ഇന്‍സിഡന്റ്സ് റെസ്പോണ്‍സ് സിസ്റ്റം അംഗങ്ങള്‍ക്ക് പരിശീലനം നല്‍കി

For full experience, Download our mobile application:
Get it on Google Play

പത്തനംതിട്ട : ജില്ല ദുരന്തനിവാരണ അതോറിറ്റിയുടെ നേതൃത്വത്തില്‍ ഇന്‍സിഡന്റ്സ് റെസ്പോണ്‍സ് സിസ്റ്റം (ഐ ആര്‍ എസ്) അംഗങ്ങളുടെ പരിശീലനം കളക്ടറേറ്റ് കോണ്‍ഫറന്‍സ് ഹാളില്‍ കളക്ടര്‍ എ നിസാമുദ്ദീന്‍ ഉദ്ഘാടനം ചെയ്തു. ദുരന്ത നിവാരണ പ്രവര്‍ത്തനം ഫലപ്രദമായി ഏകോപിപ്പിക്കുന്നതിന് വകുപ്പുകളുടെ സഹകരണം ആവശ്യമാണെന്ന് അദ്ദേഹം പറഞ്ഞു. ഉദ്യോഗസ്ഥര്‍ക്ക് ഐആര്‍എസിന്റെ പ്രവര്‍ത്തനവും അവരുടെ ചുമതലയും മനസ്സിലാക്കുന്നതിന് പരിശീലനത്തിലൂടെ സാധിക്കും.
കേരള സ്റ്റേറ്റ് ക്ലൈമറ്റ് ചേഞ്ച് അഡാപ്റ്റേഷന്‍ മിഷന്‍ അഡ്മിനിസ്ട്രേറ്റീവ് മാനേജരും ഐആര്‍എസ് നോഡല്‍ ഓഫീസറുമായ സിജി എം തങ്കച്ചന്‍ ക്ലാസ് നയിച്ചു.

ഐ ആര്‍ എസ് ഘടന, ലക്ഷ്യം, വിവിധ തലങ്ങള്‍, ഉദ്യോഗസ്ഥരുടെ ചുമതലകള്‍, പ്രവര്‍ത്തന രീതി, ക്യാമ്പ് സജ്ജമാക്കുന്നത്, റിസോഴ്സുകള്‍ കൈകാര്യം ചെയ്യുന്നത് തുടങ്ങിയവ വിശദീകരിച്ചു. ഐആര്‍എസ് ജില്ല, താലൂക്ക്തല അംഗങ്ങള്‍ പങ്കെടുത്തു. വെള്ളപ്പൊക്കം, ഉരുള്‍പൊട്ടല്‍ മറ്റു അടിയന്തിര സാഹചര്യങ്ങളില്‍ ദുരന്ത ലഘൂകരണ- നിവാരണ പ്രവര്‍ത്തനങ്ങള്‍ കൂടുതല്‍ കാര്യക്ഷമമാക്കാന്‍ അവലംബിക്കുന്ന സംവിധാനമാണ് ഐആര്‍എസ്.

new 3
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

വ്യാപാര യുദ്ധങ്ങൾക്കിടയിലും അനുനയ നീക്കം ; ചൈനീസ് പ്രസിഡന്റിനായി വിരുന്ന് ഒരുക്കാൻ യു.എസ് പ്രസിഡന്റ്

0
വാഷിംഗ്ടൺ :ഇറാനുമായുള്ള സാമ്പത്തിക ബന്ധത്തെച്ചൊല്ലി അമേരിക്കയും ചൈനയും തമ്മിൽ തർക്കങ്ങൾ നിലനിൽക്കുന്നതിനിടെ,...

യൂസ്മാർഗ്ഗ് വനമേഖലയിൽ നടന്ന ഏറ്റുമുട്ടൽ ; കൊല്ലപ്പെട്ട ലഷ്കർ ഭീകരനെ തിരിച്ചറിഞ്ഞു

0
ശ്രീനഗർ: ജമ്മു കശ്മീരിലെ യൂസ്മാർഗ് പർവതനിരകളിൽ ‘ഓപ്പറേഷൻ അഷ്ദർ’ എന്ന ദൗത്യത്തിനിടയിൽ...

യൂത്ത് കണക്ഷനായി ജെൻസി വാക്കുകൾ ഉപയോഗിച്ച് പ്രധാനമന്ത്രി; പ്രസംഗത്തിന്റെ ദൃശ്യങ്ങൾ വൈറൽ

0
ഡൽഹി: ജെൻസി ഭാഷയിൽ പ്രസംഗിച്ച് മോദി. ശ്രീറാം കോളേജിലെ പൂർവ വിദ്യാർത്ഥികളെ...

ജപ്പാനിൽ മലയാളി യുവതിയെ ട്രെയിൻ തട്ടി മരിച്ചനിലയിൽ കണ്ടെത്തി

0
ഇരിട്ടി: ജപ്പാനിൽ ജോലിസ്ഥലത്തുനിന്ന് കാണാതായ മലയാളി യുവതിയെ ട്രെയിൻ തട്ടി...