ജപ്പാനിൽ മലയാളി യുവതിയെ ട്രെയിൻ തട്ടി മരിച്ചനിലയിൽ കണ്ടെത്തി

For full experience, Download our mobile application:
Get it on Google Play

ഇരിട്ടി: ജപ്പാനിൽ ജോലിസ്ഥലത്തുനിന്ന് കാണാതായ മലയാളി യുവതിയെ ട്രെയിൻ തട്ടി മരിച്ചനിലയിൽ കണ്ടെത്തി. ഇരിട്ടി നിടിയോടിയിലെ തെക്കൻവീട്ടിൽ പ്രകാശൻ–ബിനയ ദമ്പതികളുടെ മകൾ വി. ദേവിക (22) ആണ് മരിച്ചത്. ജപ്പാനിലെ ഗിഫു സിറ്റിക്ക് സമീപമാണ് ദേവികയെ മരിച്ചനിലയിൽ കണ്ടെത്തിയത്. ജപ്പാനിലെ ഇഗലൊചൊവൻ സോഷ്യൽ വെൽഫെയർ കോർപറേഷനിൽ നഴ്സിങ് അസിസ്റ്റന്റായി ജോലി ചെയ്തുവരികയായിരുന്നു ദേവിക. മൂന്ന് വർഷത്തെ കരാർ അടിസ്ഥാനത്തിലുള്ള ജോലിയിൽ ആറുമാസം മുൻപാണ് യുവതി പ്രവേശിച്ചത്.

സംഭവവുമായി ബന്ധപ്പെട്ട നടപടിക്രമങ്ങൾ പൂർത്തിയാക്കി മൃതദേഹം നാട്ടിലെത്തിക്കാനുള്ള ശ്രമങ്ങൾ ആരംഭിച്ചു. മൃതദേഹം നാട്ടിലെത്തിക്കുന്നതുമായി ബന്ധപ്പെട്ട തുടർനടപടികൾ മുഖ്യമന്ത്രിയുടെ ഓഫിസ് ഏകോപിപ്പിക്കുന്നുണ്ട്. ദേവികയെ കാണാതായതിനെ തുടർന്ന് ബന്ധുക്കൾ നൽകിയ പരാതിയിൽ മുഖ്യമന്ത്രി, പ്രതിപക്ഷ നേതാവ് വി.ഡി. സതീശൻ, കെ.സി. വേണുഗോപാൽ, കെ. സുധാകരൻ എംപി, സജീവ് ജോസഫ് എംഎൽഎ എന്നിവർ ഇടപെട്ടിരുന്നു.

new 3
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

ചികിത്സാ സഹായമായി സമാഹരിച്ച തുകയിൽ നിന്ന് പണം തട്ടിയെന്ന് പരാതി; ‘മല്ലു ബോയ്‌സ്’ വ്‌ളോഗർക്കെതിരെ...

0
തിരുവനന്തപുരം: മല്ലു ബോയ്‌സ് അക്കൗണ്ട് ഉടമ രാജേഷിനെതിരെ ഗുരുതര ആരോപണവുമായി തിരുവനന്തപുരം...

ഗായകന്‍ നിസാര്‍ വയനാട് അന്തരിച്ചു

0
ദുബൈ: ഗായകന്‍ നിസാര്‍ വയനാട് അന്തരിച്ചു. ദുബൈ മന്‍ഖൂര്‍ ആശുപത്രിയിലായിരുന്നു...

യൂത്ത് കണക്ഷനായി ജെൻസി വാക്കുകൾ ഉപയോഗിച്ച് പ്രധാനമന്ത്രി; പ്രസംഗത്തിന്റെ ദൃശ്യങ്ങൾ വൈറൽ

0
ഡൽഹി: ജെൻസി ഭാഷയിൽ പ്രസംഗിച്ച് മോദി. ശ്രീറാം കോളേജിലെ പൂർവ വിദ്യാർത്ഥികളെ...

മുഖ്യമന്ത്രിയുടെ ഫേസ്ബുക്ക് പേജിൽ നിന്ന് നീക്കിയ പോസ്റ്റുകൾ പുനഃസ്ഥാപിച്ചു

0
തിരുവനന്തപുരം: മുഖ്യമന്ത്രി വിഡി സതീശന്‍റെ ഔദ്യോഗിത ഫേസ്ബുക്ക് പേജിൽ നിന്ന്...