സ്‌കൂള്‍ പ്രവേശനോത്സവം ജില്ലാതല ഉദ്ഘാടനം അബിന്‍ വര്‍ക്കി കോടിയാട്ട് എംഎല്‍എ നിര്‍വ്വഹിച്ചു

For full experience, Download our mobile application:
Get it on Google Play

പത്തനംതിട്ട : സ്‌കൂള്‍ പ്രവേശനോത്സവത്തിന്റെ ജില്ലാതല ഉദ്ഘാടനം ആറന്മുള സര്‍ക്കാര്‍ വൊക്കേഷണല്‍ ഹയര്‍ സെക്കന്‍ഡറി സ്‌കൂളില്‍ അബിന്‍ വര്‍ക്കി കോടിയാട്ട് എംഎല്‍എ നിര്‍വഹിച്ചു. ഭാവിയിലേക്കുള്ള വാതില്‍ തുറന്നാണ് കുരുന്നുകള്‍ സ്‌കൂളിലെത്തുന്നതെന്നും വായനയിലൂടെ പുതിയ ലോകം കുട്ടികള്‍ക്ക് ലഭിക്കട്ടെയെന്നും അദ്ദേഹം ആശംസിച്ചു.
വിദ്യാഭ്യാസ മേഖലയ്ക്ക് പ്രാധാന്യം നല്‍കുന്ന കാലയളവിലൂടെയാണ് നാം കടന്നു പോകുന്നതെന്ന് ജില്ല പഞ്ചായത്ത് പ്രസിഡന്റ് ദീനാമ്മ റോയി പറഞ്ഞു. യോഗത്തില്‍ അധ്യക്ഷത വഹിച്ചുകൊണ്ട് സംസാരിക്കുകയായിരുന്നു അവര്‍.

ജില്ലാ പഞ്ചായത്ത് വൈസ് പ്രസിഡന്റ് അനീഷ് വരിക്കണ്ണാമല, വിദ്യാഭ്യാസ സ്റ്റാന്‍ഡിങ് കമ്മിറ്റി ചെയര്‍പേഴ്സണ്‍ ശ്രീനാദേവി കുഞ്ഞമ്മ, ഇലന്തൂര്‍ ബ്ലോക്ക്പഞ്ചായത്ത് പ്രസിഡന്റ് ഗീത സജി ഭാസ്‌ക്കര്‍, മല്ലപ്പുഴശ്ശേരി ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് ബെന്നി കുഴിക്കാല, മല്ലപ്പുഴശ്ശേരി ഗ്രാമപഞ്ചായത്ത് അംഗം അനീഷ് ശിവന്‍, സമഗ്ര ശിക്ഷ കേരളം ജില്ല പ്രോജക്ട് കോര്‍ഡിനേറ്റര്‍ റെനി ആന്റണി, ഡി ഇ ഒ അമ്പിളി ഭാസ്‌കര്‍, കൈറ്റ് ജില്ല കോര്‍ഡിനേറ്റര്‍ മനു മാത്യു, എസ് എസ് കെ ജില്ലാ പ്രോഗ്രാം ഓഫീസര്‍മാരായ ഡോ. എസ് സുജമോള്‍, ഡോ. കെ എം അഞ്ജു, ഡയറ്റ് ഫാക്കല്‍റ്റി എസ് നിമ്മി, കോഴഞ്ചേരി ബ്ലോക്ക് പ്രൊജക്ട് കോര്‍ഡിനേറ്റര്‍ ദീപു കൃഷ്ണ, പ്രിന്‍സിപ്പല്‍ എ ആര്‍ ഇന്ദു, പ്രഥമ അധ്യാപിക എം ഗീത, പി റ്റി എ പ്രസിഡന്റ് വിനോദ് ബാബു, എസ് എം സി ചെയര്‍മാന്‍ മനോജ് കുമാര്‍ എന്നിവര്‍ പങ്കെടുത്തു. സൈബര്‍ അതിക്രമങ്ങള്‍ക്കെതിരെയുള്ള പ്രതിജ്ഞ കുട്ടികള്‍ ചൊല്ലി.

new 3
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

വ്യാപാര യുദ്ധങ്ങൾക്കിടയിലും അനുനയ നീക്കം ; ചൈനീസ് പ്രസിഡന്റിനായി വിരുന്ന് ഒരുക്കാൻ യു.എസ് പ്രസിഡന്റ്

0
വാഷിംഗ്ടൺ :ഇറാനുമായുള്ള സാമ്പത്തിക ബന്ധത്തെച്ചൊല്ലി അമേരിക്കയും ചൈനയും തമ്മിൽ തർക്കങ്ങൾ നിലനിൽക്കുന്നതിനിടെ,...

യൂസ്മാർഗ്ഗ് വനമേഖലയിൽ നടന്ന ഏറ്റുമുട്ടൽ ; കൊല്ലപ്പെട്ട ലഷ്കർ ഭീകരനെ തിരിച്ചറിഞ്ഞു

0
ശ്രീനഗർ: ജമ്മു കശ്മീരിലെ യൂസ്മാർഗ് പർവതനിരകളിൽ ‘ഓപ്പറേഷൻ അഷ്ദർ’ എന്ന ദൗത്യത്തിനിടയിൽ...

യൂത്ത് കണക്ഷനായി ജെൻസി വാക്കുകൾ ഉപയോഗിച്ച് പ്രധാനമന്ത്രി; പ്രസംഗത്തിന്റെ ദൃശ്യങ്ങൾ വൈറൽ

0
ഡൽഹി: ജെൻസി ഭാഷയിൽ പ്രസംഗിച്ച് മോദി. ശ്രീറാം കോളേജിലെ പൂർവ വിദ്യാർത്ഥികളെ...

ജപ്പാനിൽ മലയാളി യുവതിയെ ട്രെയിൻ തട്ടി മരിച്ചനിലയിൽ കണ്ടെത്തി

0
ഇരിട്ടി: ജപ്പാനിൽ ജോലിസ്ഥലത്തുനിന്ന് കാണാതായ മലയാളി യുവതിയെ ട്രെയിൻ തട്ടി...