പത്തനംതിട്ട : മൈലപ്രയിലെ പച്ചക്കറി വ്യാപാരിയും കർഷകനുമായിരുന്ന രവി കുമാര്‍ (റെജി -52) ബൈക്ക് മറിഞ്ഞ് മരിച്ചു. ഇന്ന് രാവിലെ 5. 30 ന് ടാപ്പിംഗിനായി ബൈക്കില്‍ യാത്രചെയ്യുമ്പോൾ വടശ്ശേരിക്കര അരീക്കക്കാവില്‍ വെച്ച് റോഡില്‍ നിന്ന കാട്ടുപന്നിക്കൂട്ടത്തിനെ ഇടിച്ച് ബൈക്ക് മറിയുകയായിരുന്നു. ഉടന്‍തന്നെ ആശുപത്രിയില്‍ എത്തിച്ചെങ്കിലും ജീവന്‍ രക്ഷിക്കാന്‍ കഴിഞ്ഞില്ല. അരീക്കക്കാവില്‍ താമസിക്കുന്ന റെജി മൈലപ്രയില്‍ നിത്യ വെജിറ്റബിള്‍സ് എന്ന സ്ഥാപനം നടത്തിവരികയായിരുന്നു.