സര്‍ക്കാര്‍ അറിയിപ്പുകള്‍ : പത്തനംതിട്ട ജില്ല

For full experience, Download our mobile application:
Get it on Google Play

കരാര്‍ നിയമനം
ചെന്നീര്‍ക്കര കേന്ദ്രീയ വിദ്യാലയത്തില്‍ കരാര്‍ അടിസ്ഥാനത്തില്‍ പ്രീമറി ടീച്ചര്‍, കായിക പരിശീലകന്‍, ഇന്‍സ്ട്രക്ടര്‍, സ്‌പെഷ്യല്‍ എജ്യുക്കേറ്റര്‍ തസ്തികകളില്‍ നിയമനം നടത്തുന്നതിന് പാനല്‍ തയാറാക്കുന്നതിനുളള അഭിമുഖം ജൂണ്‍ എട്ടിന് നടത്തും. അന്നേ ദിവസം രാവിലെ ഒമ്പതിന് രജിസ്‌ട്രേഷന്‍. ഫോണ്‍ – 0468 2256000.

ഡേ കെയര്‍ സെന്റര്‍
സംസ്ഥാന വനിത വികസന കോര്‍പ്പറേഷന്‍ പത്തനംതിട്ട ജില്ല എംപ്ലോയ്‌മെന്റ് ഓഫീസിന് സമീപം വനിത മിത്ര കേന്ദ്രത്തില്‍ ആറുമാസം മുതലുളള കുട്ടികള്‍ക്ക് ഡേ കെയര്‍ സെന്റര്‍ പ്രവര്‍ത്തിക്കുന്നു. പ്രവര്‍ത്തന സമയം രാവിലെ എട്ടു മുതല്‍ വൈകിട്ട് ആറ് വരെ. ഫോണ്‍ – 8281552350, 9562919882.

സി ഡിറ്റില്‍ മാധ്യമ കോഴ്‌സിന് അപേക്ഷിക്കാം
തിരുവനന്തപുരം സി ഡിറ്റില്‍ ഡിപ്ലോമ ഇന്‍ ഡിജിറ്റല്‍ മീഡിയ പ്രൊഡക്ഷന്‍, ഡിപ്ലോമ ഇന്‍ ഡിജിറ്റല്‍ വീഡിയോഗ്രഫി, ഡിപ്ലോമ ഇന്‍ വീഡിയോ എഡിറ്റിംഗ്, സര്‍ട്ടിഫിക്കറ്റ് കോഴ്‌സ് ഇന്‍ വീഡിയോഗ്രഫി, സര്‍ട്ടിഫിക്കറ്റ് കോഴ്‌സ് ഇന്‍ ഡിജിറ്റല്‍ സ്റ്റില്‍ ഫോട്ടോഗ്രഫി കോഴ്‌സുകള്‍ക്ക് അപേക്ഷ ക്ഷണിച്ചു. അവസാന തീയതി ജൂണ്‍ ആറ്. ഫോണ്‍ – 8547720167, 9961491540

കോഴഞ്ചേരി താലൂക്ക് വികസന സമിതി യോഗം ജൂണ്‍ ആറിന്
കോഴഞ്ചേരി താലൂക്ക് വികസന സമിതി യോഗം ജൂണ്‍ ആറിന് രാവിലെ 10.30 ന് പത്തനംതിട്ട മുനിസിപ്പല്‍ കോണ്‍ഫറന്‍സ് ഹാളില്‍ ചേരും.

കാര്യാലയം മാറ്റി
പത്തനംതിട്ട മിനി സിവില്‍ സ്‌റ്റേഷനില്‍ പ്രവര്‍ത്തിച്ചിരുന്ന ജില്ല നഗരാസൂത്രകന്റെ (ടൗണ്‍ പ്ലാനിംഗ്) കാര്യാലയം പത്തനംതിട്ട കളക്ടറേറ്റ് പരിസരത്തുളള ജില്ല പ്ലാനിംഗ് സെക്രട്ടറിയേറ്റിന്റെ രണ്ടാം നിലയിലേക്ക് ജൂണ്‍ ഒന്നു മുതല്‍ മാറ്റി.

new 3
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

കഴിഞ്ഞ മാസം ചെങ്കോട്ടയില്‍ നല്‍കിയത് ഹോമിയോപ്പതി ഡോസ് : ദിമാഗി നക്സൽ പരാമർശം ആവർത്തിച്ച്...

0
ന്യൂഡൽഹി: ദിമാഗി നക്‌സല്‍ പരാമര്‍ശം ആവര്‍ത്തിച്ച് പ്രധാനമന്ത്രി നരേന്ദ്ര മോദി. കഴിഞ്ഞ...

എയർ ഷോയ്ക്കിടെ നിയന്ത്രണം നഷ്ടപ്പെട്ട് യുദ്ധവിമാനം താഴേക്ക് പതിച്ചു ;

0
ഗ്രീക്ക്: ഏഥൻസിന് സമീപമുള്ള തനാഗ്ര വ്യോമതാവളത്തിൽ നടന്ന വാർഷിക വ്യോമ പ്രദർശനത്തിനിടയിൽ...

വ്യാപാര യുദ്ധങ്ങൾക്കിടയിലും അനുനയ നീക്കം ; ചൈനീസ് പ്രസിഡന്റിനായി വിരുന്ന് ഒരുക്കാൻ യു.എസ് പ്രസിഡന്റ്

0
വാഷിംഗ്ടൺ :ഇറാനുമായുള്ള സാമ്പത്തിക ബന്ധത്തെച്ചൊല്ലി അമേരിക്കയും ചൈനയും തമ്മിൽ തർക്കങ്ങൾ നിലനിൽക്കുന്നതിനിടെ,...

യൂസ്മാർഗ്ഗ് വനമേഖലയിൽ നടന്ന ഏറ്റുമുട്ടൽ ; കൊല്ലപ്പെട്ട ലഷ്കർ ഭീകരനെ തിരിച്ചറിഞ്ഞു

0
ശ്രീനഗർ: ജമ്മു കശ്മീരിലെ യൂസ്മാർഗ് പർവതനിരകളിൽ ‘ഓപ്പറേഷൻ അഷ്ദർ’ എന്ന ദൗത്യത്തിനിടയിൽ...