്ച് മന്ത്രി...

0
ദില്ലി: സിബിഎസ്ഇയെ അടിമുടി അഴിച്ചുപണിയാനുള്ള നീക്കവുമായി കേന്ദ്ര സർക്കാർ. സിബിഎസ്ഇ അധികൃതരുമായി...