മദ്യപിച്ചയാൾ ഓടിച്ച ബൈക്കിനു പിന്നിലിരുന്നു യാത്ര ചെയ്ത ബന്ധു റോഡിൽ തെറിച്ചുവീണു മരിച്ചു : ബൈക്ക് ഓടിച്ച വടശ്ശേരിക്കര സ്വദേശി അറസ്റ്റില്‍

For full experience, Download our mobile application:
Get it on Google Play

മലയാലപ്പുഴ : മദ്യപിച്ച് അമിത വേഗതയിൽ ഇരുചക്ര വാഹനം ഓടിച്ച് പിന്നില്‍ ഇരുന്നു യാത്രചെയ്തയാള്‍ വീണുമരിക്കാന്‍ ഇടയാക്കിയ സംഭവത്തില്‍ വാഹനം ഓടിച്ചയാളെ മലയാലപ്പുഴ പോലീസ് അറസ്റ്റ് ചെയ്തു. വടശ്ശേരിക്കര ഇടത്തറമുക്ക് നെയ്തടം ചരിവുകാല പുതുപ്പറമ്പിൽ വീട്ടിൽ അജേഷ് കുമാർ (45) ആണ് അറസ്റ്റിലായത്. ഞായറാഴ്ച വൈകിട്ട് 5.30 ഓടെയാണ് കേസിന് ആസ്പദമായ സംഭവം നടന്നത്. അജേഷ് കുമാർ അമിതമായി മദ്യപിച്ച ശേഷം ഇയാളുടെ ബന്ധുവായ സുരേഷ് (58) നെ പിന്നിലിരുത്തി അമിതവേഗതയിൽ ബൈക്ക് ഓടിച്ച് പോയപ്പോള്‍ കൊമ്പനോലി തെക്കുംമലയില്‍ വെച്ച്   ബൈക്കിന്റെ നിയന്ത്രണം നഷ്ടപ്പെട്ട് പിന്നിലിരുന്ന സുരേഷ് തെറിച്ച് റോഡില്‍ തലയടിച്ച് വീണു. ഉടന്‍തന്നെ ആശുപത്രിയിൽ എത്തിച്ചെങ്കിലും ജീവന്‍ രക്ഷിക്കുവാന്‍ കഴിഞ്ഞില്ല.

അപകടത്തെ തുടര്‍ന്ന് ബൈക്ക് ഓടിച്ച അജേഷിനെ നാട്ടുകാർ തടഞ്ഞു വെയ്ക്കുകയും പോലീസ് എത്തി കസ്റ്റഡിയിൽ എടുക്കുകയുമായിരുന്നു. മലയാലപ്പുഴ ഇൻസ്പെക്ടർ എസ്.എച്ച്.ഓ  ഷാഫി ബി.എം, എ.എസ്.ഐ സുധീഷ് കുമാർ എന്നിവരുടെ നേതൃത്വത്തിലാണ് പ്രതിയെ അറസ്റ്റ് ചെയ്തത്. മദ്യപിച്ച് വാഹനം ഓടിക്കുന്നവർ ഉണ്ടാക്കുന്ന അപകടങ്ങൾ ഏറിവരുന്ന സാഹചര്യത്തിൽ കർശന നടപടികൾ തന്നെ സ്വീകരിക്കുമെന്നും അതിന്റെ ഭാഗമായി ജാമ്യമില്ലാ വകുപ്പ് പ്രകാരമാണ് കേസ് രജിസ്റ്റർ ചെയ്തതെന്നും മലയാലപ്പുഴ എസ്.എച്ച്.ഓ അറിയിച്ചു. കോടതിയിൽ ഹാജരാക്കിയ പ്രതിയെ റിമാൻഡ് ചെയ്തു.

new 3
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

വ്യാപാര യുദ്ധങ്ങൾക്കിടയിലും അനുനയ നീക്കം ; ചൈനീസ് പ്രസിഡന്റിനായി വിരുന്ന് ഒരുക്കാൻ യു.എസ് പ്രസിഡന്റ്

0
വാഷിംഗ്ടൺ :ഇറാനുമായുള്ള സാമ്പത്തിക ബന്ധത്തെച്ചൊല്ലി അമേരിക്കയും ചൈനയും തമ്മിൽ തർക്കങ്ങൾ നിലനിൽക്കുന്നതിനിടെ,...

യൂസ്മാർഗ്ഗ് വനമേഖലയിൽ നടന്ന ഏറ്റുമുട്ടൽ ; കൊല്ലപ്പെട്ട ലഷ്കർ ഭീകരനെ തിരിച്ചറിഞ്ഞു

0
ശ്രീനഗർ: ജമ്മു കശ്മീരിലെ യൂസ്മാർഗ് പർവതനിരകളിൽ ‘ഓപ്പറേഷൻ അഷ്ദർ’ എന്ന ദൗത്യത്തിനിടയിൽ...

യൂത്ത് കണക്ഷനായി ജെൻസി വാക്കുകൾ ഉപയോഗിച്ച് പ്രധാനമന്ത്രി; പ്രസംഗത്തിന്റെ ദൃശ്യങ്ങൾ വൈറൽ

0
ഡൽഹി: ജെൻസി ഭാഷയിൽ പ്രസംഗിച്ച് മോദി. ശ്രീറാം കോളേജിലെ പൂർവ വിദ്യാർത്ഥികളെ...

ജപ്പാനിൽ മലയാളി യുവതിയെ ട്രെയിൻ തട്ടി മരിച്ചനിലയിൽ കണ്ടെത്തി

0
ഇരിട്ടി: ജപ്പാനിൽ ജോലിസ്ഥലത്തുനിന്ന് കാണാതായ മലയാളി യുവതിയെ ട്രെയിൻ തട്ടി...