മണിമലയാറ്റിലൂടെ ഒഴുകിവരുന്നത്‌ മൃതശരീരമെന്ന് കരുതി പലരും കാഴ്ച്ചക്കാരായി മാറിനിന്നു

For full experience, Download our mobile application:
Get it on Google Play

തിരുവല്ല : ഒഴുകിവരുന്നത്‌ മൃതശരീരമെന്ന് കരുതി പലരും കാഴ്ച്ചക്കാരായി മാറിനിന്നപ്പോള്‍ മണിമലയാറ്റിലെ കുത്തൊഴുക്കിലേക്കിറങ്ങി വയോധികയുടെ ജീവൻ അതിസാഹസികമായി രക്ഷിച്ച റജിയാണ് ഇപ്പോള്‍ നാട്ടിലെ താരം.  തിരുവല്ല പ്ലാമ്പറമ്പ് സ്വദേശിയും സിപിഐ എം ബ്രാഞ്ച് സെക്രട്ടറിയുമായ റെജി,  മണിമല സ്വദേശി ഓമനക്കാണ് രണ്ടാമതൊരു ജന്മം നല്‍കിയത്.

മൃതശരീരമെന്ന് കരുതി പലരും കാഴ്ച്ചക്കാരായി നിന്നപ്പോഴാണ് തോണ്ടറപ്പാലത്തിന് താഴെ വളരെ ആഴമുള്ള ആറ്റിലേക്ക് റെജി വള്ളവുമായി ഇറങ്ങിയത്. ഓമനയെ കരയ്ക്കെത്തിച്ച ഉടൻ തന്നെ റെജി പ്രദേശത്തെ സിപിഐ എം, ഡിവൈഎഫ്ഐ പ്രവർത്തകരെ വിവരമറിയിച്ചു. പ്രവർത്തകരെത്തി തിരുവല്ല ഗവ. ആശുപത്രിയിൽ ഓമനയെ എത്തിക്കുകയായിരുന്നു. ഡോക്ടറുടെ നിരീക്ഷണത്തിൽ കഴിയുന്ന ഓമന ഇപ്പോൾ സുഖം പ്രാപിച്ച് വരികയാണ്. കൂലിപ്പണിക്കാരനായ റെജി അമ്മയ്ക്കും ഭാര്യയ്ക്കും രണ്ട് മക്കൾക്കുമൊപ്പം റോഡ് പുറമ്പോക്കിലാണ് താമസം.

new 03
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

തൃണമൂൽ കോൺഗ്രസിലേക്ക് തിരിച്ചെത്തി വിമത എം.എൽ.എ കാസിം സിദ്ദിഖി; മമത ബാനർജിയാണ് തന്റെ നേതാവെന്ന്...

0
കൊൽക്കത്ത: തൃണമൂൽ കോൺഗ്രസിലെ വിമത എംഎൽഎമാരിൽ ഒരാളായ കാസിം സിദ്ദിഖി മുൻ...

​സി.ബി.എസ്.ഇ വിദ്യാഭ്യാസ സമ്പ്രദായത്തിൽ വലിയ മാറ്റങ്ങൾക്ക് ഒരുങ്ങി കേന്ദ്രം; ഉന്നതതല യോഗം വിളിച്ച് മന്ത്രി...

0
ദില്ലി: സിബിഎസ്ഇയെ അടിമുടി അഴിച്ചുപണിയാനുള്ള നീക്കവുമായി കേന്ദ്ര സർക്കാർ. സിബിഎസ്ഇ അധികൃതരുമായി...

ഗോതമ്പ് പൊടി കയറ്റുമതി നയത്തിൽ നിർണായക ഭേദഗതി വരുത്തി കേന്ദ്രം; ഉൽപ്പന്നങ്ങൾ വിദേശത്തേക്ക് അയക്കുന്നതിനുള്ള...

0
ദില്ലി: ഗോതമ്പ് പൊടി കയറ്റുമതി നിയന്ത്രണം നീക്കി കേന്ദ്ര സർക്കാർ. ആട്ട,...

യാത്രക്കാരെ വലച്ച് സ്പൈസ് ജെറ്റ് സർവീസുകൾ; വിശദീകരണം തേടി സിയാൽ

0
കൊച്ചി: വിമാനക്കമ്പനിയായ സ്പൈസ് ജെറ്റിന് നോട്ടീസ് നൽകി സിയാൽ. സ്പൈസ് ജെറ്റിൻ്റെ...