ഡല്‍ഹി മുഖ്യമന്ത്രിയായി രേഖ ഗുപ്തയെ പ്രഖ്യാപിച്ച് ബിജെപി

For full experience, Download our mobile application:
Get it on Google Play

ഡല്‍ഹി: ഡല്‍ഹി മുഖ്യമന്ത്രിയായി രേഖ ഗുപ്തയെ പ്രഖ്യാപിച്ച് ബിജെപി. ദേശീയ അധ്യക്ഷന്‍ ജെ പി നദ്ദയുടെ അധ്യക്ഷതയില്‍ ചേര്‍ന്ന നിയുക്ത എംഎല്‍എമാരുടെ യോഗത്തിലാണ് തീരുമാനം. ഷാലിമാര്‍ ബാഗില്‍ നിന്നുള്ള എംഎല്‍എയാണ് രേഖ ഗുപ്ത. പര്‍വേഷ് വര്‍മയാണ് രേഖ ഗുപ്തയുടെ പേര് നിര്‍ദ്ദേശിച്ചത്. പര്‍വേഷ് വര്‍മ്മ ഉപമുഖ്യമന്ത്രിയാവും. വിജേന്ദ്ര ഗുപ്ത ആയിരിക്കും ഡല്‍ഹി സ്പീക്കര്‍. നാളെ രാവിലെ 10 മണിക്കാണ് രാംലീല മൈതാനത്ത് സത്യപ്രതിജ്ഞ ചടങ്ങ് തുടങ്ങുക. പന്ത്രണ്ട് മണിക്ക് ഗവര്‍ണര്‍ ഡല്‍ഹി മുഖ്യമന്ത്രിക്ക് സത്യവാചകം ചൊല്ലി കൊടുക്കും. വികസിത ഡല്‍ഹിയെന്ന മുദ്രാവാക്യമുയര്‍ത്തിയാണ് ചടങ്ങ്. വികസിത് ഡല്‍ഹി ശപഥ് സമാരോഹ് എന്നാണ് ചടങ്ങിന് പേരിട്ടിരിക്കുന്നത്.

20 സംസ്ഥാനങ്ങളിലെയും എന്‍ഡിഎ മുഖ്യമന്ത്രിമാരെയും ഉപമുഖ്യമന്ത്രിമാരെയും എല്ലാ പ്രധാന നേതാക്കളെയും സെലിബ്രിററികളെയും പങ്കെടുപ്പിച്ച് ചടങ്ങ് ശക്തിപ്രകടനമാക്കാനാണ് ബിജെപി തീരുമാനം. അതേസമയം ചടങ്ങിലേക്ക് മുന്‍ മുഖ്യമന്ത്രി അരവിന്ദ് കെജ്രിവാളിനെയും കാവല്‍ മുഖ്യമന്ത്രി അതിഷിയെയും, ഡല്‍ഹി പിസിസി അധ്യക്ഷന്‍ ദേവേന്ദ്ര യാദവിനെയും ക്ഷണിച്ചിട്ടുണ്ട്.

dif
previous arrow
next arrow
Advertisment
Josco hosp
previous arrow
next arrow

FEATURED

​സിജെപി സമരവേദിക്ക് സമീപം വീണ്ടും സംഘര്‍ഷം; യുവാക്കളും പൊലീസും ഏറ്റുമുട്ടി

0
ന്യൂഡല്‍ഹി: ജന്തര്‍ മന്തറിലെ സിജെപി സമരവേദിക്ക് സമീപം വീണ്ടും സംഘര്‍ഷം. പ്രവര്‍ത്തകരും...

അർഹമായ 1500 കോടി രൂപ അനുവദിക്കണം :കേന്ദ്രത്തോട് ആവശ്യപ്പെട്ട് മന്ത്രി എന്‍ ഷംസുദ്ദീന്‍

0
ന്യൂഡല്‍ഹി: സമഗ്രശിക്ഷാ അഭിയാന്‍ പദ്ധതി പ്രകാരമുള്ള കുടിശ്ശിക അനുവദിക്കണമെന്ന് കേന്ദ്രത്തോട് ആവശ്യപ്പെട്ട്...

ബാങ്കോക്കിൽ മലയാളി യുവാവിനെ ദുരൂഹ സാഹചര്യത്തിൽ മരിച്ച നിലയിൽ കണ്ടെത്തി

0
ആലപ്പുഴ: തായ്‌ലന്റിലെ ബാങ്കോക്കില്‍ ലോഡ്ജില്‍ മലയാളി യുവാവിനെ മരിച്ച നിലയില്‍ കണ്ടെത്തി....

സൌജന്യ യാത്ര മരണത്തിലേക്കോ ? മൊട്ട ടയറുമായി ഗവിയിലേക്ക് കെ.എസ്.ആര്‍.റ്റി.സി ബസില്‍ ഒരു ഉല്ലാസ...

0
പത്തനംതിട്ട : തേഞ്ഞ് തീര്‍ന്ന ടയറുകളും ഇളകി പൊളിഞ്ഞ ബോഡിയുമുള്ള കെ.എസ്.ആര്‍.റ്റി.സി ബസിലെ...